ഫോണില്ലാതെ കോള്‍ ചെയ്യാം; സാംസങ് വാച്ചുണ്ടായാല്‍ മതി..

170

Samsung_IFA_Preview-18

സാംസങിന്റെ 3 ജി സവിശേഷതയുള്ള ആദ്യത്തെ സ്മാര്‍ട്ട് വാച്ചാണ് ഗിയര്‍ എസ്. ഫോണ്‍ സമീപത്ത് ഇല്ലാത്തപ്പോഴും കോള്‍ ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷന്‍ രംഗത്തെ പുതിയ ചുവടുവയ്പായിട്ടാണ് സാംസങിന്റെ പുതിയ ഗാഡ്ജറ്റ് വിലയിരുത്തപ്പെടുന്നത്.

കര്‍വ്ഡ് സ്‌ക്രീനായാണ് സാംസങ് ഈ ഗിയര്‍ എസ് വാച്ച് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഗിയറിന്റെ മുന്‍ പതിപ്പുകളില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലാത്ത ഡിസൈനാണ് എസിനുമുള്ളത്. 2 ഇഞ്ച് (5 സെന്റീമീറ്റര്‍) എ.എം.ഒ.എല്‍.ഇ.ഡി ആണ് സ്‌ക്രീന്‍. എല്‍.ജി ജി വാച്ച് ആറുമായി താരതമ്യം ചെയ്യുമ്പോള്‍ ഗിയര്‍ എസിന്റെത് മികച്ച സ്‌ക്രീനാണ്. 1.3 ഇഞ്ചാണ് എല്‍.ജി ജി വാച്ച് ആറിന്റെ സ്ക്രീന്‍ വലുപ്പം.

360*480 പി.പി.ഐ ആണ് ഗിയര്‍ എസിന്റെ റസല്യൂഷന്‍. ഇതേസമയം, 320*320 പിക്‌സലാണ് എല്‍.ജി ജി വാച്ച് ആറിന്റെ റസല്യൂഷന്‍. സാംസങിന്റെ സ്വന്തം ടൈസണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഗിയര്‍ എസ് പ്രവര്‍ത്തിക്കുന്നത്. എല്‍.ജി ജി വാച്ച് ആറാണെങ്കില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍ ആണ് ഗാഡ്ജറ്റിന് കരുത്തു പകരുന്നത്. 512 എംബി റാം, 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഈ സ്മാര്‍ട്ട് വാച്ചിലുണ്ട്. രണ്ടു ദിവസം വരെ ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓണ്‍ സ്ക്രീന്‍ കീബോര്‍ഡും കണക്ടിവിറ്റിയ്ക്കായി ബ്ലൂടൂത്തും വൈഫൈയും ഗിയര്‍ എസിലുണ്ട്. ഇന്‍ബില്‍റ്റ് ജിപിഎസും സാംസങ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു.

Samsung IFA Preview 15

Samsung IFA Preview 18

Samsung IFA Preview 22

Samsung IFA Preview 24

Samsung IFA Preview 27

samsung ifa preview 34