ഫോണ്‍ വാങ്ങാന്‍ ആളുണ്ട്, പക്ഷെ വാങ്ങാന്‍ പറ്റിയ ഫോണ്‍ വേണ്ടേ ?

  294

  mobile-phones1

  അങ്ങനെ മൊബൈല്‍ ഫോണ്‍ ഒരു വീക്നെസ് ആയ ഇന്ത്യകര്‍ക്ക് ഇടയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന കുറഞ്ഞു. വാങ്ങാന്‍ ആളില്ലാത് കൊണ്ടാണ് കുറഞ്ഞത് എന്ന് ചിലര്‍ പറയുന്നുണ്ട്എങ്കിലും വാങ്ങാന്‍ കൊള്ളാവുന്ന ഫോണ്‍ വിപണിയില്‍ എത്താത്തതാണ് വില്‍പ്പന കുറയാന്‍ കാരണം എന്നതാണ് സത്യം..!

  ഫീച്ചര്‍ ഫോണുകളും സ്മാര്‍ട്‌ഫോണുകളും ഉള്‍പ്പെടുന്ന മൊബൈല്‍ഫോണ്‍ വിപണി ഈ വര്‍ഷം ആദ്യപാദത്തില്‍ 14.5 ശതമാനമാണ് ഇടിഞ്ഞത്. 20 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇന്ത്യയില്‍ മൊബൈല്‍ വില്പന കുറയുന്നത്.

  കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ആ വര്‍ഷങ്ങളില്‍ വിറ്റതിനേക്കാള്‍ 9 ദശലക്ഷം ഫോണുകളുടെ കുറവാണ് വില്പനയില്‍ രേഖപ്പെടുത്തിയത്.

  2014 അവസാന പദത്തില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുകയും ഏതാനും പുതിയ ബ്രാന്‍ഡുകളും വന്നതും വില്‍പ്പന ഒന്ന് koottiയിരുന്നു, പക്ഷെ ഈ ഫോണുകള്‍ ഒന്നും വിലയ്ക്ക് അനുസരിച്ചുള്ള നിലവാരം പുലര്തത്തെ വന്നപ്പോള്‍ മാര്‍ക്കറ്റ് പതിയെ ഇടിഞ്ഞു.

  നോക്കിയാ, സാംസങ്ങ്, സോണി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം വിവിധ സാങ്കേതിക പ്രശ്നങ്ങളില്‍ പെട്ട് കിടക്കുന്നതിലാണ് ഇവരുടെ ഫോണുകള്‍ വാങ്ങാന്‍ ആളില്ല. ഷവോമി, മൈക്രോമാക്സ് ഫോണുകള്‍ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്എങ്കിലും ഒരു തള്ളികയറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.

  2015 ല്‍ ഇതുവരെ വില്പനയെ സഹായിക്കുന്ന പുതിയ ബ്രാന്‍ഡുകള്‍ ഇറങ്ങിയിട്ടുമില്ല. വെറുതെ എന്തെങ്കിലും വാങ്ങി പൈസ കളയുന്നതില്‍ നിന്നും ഉപയോഗം ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ഫോണ്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ തീരുമാനിച്ചു ഉറപ്പിച്ചു കഴിഞ്ഞു എന്ന് ചുരുക്കം