ഫോട്ടോ കാണിച്ചു ആണ്‍കുട്ടികളെ വിരട്ടുന്ന അച്ഛന്‍ വൈറലാകുന്നു

0
287

Untitled-2

തന്റെ മകളുടെ സംരക്ഷണത്തിന് വേണ്ടി ഈ അച്ഛന്‍ കൂട്ടുപിടിച്ചത് മകളുടെ ടിഷര്‍ട്ടില്‍ തുന്നി ചേര്‍ത്ത തന്റെ ഫോട്ടോയെയാണ്‌…മനസിലായില്ല അല്ലെ?

മകളെ ശല്യം ചെയ്ത ആണ്‍കുട്ടികളെ  ഭീഷണിപ്പെടുത്താന്‍ ഓസ്‌ട്രേലിയിലെ ഒരു പിതാവ് ചെയ്തത് മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന തന്റെ ഫോട്ടോയുള്ള ടീഷര്‍ട്ട് മകളെ ധരിപ്പിച്ചു. ടീഷര്‍ട്ടില്‍ ഫോട്ടോയ്‌ക്കൊപ്പം ഒരു ഭീഷണിയും കൂടി എഴുതിച്ചേര്‍ത്തു.

“ആണ്‍കുട്ടികളെ മനസ്സിലാക്കിക്കോ ഈ മസില്‍മാന്‍ ആണ് എന്റെ അച്ഛന്‍.”

ഇപ്പോള്‍ മനസിലായോ അച്ഛന്റെ ഈ ഫോട്ടോ നമ്പര്‍.

ബ്രസീലിയന്‍ ആയോധനകലയായ ജ്യു ജിസ്റ്റുവില്‍ രണ്ട് തവണ ലോക ചാമ്പ്യനായ കിറ്റ് ഡേലെയാണ് തന്റെ മകള്‍ക്ക് ഈ ടിഷര്‍ട്ട് സമ്മാനിച്ചത് . ചിത്രം ഇതിനേടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.