ഫേസ്ബുക്ക് നിങ്ങളെ തടിയന്മാരും ദരിദ്രരും ആക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌

284

ഫേസ്ബുക്ക് നിങ്ങളെ തടിയന്മാരും ദരിദ്രരും ആക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു. ഏതെങ്കിലും നാലാംകിട വാരികകളോ, വെബ്സൈറ്റുകളോ വായനക്കാരെ കൂട്ടുവാന്‍ വേണ്ടി അടിച്ചുവിട്ട അടിസ്ഥാനരഹിതമായ കണ്ടെത്തലാണ് ഇത് എന്ന് തെറ്റിദ്ധരിച്ച് തള്ളിക്കളയേണ്ട. കൊളംബിയ യൂണിവേഴ്‌സിറ്റി ഒരു സംഘം വിദഗ്ദര്‍ ആണ് അവര്‍ പഠനത്തിലൂടെ കണ്ടെത്തിയ കാര്യം പുറം ലോകത്തെ അറിയിച്ചത്. അത് കൊണ്ട് തന്നെ പുതിയൊരു ഫോട്ടോയോ അല്ലെങ്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റോ പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ്‌ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നത് നിങ്ങളെ സ്വയം പര്യാപ്തരും ധനികരും ആക്കും എന്നത് സത്യം തന്നെയാണ്. എന്നാല്‍ ഇങ്ങനെ ഒക്കെ ആകും എന്ന ചിന്തയില്‍ നമ്മള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ തപസിരിക്കാന്‍ തുടങ്ങിയാലോ? പണി കിട്ടും എന്നാണ് ഈ റിസര്‍ച്ച് ടീം കണ്ടെത്തിയത്. നമ്മളിങ്ങനെ ഒക്കെ ആകും എന്ന ചിന്തയില്‍ ഇവര്‍ മടിയന്മാരും അത് വഴി തടിയന്മാരും ജോലി ഒന്നും ചെയ്യാതെ ദരിദ്രരും ആകുമെത്രേ. നമ്മള്‍ നല്ല പൊസിഷനില്‍ എത്തുമെന്ന ചിന്ത വിപരീത ഫലം ചെയ്യും എന്നര്‍ത്ഥം. സെല്‍ഫ്‌ കണ്ട്രോള്‍ എല്ലാം നഷ്ടപ്പെട്ട് ആളൊരു പരുവത്തിലാകും.

ഇങ്ങനെ സോഷ്യല്‍ മീഡിയകളില്‍ ഇരുപത്തിനാലു മണിക്കൂറും തപസ്സിരിക്കുക വഴി ഇവര്‍ പൊണ്ണത്തടിയന്മാര്‍ ആയി മാറുകയും അത് വഴി ഹൃദ്രോഗം മുതലുള്ള എല്ലാ അസുഖങ്ങളും നമ്മെ വിട്ടു പിരിയാതിരിക്കുകയും ചെയ്യുമെന്നും ഇവരുടെ പഠനത്തിലുണ്ട്.

അതെ സമയം ഈ കണ്ടെത്തലുകള്‍ എല്ലാം നമ്മള്‍ ഓരോരുത്തരും എത്ര സമയം ഫേസ്ബുക്കില്‍ ഇരിക്കുന്നു എന്നതിനെ അനുസരിച്ച് മാറി കൊണ്ടിരിക്കും. സിസ്റ്റം ഓഫ് ആക്കി കഴിഞ്ഞാല്‍ പിന്നെ സ്മാര്‍ട്ട്‌ഫോണ്‍ വഴി ഫേസ്ബുക്ക് യൂസ് ചെയ്യുന്നവര്‍ ആകും പലരും. ഇത്തരക്കാര്‍ക്ക് ഇന്റര്‍നെറ്റിനെ കുറിച്ചോ ഫേസ്ബുക്കിനെ കുറിച്ചോ അല്ലാതെ മറ്റെന്തിനെ കുറിച്ച് ചോദിച്ചാലും ഒരു ഉത്തരവും ഉണ്ടാവില്ല. കുടുംബത്തില്‍ നടക്കുന്ന എന്തെങ്കിലും ഫംഗ്ഷന്‍ പോലും കക്ഷിക്ക് ഓര്‍മ്മ ഉണ്ടാവില്ല. എന്നാല്‍ ഇന്ന പോസ്റ്റിനു എത്ര ലൈക്ക് കിട്ടി എന്ന് ചോദിച്ചാല്‍ കക്ഷിക്ക് കറക്റ്റ് ഉത്തരം ഉണ്ടാവുമെത്രേ.

ഈ പറഞ്ഞെതല്ലാം സാമ്പിള്‍ വെടിക്കെട്ട്‌ മാത്രം. ഈ വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഇനിയും കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. ബാക്കി അടുത്ത ലേഖനങ്ങളില്‍ ആവാം.