ഫോണ്‍ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ്പ് മീഡിയ മറയ്ക്കുന്നതെങ്ങനെ?

0
231

whatsapp-new-features-voice-calls

നിങ്ങളുടെ ഫോണിലെ ഗ്യാലറിയില്‍ നിന്നും വാട്സ് ആപ്പ് വീഡിയോ/ ഫോട്ടോകള്‍ എന്നിവ മറച്ചു വയ്ക്കുന്നത് അല്ലെങ്കില്‍ ഒളിച്ചു വയ്ക്കുന്നത് എങ്ങനെ? ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പിന്റെ സഹായമില്ലാതെ ഇത് എങ്ങനെ ചെയ്യാം എന്ന് ഇവിടെ പറയുന്നു…

1. വാട്ട്‌സ്ആപ് ഡയറക്ടറി എസ്ഡി കാര്‍ഡില്‍ ആക്‌സസ് ചെയ്യുന്നതിനായി ഫയല്‍ മാനേജര്‍ ആപ് ആയ ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

2. ഫയല്‍ മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം തുറന്ന് വാട്ട്‌സ്ആപ് മീഡിയ ഫോള്‍ഡറിലേക്ക് നാവിഗേറ്റ് ചെയ്യുക.

3. Home > sdcard > WhatsApp > Media എന്നതില്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് മീഡിയ ഫോള്‍ഡര്‍ കാണാവുന്നതാണ്.

4. മീഡിയ ഫോള്‍ഡറിന് താഴെയായി വാട്ട്‌സ്ആപ് ഇമേജസ് എന്ന സബ് ഫോള്‍ഡര്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

5. വാട്ട്‌സ്ആപ് ഇമേജസ് ഫോള്‍ഡര്‍ ഒരു സമാപ്തി ( . ) മുന്‍പില്‍ നല്‍കി പുനര്‍ നാമകരണം ചെയ്യുക.

6. ഇപ്പോള്‍ നിങ്ങളുടെ ഫോള്‍ഡറിന്റെ പേര് ‘.Whatsapp Images’ എന്നായി മാറുന്നതാണ്.

7. ഇഎസ് ഫയല്‍ എക്‌സ്‌പ്ലോററില്‍ ഒരു ഫോള്‍ഡര്‍ പുനര്‍ നാമകരണം ചെയ്യുന്നതിനായി, ആ ഫോള്‍ഡര്‍ ദീര്‍ഘ സമയം അമര്‍ത്തി പിടിച്ചാല്‍ നിങ്ങള്‍ക്ക് സ്‌ക്രീനിന്റെ താഴെയായി പുനര്‍ നാമകരണം ചെയ്യുന്നതിനുളള ഓപ്ഷന്‍ കാണാവുന്നതാണ്.

8. ഇനി നിങ്ങള്‍ ഗ്യാലറിയില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് ഫോട്ടോകളും വീഡിയോകളും കാണാന്‍ കഴിയുന്നതല്ല.

9. ഗ്യാലറിയില്‍ വാട്ട്‌സ്ആപ് ഇമേജസ് തിരികെ കൊണ്ട് വരുന്നതിനായി വാട്ട്‌സ്ആപ് ഇമേജസ് ഫോള്‍ഡറിലെ സമാപ്തി ( . ) നീക്കം ചെയ്താല്‍ മതിയാകും.

10. ലിനക്‌സ് കെര്‍നലിനെ അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍, ആന്‍ഡ്രോയിഡിലെ ഏത് ഫോള്‍ഡര്‍ നാമത്തിന് മുന്‍പിലും സമാപ്തി ചേര്‍ക്കുകയാണെങ്കില്‍ ആ ഫോള്‍ഡര്‍ മറയ്ക്കപ്പെടുന്നതാണ്. ഇത്തരത്തില്‍ തന്നെ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് വീഡിയോ ഫോള്‍ഡറും മറയ്ക്കാവുന്നതാണ്.

Advertisements