000_Nic6041694(1)

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ശക്തമായ രീതിയില്‍ ഏര്‍പ്പെടുത്താനും, വേണമെങ്കില്‍ അവയുടെ നിരോധനമടക്കമുള്ള കാര്യങ്ങളില്‍ ശക്തമായ തീരുമാനം കൈക്കൊള്ളാന്‍ കുവൈറ്റ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചു. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴിയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും കൂടിവരുന്നതായി ശ്രദ്ധയില്‍ പെട്ടതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത് എന്ന് കുവൈത്ത് വാര്‍ത്താവിതരണമന്ത്രി ഷെയ്ഖ് സല്‍മാന്‍ അല്‍ ഹമൂദ് അല്‍ സബ അറിയിച്ചു.

കഴിഞ്ഞദിവസം കുവൈത്തില്‍ ഒത്തുകൂടിയ ജിസിസി വാര്‍ത്താവിതരണ മന്ത്രിമാരുടെ യോഗത്തില്‍ ആയിരുന്നു ഈ തീരുമാനത്തിന്റെ ആദ്യഘട്ടങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടത്.

യൂറോപ്യന്‍ യൂണിയനിലെ വാര്‍ത്താവിതരണമന്ത്രിമാരുടെ യോഗം കഴിഞ്ഞിടെ നടന്നപ്പോള്‍, നവമാധ്യമങ്ങള്‍ ഇത്തരം ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ അവരുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായിരുന്നു.

You May Also Like

ബ്ലോഗര്‍ക്കാണോ സൂപ്പര്‍ ബ്ലോഗര്‍?

ഇന്ന് ബ്ലോഗെഴുത്ത്, ഫേസ്‌ബുക്കിലെ എഴുത്ത്, അല്ലെങ്കില്‍ വെബ്സൈറ്റുകളിലെ എഴുത്ത് എന്നിങ്ങനെയൊന്നും എഴുത്തുകളെ തരംതിരിച്ചു കാണുന്ന രീതികളും ശരിയായ നടപടികള്‍ അല്ല. അതിനാല്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ബ്ലോഗ്‌ സ്പോട്ടില്‍ എഴുതുന്നവര്‍ക്ക് മാത്രം കിട്ടുന്ന ഒരു സംഗതി അല്ല എന്ന വസ്തുത എല്ലാ മാന്യ വായനക്കാരെയും സ്നേഹപൂര്‍വ്വം അറിയിക്കട്ടെ.

കരിക്ക് ഫ്ളിക്കിൻ്റെ “റോക്ക് പേപ്പർ സിസേഴ്സ്”-ലെ ആതുവിനെ എന്തായാലും ഓർമ്മ കാണും

Mukesh Kumar · “എൻ്റെ പേര് ശ്രീലക്ഷ്മി നായർ എന്നാ…ഞാൻ വരുന്നത് കോട്ടയത്ത് നിന്നാ…എനിക്ക് വലുതാവുമ്പോ…

എന്നാലും ന്റെ മലയാളിയേ..!!!

യു.എ.ഇ ലെ പ്രമുഖ ബാങ്കില്‍ ജോലി കിട്ടിയതിന്റെ അഹങ്കാരം ആദ്യ ദിനങ്ങളിലെ ട്രെയിനിംഗ് കഴിഞ്ഞതോടെ തന്നെ ആവിയായിരുന്നു. തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി വീണ ഈ മാര്‍ക്കറ്റില്‍ വ്യവസായ ലോണ്‍ വിപണനം നടത്തുകയാണ് പണി എന്നതിനെ മനസ്സിനിയും ഉള്‍ക്കൊണ്ടിട്ടില്ല. മാര്‍ക്കറ്റില്‍ ഇറങ്ങി ലോണ്‍ കച്ചവടം നടത്തുക എങ്ങനെയാണെന്ന് ട്രെയിനിംഗ് കൊണ്ടും പിടുത്തം കിട്ടിയില്ല. എടുത്താല്‍ പൊങ്ങാത്ത ബാഗില്‍ യാതോരുപകാരവും ഇല്ലാത്ത സാധനങ്ങള്‍ കുത്തി നിറച്ചു വച്ച് വരാറുള്ളവരെ കണ്ടിട്ടുള്ളത് മാത്രമാണ് ആകെയുള്ള മാര്‍ക്കറ്റിംഗ് പരിചയം.

എത്ര പ്രമുഖ പ്രമുഖയാണെങ്കിലും ഉടനെ തീര്‍ക്കും. അത് തനിയെ അവസാനി(പ്പി)ക്കും.

ചാനലുകളുടെ ലക്ഷ്യം എന്താണ്? മാക്‌സിമം റേറ്റിങ്ങ് കിട്ടണം. ചര്‍ച്ചക്ക് വന്നിരിക്കുന്ന ആളുകളുടെ ആഗ്രഹം എന്താണ് ? അവര്‍ ശ്രദ്ധിക്കപ്പെടണം.