ഫേസ്ബുക്ക്‌ അറ്റ്‌ വര്‍ക്ക്‌ അഥവാ ഫേസ്ബുക്ക്‌ ഓഫീസ്

0
160

facebookatworkb

ഇനി മുതല്‍ ഓഫീസില്‍ ഇരുന്നു ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നതിനെ ആരും തടയും എന്ന് തോന്നുന്നില്ല. അതികം വൈകാതെ തന്നെ ഫേസ്ബുക്കിന്റെ ഓഫീസ് പതിപ്പ് അടുത്തു തന്നെ ഇറങ്ങും എന്നാണു വാര്‍ത്തകള്‍. ഇതൊരു വെറും വാര്‍ത്ത മാത്രമല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

ഈ പുതിയ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ നിലവിലുള്ള പേര്‍സണല്‍ അക്കൗണ്ടുമായി ഒരു ബന്ധവും ഉണ്ടാവുകയില്ല. പേര്‍സണല്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ഓഫീസ് ഫേസ്ബുക്കുമായോ നേരെ തിരിച്ചോ പങ്കു വക്കാന്‍ സാധിക്കുകയില്ല. എന്നിരുന്നാല്‍ മെസ്സേജ് അയക്കുവാനുള്ള സംവിധാനവും ഫോട്ടോ ഷെയര്‍ ചെയ്യുവാനുള്ള സംവിധാനവും ഉണ്ടാകും എന്ന് തന്നെയാണ് അറിയുന്നത്.

മാത്രമല്ല ഈ പുതിയ ഫേസ്ബുക്ക്‌ സംവിധാനത്തില്‍ ഡോക്യുമെന്റ് ഷെയര്‍ ചെയ്യുവാനുള്ള സംവിധാനവും കൂടുതല്‍ ഓഫീസ് ജോലികള്‍ ചെയ്യുന്നതിനു ആവശ്യമായ ടൂളുകളും ഉണ്ടായിരിക്കും. ഫേസ്ബുക്കിന്‍റെ ഈ നീക്കം ഗൂഗിള്‍ ഡ്രൈവ് , ലിങ്ക്ഡ് ഇന്‍ എന്നിവക്ക് ഒരു അടിയായിരിക്കും എന്നാണ് കരുതുന്നത്.

Advertisements