prischilla-chan

ഫേസ്ബുക്കിനെ കുറിച്ച് പരസ്യങ്ങള്‍, രഹസ്യങ്ങള്‍, നിങ്ങള്‍ അറിയേണ്ട വിവരങ്ങള്‍, നിങ്ങളെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ വിവിധ തലകെട്ടില്‍ വിവിധ ലേഖനങ്ങള്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ എന്നും കാണുന്നതാണ്. ഇപ്പോള്‍ ഇതൊക്കെ വായിച്ചു വായിച്ചു ഇനി ഫേസ്ബുക്കില്‍ എന്തെങ്കിലും രഹസ്യം ബാക്കിയുണ്ടോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്നാല്‍ ഉണ്ട്, ഫേസ്ബുക്കിനെ പറ്റി പറഞ്ഞും കേട്ടും വായിച്ചും ഒക്കെ മടുത്ത നിങ്ങള്‍ക്ക് വേണ്ടി ഇതാ മറ്റു ചില രഹസ്യങ്ങളുടെ കഥ..ഇതിനും ഫേസ്ബുക്കുമായി ഒരു ബന്ധമുണ്ട്..ഫേസ്ബുക്ക് കണ്ടുപിടിച്ച മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പറ്റിയുള്ള ചില രഹസ്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കപ്പെടുന്നത്…

1. പഠിത്തം പാതി വഴിയില്‍ ഉപേക്ഷിച്ച മിടുക്കന്‍

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്താണ് സക്കര്‍ബര്‍ഗ് സോഷ്യല്‍ മീഡിയകളുടെ ലോകത്തേക്ക് ആദ്യ ചുവട് എടുത്ത് വയ്ക്കുന്നത്. ആദ്യം  ഫെയ്‌സ്മാഷ് എന്ന വെബ്‌സൈറ്റ് നിര്‍മ്മിച്ചു.

സ്റ്റുഡന്റ് ഡയറക്ടറിയിലെ ഫോട്ടോകള്‍ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികളുടെ ആകര്‍ഷകത്വത്തെക്കുറിച്ച് യൂസര്‍മാര്‍ക്ക് ജഡ്ജ് ചെയ്യാന്‍ അവസരം നല്‍കുന്ന വെബ് സൈറ്റായിരുന്നു ഫെയ്‌സ്മാഷ്. അവിടെ നിന്നും ഉപയോക്താക്കള്‍ക്ക് സ്വകാര്യവിവരങ്ങളും ഫോട്ടോയും ഉള്‍പ്പെടുത്തി പ്രൊഫൈല്‍ ഉണ്ടാക്കാന്‍ അനുവദിക്കുന്ന ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് എന്ന രീതിയില്‍ അദ്ദേഹം ഫേസ്ബുക്കിന്റെ ആദ്യ രൂപം രൂപപ്പെടുത്തി. ഇതിനു വേണ്ടി അദ്ദേഹത്തിന്  ഹാര്‍വാര്‍ഡിലെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

2. ശരിക്കും എഫ്ബിയുണ്ടാക്കിയത് സക്കര്‍ബര്‍ഗ് തന്നെയാണോ? 

ശരിക്കും ഫേസ്ബുക്ക് നിര്‍മ്മിച്ചത് സക്കര്‍ബര്‍ഗ് അല്ല തങ്ങളാണ് എന്ന് ആരോപണവുമായി മൂന്ന് വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയിരുന്നു. ഹാര്‍വാര്‍ഡ് വിദ്യാര്‍ഥികളായ ഇവര്‍ സക്കര്‍ബര്‍ഗ് തങ്ങളെ പറ്റിച്ചാണ് എഫ്ബിയുണ്ടാക്കിയത് എന്ന് ആരോപിച്ചു.

തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്രൊജക്ടായ ഹാര്‍വാര്‍ഡ് കണക്ഷന്റെ പ്രോഗ്രാമറായി പ്രവര്‍ത്തിക്കുന്ന സമയത്താണ് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് വികസിപ്പിച്ചതെന്നായിരുന്നു  ഇവരുടെ ആരോപണം. പിന്നീട് എഫ്ബി ഈ കേസ് നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീര്‍പ്പാക്കി വിവാദങ്ങള്‍ അവസാനിപ്പിച്ചു.

