ഇനി ഫോട്ടോ എടുത്ത് അതിന്‍റെ പ്രിന്‍റ് കിട്ടാനായി ദിവസങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. ഫോട്ടോ എടുത്ത് നിമിഷങ്ങള്‍ക്കകം പ്രിന്‍റ് ചെയ്തു തരുന്ന ക്യാമറ ഉടനെ വിപണിയിലെത്തും.

പോളാറോയിട് എന്ന കമ്പനിയായാണ് 5.2 ഇഞ്ച്‌ വലിപ്പവും അത്രതന്നെ വീതിയുമുള്ള ക്യാമറയുടെ നിര്‍മ്മാതാക്കള്‍. പോക്കറ്റില്‍ കൊണ്ട് നടക്കാന്‍ ഇത്തിരി കഷ്ടപ്പെടുമെങ്കിലും ഉപഭോക്താക്കള്‍ ഇത് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കമ്പനിയുടെ സര്‍വേ ഫലങ്ങള്‍ പറയുന്നത്. 2*3 വലിപ്പമുള്ള ഫോട്ടോകള്‍ ആണ് ക്യാമറ പ്രിന്‍റ് ചെയ്യുന്നത്.

ചിത്രങ്ങള്‍ എടുക്കുകമാത്രമല്ല ബ്ലൂടൂത്ത് വഴിയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. 4.5 ഇഞ്ച്‌ ടച്ച്സ്ക്രീനുള്ള ഈ ക്യാമറ എടുക്കുന്ന ഓരോ ചിത്രത്തിനും ഓരോ കോഡ്‌ കൊടുക്കുന്നതിനാല്‍ പിന്നീട് ആവശ്യം വരുമ്പോളും ഉപയോഗിക്കാം.

14എംപി പ്രാഥമിക ക്യാമറയും 2എംപി സെക്കണ്ടറി ക്യാമറയുമാണ്‌ ഇതില്‍ അടങ്ങിയിരിക്കുന്നത്. 4.4 ആണ്ട്രോയിട് കിറ്റ്‌കാറ്റ് വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറയില്‍ 4 ജിബി മെമ്മറിയും ആന്തരികമായി ഉണ്ട്.

20,000 രൂപ വില്‍വരുന്ന ക്യാമറയ്ക്ക് ഇപ്പോഴേ ഓര്‍ഡര്‍ നല്‍കാം.

You May Also Like

കെട്ടു പിണയുന്ന ഹെഡ്‌ സെറ്റിന്‍റെ കെട്ടഴിയുന്ന ശാസ്ത്രം..

നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും , എത്ര സുരക്ഷിതമായി വച്ചാല്‍ തന്നെയും ആവശ്യത്തിന് എടുത്തു നോക്കുമ്പോള്‍ മിനിമം രണ്ടു മൂന്നു കെട്ടുകളെങ്കിലും ഹെഡ് ഫോണ്‍ വയറില്‍ ഉണ്ടാവും!

ഈ വ്യാജന്മാര്‍ ഒറിജിനലിനെ തോല്‍പ്പിക്കും !

ചൈന ലോകത്തെ ഏറ്റവും വലിയ വ്യാജ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാവാണ് . എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെയും വ്യാജന്‍മാര്‍ ചൈനയില്‍ സുലഭമാണ്.

ടാബ്‌ലെറ്റും ലാപ്‌ടോപ്പും ചേര്‍ന്ന സങ്കരയിന ഗാഡ്ജറ്റുമായി ഏസര്‍

ഇന്ത്യന്‍ ടെക് വിപണിയിലേക്ക് പുത്തനൊരു ഗാഡ്ജ്റ്റുമായി എത്തിയിരിക്കുകയാണ് തായ്‌വാന്‍ കമ്പനിയായ ഏസര്‍.

സോണി എക്സ്പീരിയ ഇ 4; ചിത്രങ്ങള്‍ ലീക്ക് ആയി..

സോണി ഇ 3 ഇന്ത്യയില്‍ എത്തിയിട്ട് അതികമായില്ല , അതിനു പുറകെ തന്നെയാണ് എക്സ്പീരിയ ഇ 4 എന്ന എന്ട്രി ലെവല്‍ ഫോണിന്‍റെ ചിത്രങ്ങള്‍ ലീക്ക് ആയത്.