fbpx
Connect with us

Featured

ഫേസ്ബുക്കും ജനാധിപത്യവും

പല അറബ് രാജ്യങ്ങളെയും ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക്‌ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയോ ?

 70 total views

Published

on

ഈ വര്ഷം ഫേസ്ബുക്ക്‌ ലോകത്തിലെ ശതകോടി ഉപയോക്താക്കളില്‍ എത്തിച്ചേരും  എന്ന് കരുതപ്പെടുന്നു. അതായതു ലോക ജനസംഖ്യയുടെ എഴിലൊന്ന് ഇപ്പോള്‍ ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നു. ലോകരാജ്യങ്ങളിലെ ജനസംഖ്യ അനുപാതത്തില്‍  ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ആകെ  ജനസംഖ്യയോളം വരും ഇത്. പല അറബ് രാജ്യങ്ങളെയും ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരുന്നതില്‍  നിര്‍ണ്ണായക പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക്‌ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയോ ?

നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഭരണയന്ത്രങ്ങളും സോഷ്യല്‍  മീഡിയയെ ഇത്രയേറെ ഭയത്തോടും ചിലപ്പോള്‍ എങ്കിലും പകയോടും സമീപിക്കേണ്ട കാര്യം ഉണ്ടോ ? അണ്ണാ ഹസാരെ തന്റെ നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റിനു സമര്‍പ്പിച്ചത് സോഷ്യല്‍ മീഡിയയിലൂടെ ഉള്ള ചര്‍ച്ചകള്‍ക്ക് ശേഷം ആയിരുന്നു എന്ന കാരണത്താല്‍, ജനാധിപത്യത്തിന്റെ  കടക്കല്‍ കത്തിവെക്കുന്ന പ്രസ്ഥാനങ്ങള്‍ ആണ് ഫേസ്ബുക്കും, ട്വിറ്ററും  എന്നൊക്കെ ധരിച്ചു പരവശരായ കുറെ രാഷ്ട്രീയക്കാരെങ്കിലും  ഉണ്ട് നമ്മുടെ ഇടയില്‍ എന്ന് തോന്നുന്നു. പ്രത്യേകിച്ചും കേന്ദ്ര ഭരണാധികാരികളില്‍ ചിലര്‍ ഫേസ് ബുക്കിനും മറ്റും എതിരായി തുടര്‍ച്ചയായി ചന്ദ്രഹാസം ഇളക്കുന്നത് നമ്മുടെ  ജനാധിപത്യപ്രക്രിയില്‍ ഉറച്ച വിശ്വാസം ഉള്ള ഒരു മുതിര്‍ന്ന തലമുറക്കെങ്കിലും ഈ മാധ്യമങ്ങളെപ്പറ്റി ഒരു തെറ്റിധാരണ ഉണ്ടാക്കാനും, സോഷ്യല്‍ മീഡിയ എന്നാല്‍   ഗവര്‍ണ്മെന്റിനെതിരെ കലാപം ഉണ്ടാക്കുന്നവരും തീവ്രവാദികളും മറ്റും തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലം എന്ന അബദ്ധധാരണ അവര്‍ക്ക് പകര്‍ന്നു നല്‍കുവാനും കാരണമായിട്ടില്ലേ എന്നും സംശയിക്കുന്നു.

