fbpx
Connect with us

Featured

ഫേസ്ബുക്ക് ഹാക്കെറിനു ഒരു കത്ത്

ഞാന്‍ ഇന്റര്‍നെറ്റും ഫേസ്ബുക്കും ഒക്കെ ഉപയോഗിക്കുന്ന ഒരു പാവം മലയാളി. താങ്കളെക്കുറിച്ചു ഞാന്‍ ഒരുപാട് കേട്ടിരിക്കുന്നു, താങ്കള്‍ ഒരുപാടു പേരുടെ ഉറക്കം കേടുത്തിയിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. പലര്‍ക്കും ദ്രോഹങ്ങള്‍ മാത്രം ചെയ്ത താങ്കളോടു ഒരു സഹായം അഭ്യര്ത്തിച്ചു കൊണ്ടാണ് ഈ കത്ത് എഴുതുന്നത്. താങ്കള്‍ പല ഫേസ്ബുക്ക് അക്കൗണ്ടുകളും ഉന്നം വച്ചിട്ടുണ്ടെന്നും, ചിലപ്പോള്‍ തങ്കളുടെ അടുത്ത ഇര ഈ പാവം മലയാളി ആയിരിക്കും എന്ന തിരിച്ചറിവും എനിക്ക് ഉണ്ട്. അതുകൊണ്ട് തന്നെ എന്‍റെ അക്കൗണ്ട്‌ ഹാക്ക് ചെയ്യല്ലേ എന്നു അപേക്ഷിക്കാനൊന്നുമല്ല ഈ കത്ത്. അത്രക്കു ഭീരുവല്ല ഈ മലയാളി. എനിക്ക് അറിയേണ്ടുന്നത് ഓന്നു മാത്രം, താങ്കള്‍ എങ്ങനെയാണ് ഈ ഉള്ളവന്‍റെ അക്കൗണ്ട്‌ ഹാക്ക് ചെയ്യുന്നത് എന്നു അറിയാന്‍ ആഗ്രഹമുണ്ട്. അതു പക്ഷെ തങ്കളെ പോലെ അന്യന്‍റെ അക്കൗണ്ട്‌-ല്‍ നുഴഞ്ഞു കയറാന്‍ ഒന്നും അല്ല, എനിക്ക് എന്‍റെ തന്നെ ഫേസ്ബുക്ക് അക്കൗണ്ട്‌ സുരക്ഷിതമാക്കനാണെന്ന് മാത്രം.

 77 total views

Published

on

ബഹുമാനപ്പെട്ട ഫേസ്ബുക്ക് ഹാക്കെറിനു,

ഞാന്‍ ഇന്റര്‍നെറ്റും ഫേസ്ബുക്കും ഒക്കെ ഉപയോഗിക്കുന്ന ഒരു പാവം മലയാളി. താങ്കളെക്കുറിച്ചു ഞാന്‍ ഒരുപാട് കേട്ടിരിക്കുന്നു, താങ്കള്‍ ഒരുപാടു പേരുടെ ഉറക്കം കേടുത്തിയിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. പലര്‍ക്കും ദ്രോഹങ്ങള്‍ മാത്രം ചെയ്ത താങ്കളോടു ഒരു സഹായം അഭ്യര്ത്തിച്ചു കൊണ്ടാണ് ഈ കത്ത് എഴുതുന്നത്. താങ്കള്‍ പല ഫേസ്ബുക്ക് അക്കൗണ്ടുകളും ഉന്നം വച്ചിട്ടുണ്ടെന്നും, ചിലപ്പോള്‍ തങ്കളുടെ അടുത്ത ഇര ഈ പാവം മലയാളി ആയിരിക്കും എന്ന തിരിച്ചറിവും എനിക്ക് ഉണ്ട്. അതുകൊണ്ട് തന്നെ എന്‍റെ അക്കൗണ്ട്‌ ഹാക്ക് ചെയ്യല്ലേ എന്നു അപേക്ഷിക്കാനൊന്നുമല്ല ഈ കത്ത്. അത്രക്കു ഭീരുവല്ല ഈ മലയാളി. എനിക്ക് അറിയേണ്ടുന്നത് ഓന്നു മാത്രം, താങ്കള്‍ എങ്ങനെയാണ് ഈ ഉള്ളവന്‍റെ അക്കൗണ്ട്‌ ഹാക്ക് ചെയ്യുന്നത് എന്നു അറിയാന്‍ ആഗ്രഹമുണ്ട്. അതു പക്ഷെ തങ്കളെ പോലെ അന്യന്‍റെ അക്കൗണ്ട്‌-ല്‍ നുഴഞ്ഞു കയറാന്‍ ഒന്നും അല്ല, എനിക്ക് എന്‍റെ തന്നെ ഫേസ്ബുക്ക് അക്കൗണ്ട്‌ സുരക്ഷിതമാക്കനാണെന്ന് മാത്രം.