3. ഫേസ്ബുക്ക്: എവിടെ തിരിഞ്ഞു നോക്കിയാലും നീല

സാധാരണ നിറങ്ങളായ ചുവപ്പ്, പച്ച നിറങ്ങള്‍ സക്കര്‍ബര്‍ഗിന്റെ കണ്ണുകള്‍ക്ക് തീരെ പിടിക്കില്ല. അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് ആ നിറങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അദ്ദേഹം നീലയെ എഫ്ബി നിറമായി തിരഞ്ഞെടുക്കുകയായിരിന്നു.

4. മൈക്രോസോഫ്റ്റ്‌ കളഞ്ഞത് ഫേസ്ബുക്ക് തുടങ്ങാന്‍ വേണ്ടി

മൈക്രോസോഫ്റ്റ് ഉദ്യോഗം വേണ്ടെന്ന് വെച്ച് ഹാര്‍വാര്‍ഡില്‍ എത്തിയ പയ്യനാണ് സക്കര്‍ബര്‍ഗ്. കുട്ടികാലത്ത്  വികസിപ്പിച്ച സിനാപ്‌സ് മീഡിയ പ്ലേയര്‍ എന്ന മ്യൂസിക് ആപ്പ് ഹിറ്റായപ്പോള്‍ അതു വികസിപിക്കാന്‍ സഹായിക്കാം എന്നായിരുന്നു മൈക്രോസോഫ്റ്റ്‌ മാര്‍ക്കിന് കൊടുത്ത ഓഫര്‍.

5. സക്കര്‍ബര്‍ഗിനു ദൈവവുമില്ല പിന്നെ ടിവിയുമില്ല

മാതാപിതാക്കള്‍ ജൂതവംശജരാണെങ്കിലും താന്‍ ഒരു നിരീശ്വരവാദിയാണെന്നാണ് സക്കര്‍ബര്‍ഗ്വിശേഷിപ്പിക്കുന്നത്. സ്വന്തമായി ഒരുടിവി പോലും സക്കര്‍ബര്‍ഗിനില്ലയെന്നാണ് വിവരം.

6. കൈയ്യില്‍ കിട്ടുന്ന വസ്ത്രം ഇടും..! 

ലോകത്ത് ഏറ്റവും മോശമായി വസ്ത്രം ധരിക്കുന്ന പുരുഷന്‍. അതാണ്‌ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സ്റ്റീവ് ജോബ്‌സും ബില്‍ ഗേറ്റ്‌സുമായിരുന്നു സക്കര്‍ബര്‍ഗിന് തൊട്ടുപിന്നില്‍. ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് ഒട്ടുമിക്ക പൊതുചടങ്ങുകളിലും സക്കര്‍ബര്‍ഗ് പ്രത്യക്ഷപെടാറുള്ളത്.

7. കുടുംബം കുട്ടികള്‍

സക്കര്‍ബര്‍ഗിന്റെ ഭാര്യയുടെ പേരു പ്രിസ്‌കില്ല ചാന്‍. 2012 മെയ് 19നായിരുന്നു ഇവരുടെ വിവാഹം. കുട്ടികള്‍ ഇല്ല.

8. ശമ്പളം തുച്ഛം

പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമാണ് ഫെയ്‌സ്ബുക്കില്‍ നിന്നും സക്കര്‍ബര്‍ഗിന് ലഭിക്കുന്ന ശമ്പളം. ടെക്ക് ലോകത്തെ അതികായന്‍മാരായ സ്റ്റീവ് ജോബ്‌സ്, ഗൂഗിള്‍ ഉപസ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ മാതൃക പിന്തുടരുകയായിരുന്നു അദ്ദേഹം.

9. പ്രത്യേക സുരക്ഷ

സര്‍ക്ക്ബര്‍ഗിന്റെ സുരക്ഷക്കായി പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ ഫെയ്‌സ്ബുക്ക് നിയോഗിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലെ വീട്ടിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

10. മാര്‍ക്കിന്റെ പട്ടി

സക്കര്‍ബര്‍ഗ് പൊന്നുപോലെ നോക്കുന്ന  എന്ന് വിളിക്കുന്ന നായക്കുട്ടിയും ഒരു എഫ്ബി സ്റ്റാര്‍ ആണ്. ഫെയ്‌സ്ബുക്കില്‍ ഏകദേശം 1.8 മില്യണ്‍ ആരാധകരുണ്ട് ബീസ്റ്റിന്.

Advertisements