ഫേസ്ബുക്ക് ഒരു ദിവസത്തേക്ക് അടച്ചുപൂട്ടുന്നു

114

Facebook-account-locked

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഒരു ദിവസത്തേക്ക് അടച്ചുപൂട്ടുന്നു. ഫേസ്ബുക്കിന് വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കാന്‍ തീരുമാനിച്ചതായി സി.ഇ.ഓ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് തന്നെയാണ് വെളിപ്പെടുത്തിയത്. ഫേസ്ബുക്കില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സുക്കര്‍ബര്‍ഗ് ഉപയോക്താക്കളുടെ അഭിപ്രായം തേടിയിരുന്നു. ഇതില്‍ നിന്നാണ് വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കാമെന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്

സുക്കര്‍ബര്‍ഗ്‌ നേരിട്ടാണ്‌ ഉപയോക്‌താക്കളുടെ ആശയങ്ങള്‍ ഫേയ്‌സ് ബുക്കിലൂടെ ചോദിച്ചറിഞ്ഞത്‌. .ബന്ധങ്ങള്‍ ഓണ്‍ലൈനില്‍ മാത്രം ചുരുങ്ങുന്ന ഇക്കാലത്ത്, ആളുകള്‍ക്ക് നേരിട്ട് കാണാനും സംവദിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഉപയോക്‌താക്കള്‍ നിര്‍ദ്ദേശിച്ച ആശയങ്ങളോട്‌ നേരിട്ട്‌ പ്രതികരിച്ച സുക്കര്‍ ബര്‍ഗ്‌ ഇത്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉടന്‍ പ്രഖ്യാപിച്ചേക്കും.

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉന്നയിച്ച മറ്റൊരു ആവശ്യം ‘കാന്‍ഡി ക്രഷ്‌ സാഗ’ ഗെയിം ബ്ലോക്ക്‌ ചെയ്യുന്നതിന് നേരിട്ടുള്ള ഓപ്ഷന്‍ നല്‍കണമെന്നതാണ്.