ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്‍ ഇനി സൌജന്യമായി ഉപയോഗിക്കാം..

141

facebook-free

ഇന്ന് ലോകത്തിലെ 80 ശതമാനം ആളുകളും ഇന്റര്‍നെറ്റ് പലവിധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. അതിനാല്‍ തന്നെ സൌകര്യങ്ങള്‍ പ്രധാനം ചെയ്യുന്ന എല്ലാ കമ്പനികളും മറ്റും ഇന്റര്‍നെറ്റിലൂടെതന്നെ തങ്ങളുടെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു. ഇത്തരമൊരു കാലഘട്ടത്തില്‍ ലോകത്തില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും സൗജന്യമായി ലഭ്യമാക്കുവാനുള്ള ഫേസ്ബുക്ക് പദ്ധതിക്ക് തുടക്കമായി.

നേരത്തെ തന്നെ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്ന ഇന്റര്‍നെറ്റ്. ഓര്‍ഗ് എന്ന പദ്ധതിയുടെ ആദ്യഘട്ടം സാംബിയിലാണ് തുടങ്ങിയിരിക്കുന്നത്.മൊത്തം ജനസംഖ്യയുടെ 15 ശതമാനം മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമാണ് സാംബിയ. അതിനാല്‍ തന്നെ, അത്തരമൊരു രാജ്യം തിരഞ്ഞെടുക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചതും ഈ ഘടകം തന്നെ. സാംബിയയില്‍ മൊബൈല്‍ ഓപ്പറേഷന്‍ നടത്തുന്ന ഏയര്‍ടെല്ലില്‍ കൂടി ഉപയോക്തക്കള്‍ക്ക് എത്തുന്നത്.

ലളിതമായ Internet.org എന്ന ആപ്ലികേഷനാണ് ഇത്. അതില്‍ ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ചില ആപ്ലികേഷനുകളുടെ കൂട്ടമാണ് Internet.org ന് ഉള്ളിലുള്ളത്. കാലവസ്ഥ അറിയാന്‍, വിക്കീപിഡിയ, ഫേസ്ബുക്ക് എന്നിങ്ങനെ ഈ ആപ്ലികേഷനുകള്‍ Internet.org യില്‍ സൗജന്യമായി ഉപയോഗിക്കാം. ഇതിന് ഡാറ്റ ചാര്‍ജ് ഉണ്ടാകില്ല. എന്നാല്‍ ഈ സംവിധാനത്തില്‍ ഇമെയില്‍ ലഭ്യമാകില്ല.