എന്ത് വിചിത്രമായ കോടതി വിധി അല്ലെ?
അമേരിക്കയിലെ മാന്ഹട്ടനിനുള്ള കോടതി വിവാഹമോചനത്തിനുള്ള നോട്ടീസ് ഫേസ്ബുക്കിലൂടെ അയക്കാന്‍ അനുവാദം നല്കിയിരിക്കുന്നു !!!
ഘാനക്കാരിയായ എല്ലനോറ ബൈദൂ എന്ന നഴ്സിനാണ് ഭര്‍ത്താവ് വിക്ടര്‍ ബ്ലുദ്സാര്ക്കുവിന് ഫേസ്ബുക്കിലൂടെ സ്വകാര്യ മെസേജായി വിവാഹമോചന നോട്ടീസയക്കാന്‍ കോടതി അനുവാദം നല്‍കിയിരിക്കുകയാണ്.
2009ലാണ് ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. പരമ്പരാഗതരീതിയില്‍ പിന്നീട് വിവാഹം നടത്താമെന്ന് വിക്ടര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതനുസരിച്ച് ഇവര്‍ ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് എല്ലനോറയെ അറിയിക്കാതെ ഭര്‍ത്താവ് ഫ്ളാറ്റ് വിടുകയായിരുന്നു. പക്ഷെ, ഇവര്‍ ഫേസ്ബുക്കിലൂടെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു.
ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ച് എല്ലനോറ കോടതിയെ സമീപിച്ചെങ്കിലും ഇയാള്‍ക്കെങ്ങനെ സമന്സയക്കുമെന്നതിനു വ്യക്തതയുണ്ടായിരുന്നില്ല. വിക്ടറിന് സ്ഥിര മേല്‍വിലാസമോ ജോലിയോ ഇല്ലാത്തതായിരുന്നു കാരണം.
ഇതേത്തുടര്‍ന്ന് ഫേസ്ബുക്കില്‍ സ്വകാര്യ മെസേജായി ഭര്‍ത്താവിനു സമന്‍സയക്കാന്‍ എല്ലനോറയ്ക്ക് കോടതി അനുവാദം നല്‍കുകയായിരുന്നു.