ഫോണ്‍ ചാര്‍ജ് തീരുമെന്ന് പേടിക്കണ്ട , ജീന്‍സില്‍ ബെല്‍റ്റ്‌ ഉണ്ടായിരുന്നാല്‍ മതി

0
228

1

[review]

ലോകം മുഴുവന്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് ചുരുങ്ങിയതോടെ ഒരു ശരാശരി മനുഷ്യന്റെ ജീവിത പ്രശ്‌നമായി ബാറ്ററി ലൈഫ് മാറി. ബാറ്ററി ലൈഫ് എന്ന വളരെ വലിയ പ്രശ്‌നം ഒരു പരിധിവരെ പോര്‍ട്ടബിള്‍ ബാറ്ററികളിലൂടെ മാറിയെങ്കിലും, അതിനേക്കാളും മികച്ച ഒരു ഐഡിയയുമായി എത്തിയിരിക്കുകയാണ് നിഫ്റ്റി എന്ന പുതു സംരഭകര്‍

നിഫ്റ്റിയുടെ ‘സൂ’ ബെല്റ്റ് നിങ്ങളുടെ അരയില്‍ ഉണ്ടായാല്‍ പിന്നെ നിങ്ങളൊരിക്കലും ബാറ്ററി ലൈഫിനെ കുറിച്ച് വേവലാതിപ്പെടണ്ട. നിങ്ങളുടെ ഫോണിനെ ചാര്‍ജ് ചെയ്യാനുള്ള കഴിവ് അതിനുണ്ട്. സാധരണ ബെല്റ്റ് തന്നെയാണെങ്കിലും അതിന്റെ ബക്കിള്‍ പവര്‍ ബാങ്കായി പ്രവര്‍ത്തിക്കും. ഇതില്‍ കണക്ട് ചെയ്യപ്പെടുന്നതോടെ ഫോണ്‍ റീചാര്‍ജ് ആകും.

2,100 എം.എ.എച്ച് ബാറ്ററിയാണ് ബെല്റ്റിലുള്ളത്. കൂടാതെ ബെല്റ്റ് ചാര്‍ജ് ചെയ്യുന്നതിനായി ഒരു ചാര്‍ജറും, ഒപ്പം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു യു.എസ്.ബി പോര്‍ട്ടും. സംഗതി സംഭമാണെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. 99 ഡോളറാണ് ഒരു സൂ ബെല്റ്റിന്റെ വില..