പലരുടെയും അഭിപ്രായം കേട്ടു ഫേസ്ബുക്ക് അക്കൗണ്ട്‌ സുരക്ഷിതമാക്കാന്‍ ഞാന്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ചില കാര്യങ്ങള്‍ ഞാന്‍ വിവരിക്കാം. അതു വായിച്ചിട്ടു എങ്ങനെ ഈ സുരക്ഷാ ക്രമീകരണങ്ങളെ ഒക്കെ മറികടന്നു താങ്കള്‍ എന്‍റെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഹാക്ക് ചെയ്യും എന്നു അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

ക്രമീകരണം 1 (ഇമ്മിണി ബല്യ ഒന്ന്):

Advertisement



സാധാരണയായി പാസ്സ്‌വേര്‍ഡ്‌-കള്‍ ഹാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു വഴി ആണല്ലോ Brute Force Password Hacking. അതായതു സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്ന പാസ്സ്‌വേര്‍ഡ്‌-കള്‍ (പേര്, സ്ഥലം, ഫോണ്‍ നമ്പര്‍, ഏതേലും വസ്തുവിന്‍റെ പേര്…) ഒരു സോഫ്റ്റ്‌വെയര്‍-ന്‍റെ സഹായത്തോടെ മാറ്റി മാറ്റി പരിക്ഷിക്കുകയോ (Dictionary Attacks) അതുമല്ലേല്‍ പാസ്സ്‌വേര്‍ഡ്‌ ആകാന്‍ സാധ്യത ഉള്ള എല്ലാ അക്ഷരങ്ങളുടെയും പല പല കോംബിനേഷന്‍സ് പരിക്ഷിക്കുകയുമാണല്ലോ ചെയ്യുന്നത്. ഇങ്ങനെയുള്ള Brute Force Attacks നിന്ന് രക്ഷപെടാന്‍ വേണ്ടി ഫേസ്ബുക്ക്-ന്‍റെ പാസ്സ്‌വേര്‍ഡ്‌ ഞാന്‍ അങ്ങനെ പെട്ടന്നാര്‍ക്കും ഊഹിക്കാന്‍ പത്താത്തതും കൂടാതെ തന്നെ നമ്പറും, ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളും, വലിയ അക്ഷരങ്ങളും, ചിന്നങ്ങളും അതു പോലെ തന്നെ പെട്ടന്ന് ഓര്‍ക്കാന്‍ സാധിക്കുന്നതുമായ ഒന്നാണ് ഇട്ടിരിക്കുന്നത്.

