ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത മാമോദീസ ചടങ്ങിന്റെ ഫോട്ടോയില്‍ പ്രേതം !

  375

  1

  മാമോദീസ ചടങ്ങിനിടെ എടുത്ത ഫോട്ടോയില്‍ പ്രേതവും. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിനു ശേഷമാണ് തന്റെ എന്നോ മരിച്ച ഭര്‍ത്താവിന്റെ നിഴല്‍ ഈ ഫോട്ടോയില്‍ കണ്ടതെന്ന് ഹീതെര്‍ സെവേല്‍ എന്ന സ്ത്രീ പറയുന്നു. ഭര്‍ത്താവ് ടെറിയുടെ മുഖം ആണത്രേ ഫോട്ടോയില്‍ തെളിഞ്ഞു വന്നത്.

  50 വയസ്സുകാരിയായ ഹീതെറിന്റെ കൊച്ചുമകള്‍ അവളുടെ മൊബൈല്‍ ആണത്രേ ചിത്രം എടുത്തിരുന്നത്. തുടര്‍ന്ന് വൈകുന്നേരം ഫേസ്ബുക്കില്‍ ഈ ഫോട്ടോകള്‍ നോക്കുന്നതിനിടെയാണ് കാന്റര്‍ബറിയിലെ സെന്റ്‌ മാര്‍ട്ടിന്‍സ് ചര്‍ച്ചില്‍ നിന്നും എടുത്ത ചിത്രത്തില്‍ തന്റെ പ്രിയതമന്റെ ഫോട്ടോ അവര്‍ കണ്ടത്. ഇത് കണ്ടു താന്‍ ഞെട്ടിയെന്ന് അവര്‍ പറയുന്നു.

  original (1)

  അത് ടെറിയെ പോലെ തന്നെയുണ്ട്. ഞാനൊരു പബില്‍ ആയിരുന്നു ആ ഫേസ്ബുക്ക് ഇമേജുകള്‍ നോക്കുമ്പോള്‍ . അവിടെയുള്ള എല്ലാവരും ഈ ഫോട്ടോ കണ്ടു ഞെട്ടി. 17 വര്‍ഷം മുന്‍പ്‌ തൂങ്ങി മരിക്കുകയായിരുന്നു ടെറി.

  അമേരിക്കയിലെ ഏറ്റവും പഴയ ചര്‍ച്ചാണ് സെന്റ്‌ മാര്‍ട്ടിന്‍സ് ചര്‍ച്ച്.