ഈ ചിത്രങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ ചിരിക്കും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും വീണ്ടും അധികാരത്തില്‍ കയറുവാനും വേണ്ടിയും രാഷ്ട്രീയ നേതാക്കള്‍ കാണിച്ചു കൂട്ടുന്ന തരികിട ഏര്‍പ്പാടുകളുടെ ഒരു ചൈനീസ് മാതൃകയാണ് നമ്മള് ചിത്രത്തില്‍ കാണുക. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ നിംഗ്ഗുവോ സിറ്റി വൈസ് മേയര്‍ ആണ് വില്ലന്‍ . നിംഗ്ഗുവോ സിറ്റിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ വൈസ് മേയര്‍ വാംഗ് ഒരു വൃദ്ധയെ സന്ദര്‍ശിച്ചു വേണ്ട സഹായങ്ങള്‍ ചെയ്തു എന്ന് കാണിച്ചാണ് ഫോട്ടോഷോപ്പില്‍ രണ്ടു പേരെയും കൂട്ടിച്ചേര്‍ത്തു ചിത്രം ഇറക്കിയത്.
ചിത്രം ഓണ്‍ലൈനില്‍ ആരോ പോസ്റ്റ് ചെയ്തതോടെ വന്‍ വിവാദമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഈ വൈസ് മേയര്‍ക്കെതിരെ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നു വന്നത്. സംഭവം വിവാദമായതോടെ വൈസ് മേയര്‍ യഥാര്‍ത്ഥത്തില്‍ ഇവരെ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും ഫോട്ടോഷോപ്പില്‍ അത്രമാത്രം വിവരമില്ലാതെ സൈറ്റ് അഡ്മിന് ചെയ്ത വേലയാണ് ഈ വിവാദങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞു കൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.