അങ്ങനെയുള്ള ഒരു പാസ്സ്‌വേര്‍ഡ്നു ഉദാഹരണം : my house is around 20 kms far from the kollam city!ഈ ഇംഗ്ലീഷ് വാചകത്തില്‍ നിന്നു mHia20KMfftkc!എന്ന ഒരു പാസ്സ്‌വേര്‍ഡ് ഉണ്ടാക്കാം. എന്റെ പാസ്സ്‌വേര്‍ഡും ഇങ്ങനെ ഒരെണ്ണം ആയതു കൊണ്ട് ഹന്നെ ഹാക്കര്‍ക്ക് Brute Force Attackവഴി എന്റെ പാസ്സ്‌വേര്‍ഡ് ഹാക്ക് ചെയ്യാന്‍ ഒരുപാട് പാടുപെടേണ്ടി വരും. അതുകൂടതെതന്നെ ഇപ്പോള്‍ ഫേസ്ബുക്ക്ന്റെ സെര്‍വര്‍ലോട്ട് അത്രപെട്ടെന്നൊന്നും Brute Force Attackനടത്താന്‍ പറ്റില്ല എന്നാണു കേള്‍ക്കുന്നത്.

ക്രമീകരണം 2:

മേലാല്‍ Phishingഉം e-mail spoofingപോലുള്ള മൂന്നാം കിട നമ്പരുകളൊന്നും ഇങ്ങോട്ട് എടുക്കല്ലേ ഹാക്കാരെ, അതൊക്കെ നമ്മള്‍ കുറെ കണ്ടതാണ്. പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യുന്നതിനു മുന്‍പ് അതു ഫേസ്ബുക്ക്ന്റെ വെബ്‌സൈറ്റ് തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടെ ഞാന്‍ ടൈപ്പ് ചെയ്യു. പിന്നെ e-mail spoofing, ഫേസ്ബുക്ക് ഒരിക്കലും ഇമെയില്‍ വഴി പാസ്സ്‌വേര്‍ഡ് ചോദിക്കുല്ല എന്നു എനിക്ക് ഉറപ്പുണ്ട് അത് കൊണ്ട് അതും നടക്കൂല്ല മോനെ.

Advertisement



ക്രമീകരണം 3:

ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആവശ്യമില്ലാത്ത പ്രോഗ്രമുകലോന്നും തന്നെ എന്‍റെ സിസ്റ്റം-ല്‍ ഞാന്‍ റണ്‍ ചെയ്യാറില്ല. അങ്ങനെ ചെയ്യുവാണേല്‍ തന്നെ അപ്ഡേറ്റ് ചെയ്ത ഒരു ആന്റ്റി-വൈറസ്‌ വച്ച് സ്കാന്‍ ചെയ്തു നോക്കിട്ടെ ഞാന്‍ റണ്‍ ചെയ്യറുളളൂ. അതു കൊണ്ട് തന്നെ Keyloggersഉപയോഗിച്ച് പാസ്സ്‌വേര്‍ഡ്‌ ഒപ്പിക്കാമെന്നു ഹാക്കര്‍ സ്വപ്നത്തില്‍ പോലും വിചാരിക്കണ്ട.

ക്രമീകരണം 4:

ഈ Keyloggerപോലുള്ളവ കാരണം ഇപ്പോള്‍ ഇന്റര്‍നെറ്റ് കഫെകളെയോ സുഹൃത്തുക്കളുടെയും മറ്റും കമ്പ്യൂട്ടര്‍കളെപ്പോലും വിശ്വസിക്കാന്‍ പറ്റാറ്റ അവസ്ഥായാണ്. അതുകൊണ്ട് തന്നെ മറ്റു കമ്പ്യൂട്ടറുകള്‍ വഴി ഫേസ്ബുക്ക് മറ്റും ഉപയോഗിക്കുമ്പോള്‍ പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യാന്‍ വേണ്ടി On-Screen Keyboardഎന്ന സോഫ്റ്റ്‌വെയര്‍ആണ് ഉപയോഗിക്കുന്നത്. അപ്പോള്‍ പിന്നെ ഈ Hardware Keyloggersനെയും Software Keyloggersനെയും ഒന്നും പേടിക്കണ്ടല്ലോ. അതുകൂടാതെ തന്നെ മറ്റു കമ്പ്യൂട്ടറുകള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഫയര്‍ഫോക്‌സ്ല്‍ ഉള്ള Private Browsingഎന്നാ വിദ്യയുടെ സഹായം തേടാറുണ്ട്. അപ്പോള്‍ പിന്നെ ഹിസ്റ്ററിയും കുക്കീസും മറ്റും സേവ് ആകും എന്ന ഭയവും വേണ്ടല്ലോ.

Advertisement



ക്രമീകരണം 5:

പിന്നെ വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ Packet Sniffingഎന്ന വിദ്യ ഉപയോഗിച്ചു മറ്റുള്ളവരുടെ ഫേസ്ബുക്ക് അക്കൗണ്ട്ല്‍ ലോഗിന്‍ ചെയ്യാം എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക്‌ലേക്കുള്ള കണെക്ഷ9 എ9ക്രിപ്റ്റഡ് ആണെന്ന് ഞാന്‍ ഉറപ്പുവരുത്താരുണ്ട്. അതായത് അഡ്രസ് http://www.facebook.comഎന്നാണേല്‍ അതു https://www.facebook.comഎന്നാക്കിയതിനു ശേഷം മാത്രം ആണ് ലോഗിന്‍ ചെയ്യുന്നത്. അതു കൂടാതെ പിന്നെ ഫേസ്ബുക്ക്ന്റെ Security Settingsല്‍ Secure Browsingഎന്നാ ഓപ്ഷന്‍ ഉള്ളതായി ഹാക്കറെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.

ക്രമീകരണം 6:

പിന്നെ ഫേസ്ബുക്ക്-ലെ ആവശ്യമില്ലാത്ത ആപ്ലികേഷന്‍സ്-ല്‍ ഒന്നും കയറി നോക്കാന്‍ ഞാന്‍ നിക്കാറില്ല. ആപ്ലികേഷന്‍സ്-നു നമ്മുടെ പേരില്‍ വാളില്‍ പോസ്റ്റ്‌ ചെയ്യാന്‍ പറ്റും എന്ന് കേട്ടിട്ടുണ്ട്. പണി ഏതു വഴി വരും എന്നു പറയാന്‍ പറ്റില്ലല്ലോ. Cross-site Scripting (XSS) Attacks-നെ പേടിച്ചു ഇപ്പോള്‍ ഫേസ്ബുക്ക്-ല്‍ മെസ്സേജ് ആയിട്ടും പോസ്റ്റ്‌ ആയിട്ടുമൊക്കെ വരുന്ന ആവശ്യമില്ലാത്ത ലിങ്ക്-ല്‍ ഒന്നും ഞാന്‍ ക്ലിക്ക് ചെയ്യാറുമില്ല. പിന്നെ കുറച്ചു നാളു മു൯പ് ഓര്‍കുട്ട്-ല്‍ കയറിയ ക്ലിക്ക്-പോലും ആവശ്യമില്ലാത്ത XSS Worms-നെ ഞാന്‍ ഫേസ്ബുക്ക്-ലെ സെക്യൂരിറ്റി എ൯ഞ്ഞിനിയ൪-മാര്‍ക്ക് വിട്ടുകൊടുക്കുന്നു അല്ലാതെ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.

