ഫേസ്ബുക്കില്‍ ഇല്ലാത്തവരെ നിങ്ങളുടെ ഫേസ്ബുക്ക് ആല്‍ബം എങ്ങിനെ കാണിക്കാം?

263

7

ഫേസ്ബുക്കില്‍ ഇല്ലാത്തവരെ നമ്മുടെ ഒരു ഫേസ്ബുക്ക് ആല്‍ബം (പ്രൈവറ്റ് ആവട്ടെ അല്ലാതിരിക്കട്ടെ) എങ്ങിനെ കാണിക്കാം? അവര്‍ നമ്മുടെ ആല്‍ബം കാണണം എന്നഗ്രഹിച്ചാല്‍ എങ്ങിനെ നമ്മുടെ ഫോട്ടോകള്‍ അവരെ കാണിക്കും?  നേരെ അഡ്രസ്സ് ബാറില്‍ പോയി ആ ആല്‍ബം ലിങ്കെടുത്ത് അങ്ങേര്‍ക്ക് കൊടുത്താല്‍ പോരെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, ഫേസ്ബുക്കില്‍ ഇല്ലാത്ത ലോഗിന്‍ ചെയ്യാത്ത ഒരാള്‍ക്ക് അഡ്രസ്സ് ബാര്‍ ലിങ്ക് വഴി ആ ആല്‍ബം കഴിയില്ല.. പിന്നെങ്ങിനെ?

ചില സിമ്പിള്‍ കുറുക്കുവഴികള്‍ മതി ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍

1. നേരെ നിങ്ങളുടെ ടൈം ലൈനില്‍ പോവുക. മുകളില്‍ നിങ്ങളുടെ പേര് എഴുതിയ സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ ടൈംലൈനില്‍ എത്തും. ടൈംലൈനില്‍ എത്തിക്കഴിഞ്ഞാല്‍ ഫോട്ടോസ് എന്നെഴുതിയ ടാബില്‍ ക്ലിക്ക് ചെയ്യുക.

2. അതിനു ശേഷം നിങ്ങള്‍ക്ക് സുഹൃത്തുമായി ഷെയര്‍ ചെയ്യേണ്ട ആല്‍ബത്തില്‍ ക്ലിക്ക് ചെയ്യുക. ആല്‍ബം പ്രൈവറ്റ് ആണെങ്കിലും പബ്ലിക് ആണെങ്കിലും ഓക്കേ.

3. ആല്‍ബം ഓപ്പണ്‍ ആയിക്കഴിഞ്ഞാല്‍ മുകളില്‍ വലതു ഭാഗത്ത് ഒരു സ്റ്റാര്‍ ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അവിടെ 2 ഓപ്ഷനുകള്‍ കാണും. ഗെറ്റ് ലിങ്കും ഡിലീറ്റ് ആല്‍ബവും. അതില്‍ ഗെറ്റ് ലിങ്ക് ക്ലിക്ക് ചെയ്യുക

4. ഗെറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യേണ്ടുന്ന ആല്‍ബത്തിന്റെ യഥാര്‍ത്ഥ ലിങ്ക് ലഭിക്കും. അത് കോപ്പി ചെയ്യുക.

5. ആ ലിങ്ക് ആര്‍ക്ക് വേണമെങ്കിലും കൊടുക്കാം നിങ്ങള്‍ക്ക്. ആ ലിങ്ക് ഉപയോഗിച്ച് ആര്‍ക്ക് വേണമെങ്കിലും ഇനി നിങ്ങളുടെ ആല്‍ബം കാണാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. നിങ്ങള്‍ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ആല്‍ബത്തിലെ ഫുള്‍ സൈസ് ചിത്രങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്കില്‍ ഇല്ലാത്ത സുഹൃത്തിന് കാണുവാന്‍ കഴിയില്ല. ആ ചിത്രങ്ങളുടെ തംബ്നെയില്‍ മാത്രമേ കാണുവാന്‍ സാധിക്കൂ.

2. ലിങ്ക് കൊടുക്കുമ്പോള്‍ അപരിചിതര്‍ക്കോ നിങ്ങള്‍ക്ക് വിശ്വാസമില്ലാത്തവര്‍ക്കോ ആ ലിങ്ക് കൊടുക്കാതിരിക്കുക. തംബ്നെയില്‍ ആണെങ്കിലും ആ ചിത്രങ്ങള്‍ അവര്‍ ദുരുപയോഗം ചെയ്തേക്കാം.

3. ഒരു ആല്‍ബം മുഴുവനായി ഷെയര്‍ ചെയ്യുവാനുള്ള മാര്‍ഗമാണ് ഇവിടെ കൊടുത്തത്. ഇനി ചിത്രം മാത്രമാണ് നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഇല്ലാത്തവരുമായി ഷെയര്‍ ചെയ്യേണ്ടതെങ്കില്‍ ആ ചിത്രം ഓപ്പണ്‍ ചെയ്താല്‍ അടിയില്‍ ഗെറ്റ് ലിങ്ക് എന്ന ഓപ്ഷന്‍ കാണാം. ബാക്കിയെല്ലാം പഴയ പോലെ.