സാമൂഹ്യമാധ്യമങ്ങള്‍ക്ക്  ജനാധിപത്യത്തില്‍ ഉളവാക്കാന്‍ കഴിയുന്ന സ്വാധീനത്തെപ്പറ്റിയും, ജനപ്രധിനിധികള്‍ അവയെ ഉപയോഗപ്പെടുന്ന രീതികളെപ്പറ്റിയും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടണം എന്ന് തോന്നിപ്പിച്ചത്  ഇന്ന് മലയാള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാര്ത്തയാണ്. വീ .ടീ .ബലറാം എന്ന യുവ എം എല്‍ എ, താന്‍  നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ബില്ല് ഫേസ്ബുക്കില്‍ ജനാഭിപ്രായം അറിയുവാന്‍  പോസ്റ്റു ചെയ്യുകയും, അതിനെ തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ അനുമതി തേടിയിട്ടുള്ള ഈ  ബില്ല് അംഗങ്ങള്‍ക്ക് നല്കുന്നതിനുമുന്പു സോഷ്യല്‍ മാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ച ബലറാമിന്റെ നടപടി ചട്ടവിരുദ്ധവും അംഗങ്ങളുടെ അവകാശലംഘനവും ആണെന്ന് ബഹു: കേരള നിയമസഭാ സ്പീക്കര്‍ ചൂണ്ടിക്കാട്ടുകയും  ചെയ്തിരിക്കുന്നു. ഇതൊരു നടപടിയെടുക്കേണ്ട കുറ്റം എന്ന രീതിയില്‍ സ്പീക്കര്‍  പരിഗണിച്ചു എന്നും മനസ്സിലാകുന്നു. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ വിശകലനം ചെയ്തും, ന്യായാന്യായങ്ങള്‍ പരിശോധിച്ചും നിയമസഭയാല്‍ ‘ഇമ്പീച്ച് ‘ ചെയ്യപ്പെട്ട ആദ്യ ബ്ലോഗ്ഗര്‍ എന്ന ഖ്യാതിയോടെ ലിംക വേള്‍ഡ് റെക്കോഡ് ബുക്കില്‍ കയറിപ്പറ്റാന്‍ തീരെ താത്പര്യം ഇല്ലാത്തതുകൊണ്ട്, ആ ഭാഗത്തേക്ക് ഇപ്പോള്‍ നോക്കുന്നില്ല.

കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്താനും ജനാധിപത്യ സ്ഥാപനങ്ങള്‍ തയ്യാറാകണം എന്ന്  നിയമസഭയില്‍ അഭിപ്രായപ്പെട്ട ബലറാമിന്റെ വാദത്തോട് നൂറുശതമാനം യോജിച്ചുകൊണ്ട് ; കഴിഞ്ഞ വര്ഷം യൂറോപ്യന്‍  പാര്‍ലമെന്റ്  സംഘടിപ്പിച്ചത് പോലെ, പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക്  എന്ന വിഷയത്തെപ്പറ്റി ഒരു സെമിനാര്‍ സംഘടിപ്പിക്കുവാന്‍ നമ്മുടെ നിയമസഭയും വൈകിക്കൂടാ എന്ന് കരുതുന്നു.

യൂറോപ്പിലെ പാര്ലമെന്ടറി ജനാധിപത്യത്തില്‍, ഫേസ്ബുക്കിന്റെയും മറ്റു സാമൂഹ്യ മാധ്യമങ്ങളുടെയും സ്വാധീനം എന്ന വിഷയത്തില്‍, ഉന്നത ഉദ്യോഗസ്ഥരെയും, ബ്ലോഗ്ഗെര്മാരെയും, സമൂഹത്തിന്റെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ‘ബട്ടര്‍ഫ്ലൈ  യൂറോപ്പ് ‘ എന്ന പേരില്‍ കഴിഞ്ഞ വര്ഷം  യൂറോപ്പിയന്‍ പാര്‍ലിമെന്റില്‍ നടത്തിയ സിമ്പോസിയം, ഈ വിഷയത്തില്‍ ഗഹനമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ചെലുത്തുന്ന ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെപ്പറ്റിയും അംഗങ്ങള്‍ സുചിന്തിതമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

Advertisement[polldaddy poll=6009941]

ഒരു പാര്‍ലിമെന്റ് അംഗം ഇങ്ങനെ പറഞ്ഞു ‘ പാരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് അനേക മടങ്ങ്‌ ആള്‍ക്കാരുമായി നേരിട്ട് സംവദിക്കാന്‍ ഫേസ്ബുക്കുപോലുള്ള മാധ്യമങ്ങള്‍ നമുക്ക് അവസരം തരുന്നു .നാം ഒരു ലഘുലേഖ  പുറത്തു ഇറക്കിയാല്‍ അത് തൊണ്ണൂറ്റി ഒന്‍പതു ശതമാനവും പാഴ്ചിലവായി  മാറും . ടീവീയിലൂടെയും മറ്റും നമുക്ക് പരിമിതമായ ആളുകളില്‍ എത്തിച്ചേരാന്‍ പറ്റും എങ്കില്‍ ഫേസ് ബൂക്കിലൂടെ നമുക്ക് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങളില്‍ എത്തിച്ചേരാന്‍ ആവും .

