Getty_041113_TwitterSmartphone

ട്വിറ്ററില്‍ നാം ഫോളോ ചെയ്യാത്ത അക്കൗണ്ടുകാരുടെ ട്വീറ്റുകള്‍ സാധാരണ കാണാന്‍ സാധിക്കാറില്ല. എന്നാല്‍ ഇനി മുതല്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളിലെ ട്വീറ്റുകളും കാണാം . ട്വിറ്റര്‍ അതിന് അവസരമൊരുക്കുകയാണെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രാധാന്യമുള്ള  മെസേജുകളാണ് ഇതുപ്രകാരം ദൃശ്യമാകുക. അത്തരം മെസേജുകള്‍ ട്വീറ്റു ചെയ്യുന്നവര്‍ നാം ഫോളോ ചെയ്തവരല്ലെങ്കില്‍ കൂടി അവ നമുക്ക് കാണാനാകുമെന്ന് ചുരുക്കം. ട്വിറ്റര്‍ ഇതുസംബന്ധിച്ച് അടുത്തിടെ ടെസ്റ്റുകള്‍ നടത്തിയിരുന്നു. ഇതിനോട് യൂസര്‍മാര്‍ അനുകൂലമായി പ്രതികരിച്ചതിനാലാണ് പുതിയ പരിഷ്‌കാരവുമായി മുന്നോട്ട് പോകാന്‍ ട്വിററര്‍ തീരുമാനിച്ചിരിക്കുന്നത്.

ജനകീയവും ഉപകാരപ്രദവുമായ കണ്ടന്റുകളെ മറ്റേതെങ്കിലും യൂസര്‍മാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നമ്മുടെ ടൈംലൈനിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് വെള്ളിയാഴ്ച ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു സപ്പോര്‍ട്ട് പേജ് ഇതിനെക്കുറിച്ച് പറയുന്നത്.

You May Also Like

യൂട്യൂബ് ചാനലിൽ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം വർദ്ധിക്കുമ്പോൾ ആ ചാനലിന്റെ ഉടമസ്ഥന് യൂട്യൂബ് നൽകുന്ന പുരസ്‌കാരങ്ങൾ എന്തെല്ലാം ?

യൂട്യൂബിലെ ഒരു ചാനലിൽ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം വർദ്ധിക്കുമ്പോൾ ആ ചാനലിന്റെ ഉടമസ്ഥന് (ക്രിയേറ്റര്‍) യൂട്യൂബ് നൽകുന്ന…

കാലം ചവറ്റുകുട്ടയില്‍ തള്ളിയ ചാറ്റ് റൂമുകളുമായി ഫേസ്ബുക്ക്; ഇതെന്തുപറ്റി സോഷ്യല്‍ മീഡിയ ഭീമന് ?

സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് എന്താണ് സംഭവിച്ചത് ? പണത്തോടുള്ള ആര്‍ത്തി കാരണം കോടിക്കണക്കിനു ആളുകള്‍ വരെ ലൈക്ക് ചെയ്ത ഫേസ്ബുക്ക് പേജുകളുടെ റീച്ച് കേവലം 2% ത്തിലേക്ക് എത്തിച്ച് ആ കമ്പനികളെ തങ്ങളില്‍ നിന്നും അകറ്റിയ ഫേസ്ബുക്ക് ഇപ്പോള്‍ മറ്റൊരു വിഡ്ഢിത്തവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്‍ ഇനി സൌജന്യമായി ഉപയോഗിക്കാം..

ലളിതമായ Internet.org എന്ന ആപ്ലികേഷനാണ് ഇത്. അതില്‍ ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ചില ആപ്ലികേഷനുകളുടെ കൂട്ടമാണ് Internet.org ന് ഉള്ളിലുള്ളത്.

ഫേസ്ബുക്കിന് ഡിസ്‌ലൈക്ക് ബട്ടണ്‍ ഇല്ലാത്തതിന്റെ രഹസ്യം നിങ്ങള്‍ക്കറിയുമോ ..?

എല്ലാമുണ്ടെങ്കിലും ഫേസ്ബുക്കിന് ഒരു കുറവുണ്ട്. ‘ഡിസ്‌ലൈക്ക് ബട്ടണ്‍’