Featured
ഫോള്‍ഡര്‍ ഹൈഡ് ചെയ്യാം!!
നമ്മുടെ സീക്രട്ട് ഫയലുകള്‍ അടങ്ങുന്ന ഒരു ഫോള്‍ഡര്‍ എങ്ങനെ ആരും കാണാതെ ഹൈഡ് ചെയ്യാം എന്ന് ഈ ലേഖനത്തില്‍ പരിചയപ്പെടാം. ഒരു പക്ഷെ ഇത് വായിക്കുന്ന ചിലര്‍ക്കെങ്കിലും ഇത് അറിയാമായിരിക്കും. അങ്ങനെയ ഉള്ളവര്‍ ദയവു ചെയ്തു ക്ഷമിക്കുക.:)
ആദ്യമായി ഫോള്‍ഡര്‍ C ഡ്രൈവ് ഓപ്പണ്‍ ചെയ്യുക. C ഡ്രൈവില്‍ users എന്നാ ഫോള്‍ഡര്‍ കാണാം. അത് ഓപ്പണ്‍ ചെയ്യുക. അതില്‍ നിങ്ങള്‍ ഇപ്പോള്‍ ലോഗിന്‍ ചെയ്തിരിക്കുന്ന username ല്‍ ഒരു ഫോള്‍ഡര്‍ കാണാം. നിങ്ങള്‍ക്ക് ഹൈഡ് ചെയ്യേണ്ട ഫോള്‍ഡര്‍ കോപ്പി ചെയ്തു ഈ user folder ല്‍ പേസ്റ്റ് ചെയ്യുക.
107 total views

കുറച്ചു നാള് മുന്‍പ് ഞാന്‍ എഴുതിയ ഒരു ലേഖനത്തില്‍ സീക്രട്ട് ഫയലുകള്‍ എങ്ങനെ ഒരു ഇമേജ് ഫയല്നു പിന്നില്‍ ഹൈഡ് ചെയ്യാം എന്ന് കാണിച്ചിരുന്നു. നിങ്ങള്‍ ആ ലേഖനം വായിച്ചു കാണും എന്ന് കരുതുന്നു. നമ്മുടെ സീക്രട്ട് ഫയലുകള്‍ അടങ്ങുന്ന ഒരു ഫോള്‍ഡര്‍ എങ്ങനെ ആരും കാണാതെ ഹൈഡ് ചെയ്യാം എന്ന് ഈ ലേഖനത്തില്‍ പരിചയപ്പെടാം. ഒരു പക്ഷെ ഇത് വായിക്കുന്ന ചിലര്‍ക്കെങ്കിലും ഇത് അറിയാമായിരിക്കും. അങ്ങനെയ ഉള്ളവര്‍ ദയവു ചെയ്തു ക്ഷമിക്കുക. 🙂
ആദ്യമായി ഫോള്‍ഡര്‍ C ഡ്രൈവ് ഓപ്പണ്‍ ചെയ്യുക. C ഡ്രൈവില്‍ users എന്നാ ഫോള്‍ഡര്‍ കാണാം. അത് ഓപ്പണ്‍ ചെയ്യുക. അതില്‍ നിങ്ങള്‍ ഇപ്പോള്‍ ലോഗിന്‍ ചെയ്തിരിക്കുന്ന username ല്‍ ഒരു ഫോള്‍ഡര്‍ കാണാം. നിങ്ങള്‍ക്ക് ഹൈഡ് ചെയ്യേണ്ട ഫോള്‍ഡര്‍ കോപ്പി ചെയ്തു ഈ user folder ല്‍ പേസ്റ്റ് ചെയ്യുക.
ഇനി കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുക. കമാന്‍ഡ് പ്രോംറ്റില് താഴെ പറയുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക.
(windows7 ആണെങ്കില്‍ start–>all programs–>accessories–>command prompt
windows XP ആണെങ്കില്‍ start–>programs–>accessories–>command prompt)
( ശ്രദ്ധിക്കുക ഇവിടെ my folder എന്നുള്ളത് ഞാന്‍ ഹൈഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫോള്‍ഡര്‍ ആണ്. )
attrib +h +s “myfolder”
ഇവിടെ ” ” ന്റെ ഉള്ളില്‍ കൊടുക്കേണ്ടത് നിങ്ങള്ക് ഹൈഡ് ചെയ്യേണ്ട ഫോള്‍ഡറിന്റെ നെയിം ആണ്.
ഈ കമാന്‍ഡ് ടൈപ്പ് ചെയ്തു എന്റര്‍ കീ പ്രെസ്സ് ചെയ്യുക. ഇനി കമാന്‍ഡ് പ്രോംപ്ടിനു പുറത്തു എവിടെയെങ്കിലും റൈറ്റ് ക്ലിക്ക് ചെയ്തു റിഫ്രെഷ് ചെയ്തു നോക്കൂ!! BOoom !! നിങ്ങളുടെ ഫോള്‍ഡര്‍ അപ്രത്യക്ഷമായതായി കാണാം.
ഇനി ഹൈഡ് ചെയ്ത ഫോള്‍ഡര്‍ എങ്ങനെ ഓപ്പണ്‍ ചെയ്യാം എന്ന് നോക്കാം.വീണ്ടും കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുക. ഇനി താഴെ പറയുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക.
attrib -h -s “myfolder”
ഇനി എന്റര്‍ കീ പ്രസ് ചെയ്യുക.ദേ നിങ്ങളുടെ ഫോള്‍ഡര്‍ വീണ്ടും പ്രത്യക്ഷമാവുന്നത് കാണാം. ആവശ്യം കഴിഞ്ഞാല്‍ ഇനി വീണ്ടും ഹൈഡ് ചെയ്യാന്‍ മറക്കരുത്!
കമാന്‍ഡ് പ്രോപ്റ്റ് ഉപയോഗിച്ച് അത്ര പരിചയം ഇല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഹൈഡ് ചെയ്യേണ്ട ഫോള്‍ഡര്‍ c ഡ്രൈവിലെ user ഫോള്‍ഡറില്‍ കോപ്പി ചെയാന്‍ ഞാന്‍ നിര്‍ദേശിച്ചത്. നിങ്ങള്‍ കമാന്‍ഡ് പ്രോപ്റ്റ് ഉപയോഗിച്ച് പരിചയം ഉള്ള ആളാണെങ്കില്‍ cd കമാന്‍ഡ് ഉപയോഗിച്ച് ഹൈഡ് ചെയ്യേണ്ട ഫോള്‍ഡറിന്റെ ലൊക്കേഷനില്‍ നേരിട്ട് പോയി attrib +h +s കമാന്‍ഡ് ഉപയോഗിക്കാവുന്നതാണ്.
ഒന്നു പരീക്ഷിച്ചു നോക്കൂ!!! 🙂
108 total views, 1 views today