Share The Article

facebook-privacy2-1

ഫേസ്ബുക്കില്‍ വൈറസ് വ്യാപിച്ചതില്‍ കമ്പനി കുഴങ്ങുന്നതിനിടെ കോടതി കയറിയിറങ്ങേണ്ട ഗതികേടും ഫേസ്ബുക്കിന് വരുന്നു. ഒന്നും രണ്ടും പരാതിയല്ല,അറുപതിനായിരം പരാതികളാണ് ഒരൊറ്റ കോടതിയില്‍ മാത്രം ഫേസ്ബുക്കിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് സ്വകാര്യതയിലേക്ക് കടന്ന് കയറുന്നു, മാത്രമല്ല സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി പങ്ക് വെയ്ക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് കേസിനാസ്പദം. ഈ ആരോപണങ്ങള്‍ ഉന്നയിച്ച് ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥിയായ സ്‌ക്രേംസ് ഫയല്‍ ചെയ്ത കേസില്‍ 60000 പേര്‍ കൂടി കക്ഷി ചേരുകയായിരുന്നു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന് മുന്നിലാണ് പരാതികളുള്ളത്.

കേസ് ഫയലില്‍ സ്വീകരിച്ച വിയന്ന റീജനല്‍ കോര്‍ട്ട് നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ഉപയോക്താവിന് 500 യൂറോ നഷ്ടപരിഹാരം നല്‍കാനാണ് കേസ്. സകേസില്‍ പരാജയപ്പെട്ടാല്‍ പരാതിക്കാര്‍ക്ക് ഏകദേശം 132 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരും. കേസ് പരാജയപ്പെട്ടാല്‍ ഫേസ്ബുക്കിനെതിരെ കോടിക്കണക്കിന് നഷ്ടപരിഹാര കേസുകളും വന്നേക്കും. അതായത് ഓരോ ഉപയോക്താവിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അവസരം ലഭിക്കും.