ഫേസ്ബുക്ക് അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ?

0
692

websafe

സോഷ്യല്‍ മീഡിയ വിപ്ലവത്തിന് പുതിയ മാനങ്ങള്‍ സമ്മാനിച്ചത് ഫേസ്ബുക്ക് എന്നാ പ്രസ്ഥാനം തന്നെയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ഒന്നിച്ചതും ആശയങ്ങള്‍ പങ്കു വച്ചതും ബന്ധപ്പെടത്തും എല്ലാം ഫേസ് ബുക്കിന്റെ രംഗ പ്രവേശനത്തിന് ശേഷം തന്നെയാണ്.

പക്ഷെ ഫേസ്ബുക്ക് മുന്നോട്ടുവെയ്ക്കുന്ന സേവനങ്ങള്‍ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു. ഫേസ്ബുക്കിന്റെ സുരക്ഷയെക്കുറിച്ചും വിവാദങ്ങളുയര്‍ന്നു. പലര്‍ക്കും പലപ്പോഴും എഫ്ബി ഉപേക്ഷിക്കാന്‍ തോന്നുന്ന അവസ്ഥകള്‍ ഉണ്ടായി. സ്വന്തം അക്കൗണ്ട്‌ ഉപയോഗിക്കാതെ ഇരിക്കാം എന്നതില്‍ ഉപരി ആ അക്കൗണ്ട്‌ എങ്ങനെ ഡിലീറ്റ് ചെയ്യാം എന്ന് നിങ്ങള്‍ക്ക് അറിയാമോ?

അക്കൗണ്ട് എന്നെന്നേക്കുമായി നീക്കം ചെയ്യാന്‍ സെറ്റിങ്‌സില്‍ പോയി ചില കാര്യങ്ങള്‍ ചെയാതാല്‍ മതി. സെറ്റിങ്‌സില്‍ മെയിന്‍ മെനുവിന് താഴെ

‘ഡൗണ്‍ലോഡ് എ കോപി ഓഫ് യുവര്‍ ഫേസ്ബുക്ക് ഡാറ്റ’

ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകണം.

തുടര്‍ന്ന് https://www.facebook.com/help/delete_account എന്ന ലിങ്കില്‍ പോയി ഡിലീറ്റ് മൈ അക്കൗണ്ട് ക്ലിക്ക് ചെയ്ത് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ 90 ദിവസത്തിനകം ഫേ്‌സ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി നീക്കം ചെയ്യപ്പെടും