മറ്റൊരാള്‍ പറയുന്നത് ജനഹൃദയങ്ങള്‍ തൊട്ടറിയുവാന്‍ ഇതുപോലെ പറ്റിയ വേറൊരു മാര്‍ഗം ഇല്ല എന്നത്രേ !!

രാഷ്ട്രീയക്കാര്‍ അമിതമായി ഈ മാധ്യമങ്ങളെ ആശ്രയിക്കുന്നതിന്റെ പരിമിതികളും അവര്‍ ചൂണ്ടിക്കാട്ടി
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ പരിഛെദം അല്ലെന്നും , ജനാധിപത്യത്തിന്റെ ഒരു ഉപകരണം ആയി അതിനെ കാണുന്നത് അപകടകരം ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി . സോഷ്യല്‍ മീഡിയയെ കുറിച്ചു  തങ്ങള്‍ക്കുള്ള അജ്ഞതയെപ്പറ്റിയും ചിലര്‍ വാചാലരായി .

Advertisementയൂറോപ്പിനെ അപേക്ഷിച്ച് ഇന്റര്‍നെറ്റ്‌ ഉപയോഗം തുലോം കുറവുള്ള നമ്മുടെ സംസ്ഥാനത്തിന്റെ സാഹചര്യത്തില്‍ പരിമിതികള്‍ ഏറെയാണെങ്കിലും, യുവാക്കളെയും , വിദ്യാസമ്പന്നരെയും രാഷ്ട്ര പുനര് നിര്‍മ്മാണത്തില്‍  കൂടുതലായി ഉള്‍ക്കൊള്ളിക്കുക എന്ന ലക്‌ഷ്യം നിറവേറ്റാന്‍ ബലരാമിന്റെ സംരംഭത്തിന് കഴിയും എന്ന വിശ്വാസത്തില്‍  , ജനാധിപത്യസ്ഥാപനങ്ങള്‍  നിയമ പരിഷ്കാരങ്ങള്‍ മുഖേനയും  മറ്റും ക്രിയാത്മകമായ ഇത്തരം സംരംഭങ്ങള്‍ക്ക്‌ വേദിയൊരുക്കി കൊടുക്കയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . ചുരുങ്ങിയപക്ഷം പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നൂതന മാധ്യമങ്ങളുടെ ജനോപകാരപ്രദമായ ഉപയോഗങ്ങള്‍ കുറ്റകൃത്യം ആയി കാണരുത് എന്ന് അപേക്ഷിക്കുന്നു .

മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്ക് നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം ബാലികേറാമല ഒന്നും അല്ല എന്നത് , നിയമസഭക്ക് ഉള്ളില്‍ ഇരുന്നുള്ള മൊബൈല്‍ ഫോണിന്റെ ക്രിയാത്മകമായ ഉപയോഗത്താല്‍ കര്‍ണാടകത്തിലെ മൂന്ന് മന്ത്രിമാര്‍ ഈയിടെ തെളിയിച്ചതാണല്ലോ ! സാധാരണക്കാര്‍ക്ക് ജനപ്രതിനിധികളുടെ സാങ്കേതിക വിദ്യകളില്‍ ഉള്ള ജ്ഞാനവും താത്പര്യവും മനസിലാക്കുവാന്‍ ഈ സംഭവം സഹായകമായതിനാല്‍ ,പഞ്ചായത്ത് മുതല്‍ ഉള്ള മെമ്പര്‍മാര്‍ക്ക് ഐ -പാഡ് അനുവദിച്ചു , ഇന്റര്‍നെറ്റില്‍ തത്തിക്കളിക്കാന്‍ അവസരം ഉണ്ടാക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു .

 

 71 total views,  1 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement