ഫ്രാഞ്ചൈസി – അവസരങ്ങള്‍ തേടാനും അറിയാനും..

0
1025

bigstock-Word-Cloud-Franchise-43719391

നിങ്ങള്‍ കയ്യില്‍ കുറേ പണവുമായി എന്ത് ബിസിനസ് ചെയ്യണമെന്നറിയാതെ കുഴങ്ങി നില്‍ക്കുകയാണോ, അല്ലെങ്കില്‍ നഗര ഹൃദയത്തിലെ ഓഫീസ് സ്‌പേസ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കും എന്ന് ചിന്തിക്കുകയാണോ, എങ്കില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു പ്രശസ്ത ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസി യൂണിറ്റ് അല്ലെങ്കില്‍ ഡീലര്‍ഷിപ് തുടങ്ങാവുന്നതാണ്.

അതിനായി നിങ്ങള്‍ ചെയ്യേണ്ടത്

1. നിങ്ങള്‍ക്കനുയോജ്യമായ ഒരു വിഭാഗം തിരഞ്ഞെടുക്കുക :സര്‍വീസ് ആണോ സെയില്‍സ് ആണോ മാര്‍ക്കെറ്റിംഗ് ആണോ ഡീലര്‍ഷിപ് ആണോ നിങ്ങള്‍ക്ക് അനുയോജ്യമായത് എന്ന് തീരുമാനിക്കുക.

2. അനുയോജ്യമായ വിഭാഗത്തിലെ പ്രശസ്ത ബ്രാന്‍ഡ് കണ്ടു പിടിക്കുക ,അതിനായി ഓരോ ബ്രാണ്ടുകളുടെയും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ http://www.franchiseindia.com/ പോലുള്ള ഫ്രാഞ്ചൈസി പോര്‍ട്ടലുകളുടെ സഹായം തേടുകയുമാവാം

3. ഓരോ ഫീല്‍ഡും തിരഞ്ഞെടുക്കുന്നതിന് മുന്‍പായി ബജറ്റ് നോക്കുക, ചില ബ്രാന്‍ഡഡ് കമ്പനികള്‍ ഫ്രാഞ്ചൈസീ ഫീസായും സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും വന്‍ തുകകള്‍ ആവശ്യപ്പെടാറുണ്ട്.

4. കമ്പനി എന്തെല്ലാം സുപ്പോര്‍ട്ടുകള്‍ തരുന്നുണ്ടെന്നു മുന്‍കൂട്ടി മനസിലാക്കുക ,ഭൂരിഭാഗം കമ്പനികളും സ്റ്റാഫ് സെലെക്ഷനും സ്റ്റാഫ് ട്രെയിനിങ്ങും മാര്‍ക്കെറ്റിംഗ് സപ്പോര്‍ട്ടും നല്‍കി വരുന്നുണ്ട്.

5. RIO (റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ) നോക്കുക , നിങ്ങള്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന തുക എത്ര കാലം കൊണ്ട് തിരികെ ലഭിക്കും എന്ന് ചെക്ക് ചെയ്യുക,ചില കമ്പനികള്‍ RIO ഗ്യാരണ്ടി നല്‍കാറുണ്ട്.

6.ജനപ്രീതിയാര്‍ന്ന ബ്രാന്‍ഡുകളും ഉല്‍പ്പന്നങ്ങളും മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക

7.എല്ലാ ഉടമ്പടികളും ആദ്യം തന്നെ മനസിലാക്കിയ ശേഷം മാത്രം എഗ്രിമെന്റ് ഒപ്പ് വയ്ക്കുക.

കേരളത്തിലെ കോഴിക്കോട് ,കൊച്ചി ,തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ franchiseindia.com എല്ലാ വര്‍ഷവും എക്ഷിബിഷന്‍സ് നടത്താറുണ്ട്,അവിടെ വച്ച് പ്രശസ്തമായ ബ്രാന്‍ഡുകളുടെ പ്രധിനിധികളുമായി നേരിട്ട് സംവദിക്കാവുന്നതാണ്.