TITLE

നമ്മളെല്ലാം ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഉപഴോഗിക്കുന്നവരാണല്ലോ,ഫേസ്ബുക്കില്‍ രണ്ട് തരത്തിലുള്ള അക്കൗണ്ടുകള്‍ ഉണ്ട്  റിയല്‍ അക്കൗണ്ടും ഫേക്ക് അക്കൗണ്ടും (ഔദ്യോഗികമല്ല).

നമ്മളില്‍ പലരും സുഹൃത്തുക്കളെ പറ്റിക്കാനായി ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ടുകള്‍ തുടങ്ങാറുണ്ട്‌,അവരുടെ കാമുകിമാരുടെയും കാമുകന്മാരുടെയും ഫേക്ക് അക്കൗണ്ടുകള്‍ തുടങ്ങി എട്ടിന്‍റെ പണി കൊടുക്കാറുമുണ്ട്‌ (ഇടയ്ക്ക് തിരിച്ച് കിട്ടാറുമുണ്ട് ).

എന്നാല്‍ ഇതല്ലാതെ വായില്‍ തോന്നുന്ന എന്തെങ്കിലും പേരോ ഏതെങ്കിലും സിനിമാ കഥാപാത്രങ്ങളുടെ പേരിലോ തുടങ്ങുന്ന ഫേക്ക് അക്കൗണ്ടുകളും ഇപ്പോള്‍ വ്യാപകമായി കാണാറുണ്ട്.

എന്താണ് ഇവരെയെല്ലാം  ഫേക്ക് അക്കൗണ്ട്‌ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത് ..?

കൂടുതല്‍ പേരും, നേരം പോക്കായും സുഹൃത്തുക്കളെ കളിപ്പിക്കാനുമായാണ് ഫേക്ക് അക്കൗണ്ടുകള്‍ ഉപഴോഗിക്കാറുള്ളത്‌ .

എന്നാല്‍   ചിലര്‍ മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കാണ് ഫേക്ക് അക്കൗണ്ടുകള്‍ ഉപഴോഗിക്കാറുള്ളത് ,അതായത് വിവിധ ഗ്രൂപുകളിലും സ്വന്തം ടൈം ലൈനിലും,വിവിധ പേജുകളിലും പരസ്യങ്ങള്‍ കൊടുത്ത് അതിന് ലൈകും കമനറും വാങ്ങുന്ന വിദ്യ.

മറ്റു ചിലരാവട്ടെ സമൂഹത്തോട് തന്‍റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പലതും വിളിച്ച് പറയാന്‍ ആഗ്രഹിക്കുന്നവരാണ്, അതായത് തന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വിപ്ലവകരമായ ചിന്താ ശേഷികള്‍ തന്‍റെ സുഹൃത്തുക്കളോടും എതിരാളികളോടും വിളിച്ചു പറയാനായി അവര്‍ സ്വയം മറ്റൊരാളായി മാറുന്നു ,ഉദാഹരണം : രാഷ്ട്രീയ വിമര്‍ശനം ,നരേന്ദ്ര മോഡിയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന് പലരും ഇന്ന് വിഷമങ്ങള്‍ അനുഭവിക്കുന്നുണ്ട്

കൂടാതെ ഒറിജിനല്‍ ഫേസ്ബുക്ക്‌ അക്കൗണ്ടുകളെക്കാള്‍ എത്രയോ മടങ്ങ്‌  വേഗത്തില്‍ സുഹൃത്തുക്കളും ഫോളോവെര്‍സും ലൈകും കമന്റുകളും എല്ലാം ഫേക്ക്അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്നു.

പല ഫേക്ക് അക്കൗണ്ടുകളും ഫേസ്ബുക്കിന്‍റെ 5000 ഫ്രണ്ട്സ് എന്ന ലിമിറ്റ് ഇല്ലായിരുന്നു എങ്കില്‍ ഇന്ന്  ലക്ഷക്കണക്കിന്‌ സുഹൃത്തുക്കളുമായി മുന്നേറുമായിരുന്നു.

 

ചില ഫേക്ക് അക്കൗണ്ട്‌ രസങ്ങള്‍ ചിത്രങ്ങളിലൂടെ

പല ഫേക്ക് അക്കൗണ്ടുകള്‍ക്കും ദിനേന നൂറില്‍ കുറയാത്ത ഫ്രണ്ട് റിക്വസ്റ്റ്കളും ചാറ്റ് റിക്വസ്റ്റുകളും ലഭിക്കാറുണ്ട്,അവയില്‍ ചിലത് രസകരമായി തീരാറുമുണ്ട് , അത്തരം ചിത്രങ്ങളിലൂടെ.

1. ഹംസക്കോയയും ആരാധകനും

2. ഹംസക്കോയയും മറ്റൊരു ആരാധകനും

3. പ്രിയങ്കാ ചോപ്രയും ആരാധകരും തമ്മിലുള്ള ചാറ്റ്

4. വട്ടി രാജയും ആരാധകനും

 

5. ആട് തോമയും സില്‍ക്ക് സ്മിതയും

 

ഫേക്ക് അക്കൗണ്ടുകളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഈ പോസ്റ്റിന് താഴെ കമന്റ്‌ ചെയ്യൂ ..

Advertisements