ഫോട്ടോ കോപ്പി
“മോളെ, ആദ്യത്തെ ജോലിയാണ്, കാര്യങ്ങളൊക്കെ വേഗം മനസ്സിലാക്കണം, എല്ലാവരോടും നന്നായി പെരുമാറണം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മാമയോട് ചോദിയ്ക്കാന്‍ മടിക്കരുത്.
ബാബ (അച്ഛന്’) യുണ്ടായിരുന്നപ്പോ ഒന്നും അറിയണ്ടായിരുന്നു. ആ… ഇനിയെല്ലാം നിന്റെ ചുമലിലാണ്. അതോര്‍മ്മ വേണം.” ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റേഷനില്‍ യാത്രയയക്കാന്‍ എത്തിയതായിരുന്നു ആയി(അമ്മ).
107 total views
“മോളെ, ആദ്യത്തെ ജോലിയാണ്, കാര്യങ്ങളൊക്കെ വേഗം മനസ്സിലാക്കണം, എല്ലാവരോടും നന്നായി പെരുമാറണം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മാമയോട് ചോദിയ്ക്കാന്‍ മടിക്കരുത്.
ബാബ (അച്ഛന്’) യുണ്ടായിരുന്നപ്പോ ഒന്നും അറിയണ്ടായിരുന്നു. ആ… ഇനിയെല്ലാം നിന്റെ ചുമലിലാണ്. അതോര്‍മ്മ വേണം.” ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റേഷനില്‍ യാത്രയയക്കാന്‍ എത്തിയതായിരുന്നു ആയി(അമ്മ).
വിദര്‍ഭ എക്സ്പ്രസ്സ് വാര്‍ധ ജംഗ്ഷനില്‍ നിന്ന് പുറപ്പെടാന്‍ നില്ക്കു കയായിരുന്നു അപ്പോള്‍..
കൃഷിയില്‍ വന്ന നഷ്ടം താങ്ങാനാവാതെ ബാബയും ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.
എല്ലാം ബാബാ തന്നെ ചെയ്യുമായിരുന്നു. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയും. അങ്ങനെയൊരാള്‍ പെട്ടെന്ന് ഇല്ലാതാവുംബോഴുള്ള ശൂന്യത –
അതുകൊണ്ട് തന്നെ ആത്മവിശ്വാസക്കുറവും ധൈര്യക്കുറവും വേണ്ടുവോളം ഉണ്ട്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കാത്തിരുന്നു മടുത്താണ് അവസാനം മുംബൈക്ക് വണ്ടി കയറാന്‍ തീരുമാനിച്ചത്. മാമയോടൊപ്പം താമസിക്കാമെന്നും ധാരണയായി. ജോലിയും തരപ്പെടുത്തിതന്നു. താമസവും അവരുടെ കൂടെത്തന്നെ. അത്രയുമായി.
മാമ ആയിയുടെ നേരെ ഇളയതാണ്. അംബര്‍നാഥ്- ലാണ് അദേഹവും കുടുംബവും താമസം.
രാവിലെ രണ്ടു മണിക്കൂറോളം യാത്രയുണ്ട് വര്‍ളി ഓഫീസിലേക്ക്. രാവിലെ 7:37 – ന്റെ ‘ഫാസ്റ്റ് ലോക്കല്‍’ തന്നെ പിടിക്കണം. എങ്കിലേ സമയത്തിനെത്തൂ.
മാനേജര്‍ ഖന്ന സര് കര്ക്കശക്കരനാണെന്ന് ഓഫിസ് ബോയ് ഗോവിന്ദ് ചവാന് ആണ് പറഞ്ഞത്.
ആ ഒരു ചെറിയ ഭയം എപ്പോഴും ഉണ്ട്. പോരാത്തതിന് ജോയിന്‍ ചെയ്തിട്ടു ദിവസങ്ങളെ ആയുള്ളൂ.. എല്ലാവരെയും പരിചയപ്പെട്ടു വരുന്നതേയുള്ളൂ.
“Anagha, can you please take photocopy of these, Purchase Order – originals just received – 12 pages, ? I have sent Govind downstairs…that’s why”
“Sure sir.”
“Important & urgent, make it fast, please”
“OK Sir”
Papers വാങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും സര് ശ്രദ്ധിച്ചതേയില്ല – തിരക്ക് തന്നെ.
‘ഫോട്ടോ കോപിയെര്’ ഇതിനുമുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ആദ്യമായിട്ടാണ്. സ്വയം പ്രവര്‍ത്തിപ്പിച്ചു പരിചയവുമില്ല.
ഇതിനു ആകൃതിയിലും വ്യത്യാസമുണ്ട്! ആരോടാ ഒന്ന് ചോദിക്കുക?
“Good morning Ms.Anagha Shinde”
ഭാഗ്യം, സീനിയര്‍ അക്കൌണ്ടന്റ് നരേന് സര് ആണ്. നരേന്ദ്രകുമാര്‍ സിംഗ് എന്നാണ് മുഴുവന്‍ പേര്.
“Sir, please let me know how to operate this machine?”
“Press this button first & feed here, Ok, Ms.Anagha Shinde? …sorry, I’m little busy.” പറഞ്ഞതും പോയതും ഒപ്പം കഴിഞ്ഞു – തിരക്ക് തന്നെ.
ശെരിക്കും മനസ്സിലായതുമില്ല. എന്തായാലും പറഞ്ഞത് പോലെ ചെയ്തു നോക്കാം.
പ്രസ്…
ഫീഡ്.
ഒന്നും പുറത്തേക്കു വരുന്നില്ലല്ലോ?
കോപ്പി പോയിട്ട്, ഒറിജിനല്‍ പോലും കാണാനില്ല.
രാവിലെയും സിദ്ധിവിനായക് മന്ദിറില്‍ പോയി പ്രാര്ത്ഥി ച്ചതാണല്ലോ!
ദൈവമേ, ഇതെന്തൊരു പരീക്ഷണം?
“Oh, you are still here, Ms. Anagha?” -നരേന് സര്…
“ Yes Sir, I didn’t get the copies & original…!”
“Copies & original…? Oh God, Anagha, this is a paper Shredder Machine, not a copier.
– IMPORTANT PURCHASE ORDER…! 12 PAGES…!!
108 total views, 1 views today