Advertisement



ക്രമീകരണം 7:
ഫേസ്ബുക്ക് അക്കൗണ്ട്‌-കള്‍ ഹാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു വിദ്യ ആണല്ലോ പാസ്സ്‌വേര്‍ഡ്‌ റിസെട്ടിംഗ്. സാധാരണ ആയി പാസ്സ്‌വേര്‍ഡ്‌ റിസെറ്റ് ചെയ്യാന്‍ ഇമെയില്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും ആണ് പറ്റുന്നത്. ഇമെയില്‍ അക്കൗണ്ട്‌ സുരക്ഷിതമാക്കുകയും നമ്മുടെ സിം കാര്‍ഡിന്‍റെ ഡ്യൂപ്ലിക്കേറ്റ്‌ എടുക്കാന്‍ പത്താത്തിടട്ടോളം കാലം അതിനെക്കുറിച്ച് പേടിക്കേണ്ടല്ലോ ഹാക്കറെ. പിന്നെ ഉള്ളതു സെക്യൂരിറ്റി ക്യൊസ്റ്റിയന്‍, അതും മറ്റുള്ളവര്‍ക്ക് പെട്ടന്ന് കണ്ട പിടിക്കാന്‍ പത്താത്തതാണേല്‍ പേടിക്കണ്ടല്ലോ. പിന്നെ ഈ അടുത്തകാലത്ത് കേട്ട ഒരു കാര്യമാണ്, നമ്മുടെ മൂന്ന് സുഹൃത്തുക്കളുടെ സഹായം ഉണ്ടേല്‍ പാസ്സ്‌വേര്‍ഡ്‌ റിസെറ്റ് ചെയ്യാമെന്ന്. ഇപ്പോള്‍ അതു പറ്റുമോ എന്നും അറിയില്ല. അങ്ങനെയുള്ള സുരക്ഷാപാളിച്ചകളൊക്കെ ഫേസ്ബുക്ക് നികത്തി കാണും എന്നു വിശ്വസിക്കുന്നു. ഇതെല്ലാം മറികടന്നു ഹാക്കര്‍ എന്‍റെ പാസ്സ്‌വേര്‍ഡ്‌ റിസെറ്റ് ചെയ്താല്‍ തന്നെ പഴയ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ചു ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട്‌ എനിക്കു ലോക്ക് ചെയ്യാമെന്ന കാര്യം ഹാക്കര്‍ മറക്കരുത്.

ഈ ക്രമീകരണങ്ങളയൊക്കെ ബഹുമാനപ്പെട്ട ഹാക്കര്‍ എങ്ങനെ മറികടക്കും എന്നു അറിയാനുള്ള ആകാംശയോടുകൂടി കത്ത് നിര്‍ത്തുന്നു. അവസാനമായി ഒരു കാര്യം കൂടി പറഞ്ഞോട്ടെ ‘ഇങ്ങനെ മറ്റുള്ളവരെ മെനക്കെടുത്താതെ പോയി പണി എടുത്തു ജീവിചൂടെടോ തനിക്ക്’.

അടിക്കുറിപ്പ്‌: ഫേസ്ബുക്ക് പോലുള്ള വെബ്സൈറ്റ്-കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സുരക്ഷ നിര്‍ദേശങ്ങള്‍ ആണ് ഈ പോസ്റ്റ്‌-ലുടെ ഞാന്‍ പങ്കുവെക്കുന്നത്. ഈ വിവരങ്ങള്‍ ആരും അന്യന്‍റെ അക്കൗണ്ട്‌-കളില്‍ നുഴഞ്ഞു കയറുകപോലുള്ള  തെറ്റായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കില്ല എന്ന് വിശ്വസിക്കുന്നു. അങ്ങനെ ചെയ്താല്‍ അവസാനാം കമ്പി എണ്ണാന്‍ തനിച്ചേ കാണു എന്നോര്‍ക്കുക.

 78 total views,  1 views today

Advertisement



Advertisement
Business31 mins ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment43 mins ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment58 mins ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment1 hour ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam2 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment2 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career2 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment2 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment2 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

Entertainment2 hours ago

മോഹൻലാൽ എന്ന നടൻ സ്‌ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു

Entertainment2 hours ago

അഭിമാനം തോന്നുന്നു, 35 വർഷം നീണ്ട സൗഹൃദം; മോഹൻലാലിന് ജന്മദിനാശംസകളുമായി ഷിബുബേബിജോൺ.

controversy20 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement