fbpx
Connect with us

ഫ്ലാഷ് ബാക്ക്‌

ഇന്നേക്ക് ആറു വര്‍ഷങ്ങള്‍ തികയുന്നു. ഞങ്ങള്‍ ഇവിടെ എത്തിയിട്ട്. ഇവിടുത്തെ തണുപ്പും കോടമഞ്ഞും ഒരു സാധാരണ മനുഷ്യജീവിക്ക് സഹിക്കാവുന്നതിലും അധികമാണ്.. പക്ഷേ എന്ത് ചെയ്യാന്‍….. ഞാനും രവിയും നിസ്സഹായരാണ്, ഒന്നനങ്ങാന്‍ പോലുമാകാതെ ഈ ദുര്യോഗങ്ങള്‍ അനുഭവിക്കുകയാണ് വര്‍ഷങ്ങളായിട്ട്..

 170 total views

Published

on

ഇന്നേക്ക് ആറു വര്‍ഷങ്ങള്‍ തികയുന്നു. ഞങ്ങള്‍ ഇവിടെ എത്തിയിട്ട്. ഇവിടുത്തെ തണുപ്പും കോടമഞ്ഞും ഒരു സാധാരണ മനുഷ്യജീവിക്ക് സഹിക്കാവുന്നതിലും അധികമാണ്.. പക്ഷേ എന്ത് ചെയ്യാന്‍….. ഞാനും രവിയും നിസ്സഹായരാണ്, ഒന്നനങ്ങാന്‍ പോലുമാകാതെ ഈ ദുര്യോഗങ്ങള്‍ അനുഭവിക്കുകയാണ് വര്‍ഷങ്ങളായിട്ട്….

********************************
ഞാന്‍ നിഷാദ് . ഒറ്റയാനായി മദിച്ചു രസിച്ചു നടന്ന കാലത്ത്, ആയിരത്തിലൊന്നൊന്ന പോലെ,ഏകദേശം എന്റെ അതേ സ്വഭാവവും രീതികളും ഉണ്ടായിരുന്ന രവിചന്ദ്രന്‍ കൂട്ടുകാരനായി മാറിയതാണ്. അവനില്‍ എനിക്കിഷ്ടമില്ലാത്ത ഒന്ന്, ഒരേ ഒരു കാര്യം നിസ്സാര കാര്യങ്ങളില്‍ അവനുള്ള ഭയമാണ്.

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് രവിയും താനും അന്ന് നഗര മധ്യത്തിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, ഹേമ അടുത്ത് തന്നെ ഉള്ള മറ്റൊരു കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും. പ്രണയം അറിയിക്കാന്‍ അവനു സങ്കോചം,ഭയം.. രവി എനിക്കൊരു കൂട്ടുകാരന്‍ മാത്രമായിരുന്നില്ല, അനിയന്‍, കൂടപ്പിറപ്പ് അങ്ങനെ സാദാ സുഹൃദ്ബന്ധത്തിനപ്പുറം എന്തൊക്കെയോ ആയിരുന്നു, അതിനാല്‍ അവന്റെ ഇഷ്ടങ്ങളൊക്കെ തന്റെയും ഇഷ്ടങ്ങളായിരുന്നു,അവ സാധിക്കാനായി ഏതറ്റം വരേയും പോകാനൊരു മടിയും എനിക്ക് തോന്നിയിട്ടില്ല. ഹേമയോടുള്ള അവന്റെ ഇഷ്ടം പറഞ്ഞപ്പോഴേ താനുറപ്പിച്ചു ഹേമ രവിക്ക് ഉള്ളതാണ്.

ഒരു ദിനം നേരിട്ട് അവളുടെ കോളേജില്‍ ചെന്നു,ക്ലാസ്സ് കഴിഞ്ഞ് അവള്‍ പുറത്ത് ഇറങ്ങി വന്നപ്പോ നേരിട്ട് മുഖത്ത് നോക്കി പറഞ്ഞു,
‘ഞാന്‍ നിഷാദ്; രവി എന്റെ സുഹൃത്താണ്, അവനു കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്, കുട്ടിയും അവനെ തിരിച്ചു ഇഷ്ടപ്പെടണം, കല്യാണം കഴിക്കണം’

Advertisement

പടക്കം പൊട്ടും പോലെ ഒരു ശബ്ദം, ചുണ്ടിലെരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് ഒടിഞ്ഞു നിലത്ത് വീണു. അവളുടെ വെളുത്തു ചുവന്ന കൈ വെള്ള തന്റെ ഇടത്തെ കവിളത്ത് പതിച്ചതാണ്. ഒരു മൂന്നു നാല് നിമിഷത്തെ സ്തംഭനത്തിന് ശേഷം നോക്കുമ്പോള്‍ അവളുടെ ദേഷ്യം കൊണ്ട് ചുവന്നു കലങ്ങിയ കണ്ണുകളില്‍ നിന്ന് അഗ്‌നി വമിക്കുന്നത് കാണാന്‍ കഴിഞ്ഞു.അല്പം മാറി നിന്നിരുന്ന രവി ഓടി വന്നു എന്നേയും വലിച്ചു കൊണ്ട് അവിടുന്ന് പോയി, ആള്‍ക്കാര്‍ കൂടുന്നതിനും മുന്‍പേ..

ആദ്യമായാണ് തന്റെ ദേഹത്ത് ഒരാള്‍ കൈ വെക്കുന്നത് അതും ഒരു പെണ്ണ്, ഇങ്ങോട്ടും അങ്ങോട്ടും മുട്ടിയിട്ടുള്ള ഒരുവനേയും ഒരുവളേയും താന്‍ വെറുതേ വിട്ട ചരിത്രം ഉണ്ടായിട്ടില്ല. പക്ഷെ ഇന്ന് തന്റെ അഭിമാനത്തിനു ക്ഷതമേറ്റിരിക്കുന്നു. വല്ലാത്ത അപമാനം തോന്നി, ഒപ്പം അടക്കാന്‍ വയ്യാത്ത ദേഷ്യവും, രവിക്ക് വേണ്ടി താന്‍ എല്ലാം മറന്നു, മറന്നതായി ഭാവിച്ചു, അവനു വേണ്ടി മാത്രം.. അവളിത്രമാത്രം പ്രകോപിതയാവാനും തല്ലാനും വേണ്ടി ഒന്നുമവിടെ ഉണ്ടായിരുന്നില്ല, എന്നിട്ടും അതെങ്ങിനെ സംഭവിച്ചു എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല, പാര്‍ക്കില്‍ വെച്ച് കഴിഞ്ഞമാസം ഞാന്‍ കയറിപ്പിടിഞ്ഞ റസിയ ഹേമയുടെ ക്ലാസ്സ്‌മേറ്റായിരുന്നു എന്ന് അറിയുന്നത് വരെ..

രണ്ട് മൂന്നു നാളുകള്‍ക്കു ശേഷം രവി തന്നെ അവന്റെ ഇഷ്ടം അവളെ അറിയിച്ചു, ‘നേരിട്ടാ ഇഷ്ടം അറിയിച്ചില്ലെങ്കില്‍ നിന്ന ഞാന്‍ കൈ വെക്കും’ എന്ന് പറഞ്ഞതിന്‍ ഫലമായിട്ടാണ് അവനതിനു തുനിഞ്ഞത് തന്നെ! അവള്‍ക്ക് അവനെ ഇഷ്ടമായേക്കും എന്ന് തന്റെ മനസ്സ് പറഞ്ഞിരുന്നു, പക്ഷേ ഇപ്രാവശ്യവും അനുഭവം മറിച്ചായിരുന്നില്ല, അവളില്‍ നിന്ന് അടി കിട്ടുന്നതിനു മുന്‍പേയവന്‍ സ്ഥലം കാലി ആക്കി എന്നൊരു വ്യത്യാസം മാത്രം!

ഇവയെല്ലാം ഞങ്ങളുടെ അഭിമാനത്തിനു മുന്നില്‍ ഒരു ചോദ്യ ചിഹ്നം പോലെ കിടക്കാന്‍ തുടങ്ങി. കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കലുകള്‍ ഒരു വഴിയെ. ഇത്ര പെട്ടെന്ന് തങ്ങളുടെ കോളേജ് ക്യാമ്പസില്‍ ഈ ന്യൂസ് എത്തിയതെങ്ങിനെയെന്ന് താന്‍ അത്ഭുതപ്പെടുകയുണ്ടായി. അല്ലെങ്കിലും മോശം കാര്യങ്ങള്‍ പ്രചരിക്കാന്‍ അധികം സമയം എന്തിനാ! പെണ്‍ വിഷയം എല്ലാവരിലും എത്തിയതിലൂടെ ആ പഴയ പ്രൗഡിക്ക് മങ്ങലേറ്റു. ജൂനിയര്‍ കുട്ടികളുടെ മുഖത്ത് അടക്കിവെച്ച ചിരി എനിക്കുമവനും കാണാമായിരുന്നു. എല്ലാം ഹേമ മൂലം ഉണ്ടായതാണെന്നുള്ളത് അവളോടുള്ള നീരസം ഇരട്ടിയാക്കി..എല്ലാം രവിക്ക് വേണ്ടി താന്‍ മറക്കാന്‍ ശ്രമിച്ചു.

Advertisement

അവള്‍ അവനെ കുറെ നടത്തിച്ചു, അവനും താനും അവളെ വിടാതെ പിന്‍തുടര്‍ന്നു. ഇത്രയൊക്കെ ശല്യപ്പെടുത്തിയിട്ടും ഹേമയുടെ വീട്ടുകാര്‍ ആരും ഇടപെടാഞ്ഞത് ആദ്യകാലങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തി, അവളൊരു അനാഥയാണെന്ന് അറിയും വരെ. ഇടയ്ക്കു അവളുടെ കോളേജിലെ ഒരു പയ്യന്‍ തങ്ങളെ ചോദ്യം ചെയ്യുകയുണ്ടായി, റോബിന്‍ എന്നോ മറ്റോ ആയിരുന്നു അവന്റെ പേര്, അന്ന് അവനെ ഞങ്ങള്‍ ശരിക്ക് കൈകാര്യം ചെയ്തു വിടുകയും ചെയ്തു. സ്ഥലത്തെ പ്രധാന പോക്കിരികളായ തങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു പീറ പയ്യന്‍!

ഇവ വല്ലാതെ disturb ചെയ്യാന്‍ തുടങ്ങിയിരുന്നു അക്കാലത്ത്, ഈ പ്രശ്‌നം സോള്‍വ് ചെയ്യാനുള്ള ഒരുപായം ഞാന്‍ കണ്ടു പിടിച്ചു, രവിയോട് പറഞ്ഞപ്പോള്‍ അവന്‍ എതിര് പറയും എന്ന് തോന്നിയിരുന്നെങ്കിലും പൂര്‍ണ്ണമായും തന്റെ ഈ ബുദ്ധിയോടു യോജിക്കുകയാണ് ചെയ്തത്. കോളേജ് ലൈഫ് അപ്പോഴേക്കും കഴിഞ്ഞിരുന്നു.

അങ്ങനെ ഒരു ഡിസംബര്‍ മാസത്തിലെ വെള്ളി ആഴ്ച , കാലം തെറ്റി പെയ്യുന്ന മഴ കൊണ്ട്, തോടുകളും പുഴകളും ഒക്കെ നിറഞ്ഞിരുന്നു . അവള്‍ താമസിക്കുന്ന കോണ്‍വെന്റ് ഞങ്ങള്‍ കണ്ടു പിടിച്ചു, കോണ്‍വെന്റിനു അടുത്തുള്ള ഒരു വളവു വരെ അവളോടൊപ്പം മറ്റൊരു പെണ്‍കുട്ടിയും ഉണ്ട്, അത് കഴിഞ്ഞാല്‍ പിന്നെയവള്‍ ഒറ്റക്കായിക്കിട്ടും, ആ വളവു കഴിഞ്ഞു ഒരു ഇടവഴി ഇറങ്ങിയാണവള്‍ പോകുന്നത്, ഞങ്ങള്‍ ആ ഇടവഴിയുടെ അരുകിലുള്ള പോന്തകാട്ടില്‍ ഒളിച്ചിരുന്നു, ഒരു അര മണിക്കൂറിനുള്ളില് അവള്‍ അവിടെ എത്തി. നല്ല മഴയും ഉണ്ട്, അടുത്ത് എത്തിയതും ഞാന്‍ മുന്നിലൂടെയും രവി പിന്നിലൂടെയും അവളെ ബ്ലോക്ക് ചെയ്തു, ഓടാനും അലറാനും ശ്രമിച്ച അവളെ ആദ്യം ക്ലോറോഫോം മണപ്പിച്ചത് ഞാന്‍ ആണ്, പെട്ടെന്ന് തന്നെ അവളുടെ സുബോധം പോയി, അവളെ കോരി എടുത്ത്,ഞാന്‍ തുറന്നു കൊടുത്ത വാതിലിലൂടെ കാറിനകത്ത് എടുത്ത് കിടത്തിയത് രവിയാണ്.. സന്തോഷം കൊണ്ട് അവന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടിരുന്നു.
നേരെ ബാപ്പയുടെ ആളൊഴിഞ്ഞു കിടക്കുന്ന പഴയ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു, അവിടെ എത്തി അവനെയും അവളെയും അകത്തെ മുറിയാലാക്കി, ഞാന്‍ പുറത്തെ ചാര് കസേരയില്‍ ഇരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി.. ഒരു പുഞ്ചിരി എന്റെ ചുണ്ടുകളില്‍ വിടരുന്നുണ്ടായിരുന്നു, സിഗരട്ട് കത്തിതീരുന്നത് പോലെ ആ ഗസ്റ്റ് ഹൌസില്‍ വെച്ചു ഹേമക്ക് അവളുടെ സ്വന്തമായതെല്ലാം നഷ്ടമായി.. കുറച്ചു സമയങ്ങള്‍ക്കു ശേഷം രവി പുറത്ത് വന്നു, അവനു ലോകം കീഴടക്കിയ സന്തോഷം. അകത്തു ഹേമയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു,

‘എന്താ ഇനി നിന്റെ പ്ലാന്‍’
രവി: ഡാ അവളെ എനിക്ക് കല്യാണം കഴിക്കണം……
‘ഹി ഹി എന്താടാ ഉരുപ്പടി വല്ലാണ്ടങ്ങ് പിടിച്ച മട്ടുണ്ടല്ലോ, മും ആയിക്കോ ആയിക്കോ ഹ ഹ..’
‘നീ അവളോട് സമ്മതം വാങ്ങിയോ?, ‘
രവി:’എവിടുന്ന്! അളിയാ, അവള്‍ക്ക് സ്വന്തമായതെല്ലാം ഞാന്‍ കവര്‍ന്നില്ലേ, ഇനിയിപ്പോ അവള്‍ക്കു സമ്മതിക്കാതെ എന്ത് നിവര്‍ത്തി ഹാ ഹാ ഹാ..’
ഹ ഹ അവളിതങ്ങ് ആദ്യമേ സമ്മതിച്ചിരുന്നു എങ്കില്‍ ആദ്യരാത്രിയില്‍ നഷ്ടാവേണ്ടതെല്ലാം, ഇതേ പോലെ ആദ്യപകലില്‍ നഷ്ടാവുമായിരുന്നോ ഹ ഹ..
‘ഹ ഹ ഹ ഹ ഹ ഹ’ ഞങ്ങളിരുവരുടേയും ചിരിയില്‍ കോട്ട പോലുള്ള ആ ബംഗ്ലാവ് കിടുങ്ങി, അകത്ത് ഹേമയുടെ കരച്ചില്‍ നേര്‍ത്തില്ലാതായി…..

Advertisement

പിന്നീടു കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ നടന്നു, രവിയുടെയും ഹേമയുടെയും രജിസ്ടര്‍ കല്യാണം നടത്തി കൊടുത്തതും ഞാന്‍ മുന്നില്‍ നിന്നാണ്.

ആയിടയ്ക്ക് രവിക്ക് ഒരു ജോലി ശരി യായിരുന്നു, തനിക്കും. അങ്ങനെ ഞങ്ങള്‍ രണ്ടും രണ്ട് വഴിക്കായി, എനിക്ക് ട്രെയിനിംഗ് കഴിഞ്ഞ് ജോലി കിട്ടിയത് പൂനയില്‍, അവിടത്തെ ജോലി തിരക്കുകള്‍ക്കിടയില്‍ പഴയ കാര്യങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞു കൊണ്ടിരുന്നു.. വല്ലപ്പോഴും രവി തന്നെയും താന്‍ അവനെയും വിളിക്കും.. ഈയിടയായി അവന്‍ വിളിക്കാറില്ലെന്നത് ഞാന്‍ ശ്രദ്ധിച്ചു, അങ്ങോട്ട് വിളിച്ചാലും കിട്ടാതായി. അങ്ങനെ ഇരിക്കെ എനിക്ക് ജോലി കിട്ടിയിട്ട് 8 മാസം തികയുന്ന സമയം, അവന്റെ വിളി വന്നു.

‘ഞാന്‍ കൊടൈക്കനാലില്‍ ഉണ്ട്, നീ ഈ ബുധനാഴ്ച ഇവിടെ എത്തണം, lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി’
തിരികെ എന്തെങ്കിലും സംസാരിക്കാന്‍ സാധിക്കും മുന്‍പവന്‍ അവന്‍ ഫോണ്‍ വെച്ചു കളഞ്ഞു, തിരികെ വിളിച്ചിട്ട് എടുക്കുന്നും ഇല്ല, അവന്റെ സ്വരത്തില്‍ ഒരു അപായ സൂചന.. അപ്പോള്‍ തന്നെ ലീവ് അപ്ലൈ ചെയ്തു, കിട്ടിയാലുമില്ലെങ്കിലും തനിക്കു പോയേ പറ്റൂ.. എന്തോ കുഴപ്പം ഉണ്ട്!!!..

അങ്ങനെ അതിന്റെ അടുത്ത ബുധനാഴ്ച ഞാന്‍ കൊടൈക്കനാലില്‍ എത്തി, അവിടെ lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി യുടെ വാതില്‍ക്കല്‍ എത്തി കാളിംഗ് ബെല്ലടിച്ചു, വാതില്‍ തുറന്ന് ഹേമയുടെ മുഖം കണ്ടത് ഓര്‍മ്മയുണ്ട് പെട്ടെന്ന് പിന്നില്‍ നിന്ന് എന്തോ ശക്തമായി തലയില്‍ ഇടിച്ചു, പിന്നീട് ഒന്നും ഓര്‍മ്മ ഇല്ലാതായി.

Advertisement

ഉണര്‍ന്നപ്പോള്‍ ആദ്യം കണ്ടത് പുകച്ചുരുകള്‍ പോലെ ഇടയ്ക്കിടെ വമിക്കുന്ന ഈ കൊട മഞ്ഞാണ്..,ഇതേതാണ് സ്ഥലം? എന്നോ കണ്ടത് പോലെ,ഒരു ചെകുത്താന്‍ കോട്ട പോലെ തോന്നിച്ചു ആ സ്ഥലം,അതെ ഈ സ്ഥലത്ത് ഞാന്‍ വന്നിട്ടുണ്ട്, ഞാനും രവിയും മറ്റു കൂട്ടുകാരുമായി, അങ്ങനെ അധികമാരും വന്നു ചേരാത്ത കൊടൈക്കനാലിലെ ഭീകര സ്ഥലം, devils kitchen (ചെകുത്താന്റെ പാചകപ്പുര)!!!!

ആള്‍ക്കാര്‍ ചാകാനും, കൊല്ലാനും തിരഞ്ഞെടുക്കുന്ന സ്ഥലം. ഇവിടെ മരിച്ചു കിടന്നാലോ,കൊന്നിട്ടാലോ പുറം ലോകം അറിയില്ല, ഇവിടെ തന്നെ ജീര്‍ണ്ണിച്ചു മണ്ണോടു ചേരാന്‍ ആയിരിക്കും വിധി.

എന്നെ ആരാണ് ഇവിടെ കൊണ്ടെത്തിച്ചത്? ആരാണ് തന്നെ പ്രഹരിച്ചത്? രവി എവിടെ?

ചുറ്റുപാടും ഒന്നും കാണാന്‍ കഴിയുന്നില്ല.. ഇടയ്ക്കു മഞ്ഞു കുറച്ചു ശമിച്ചപ്പോ ഒരു മനുഷ്യരൂപം അടുത്തു തന്നെ കിടക്കുന്നത് കണ്ടു, പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, അതെ പോലെ മറിഞ്ഞു താഴെ വീണു, കയ്യും കാലും കെട്ടിയിരിക്കുകയാണ്, തലക്ക് നല്ല വേദന, ചുണ്ടില്‍ നനവ്, തലയില്‍ നിന്നും ഒലിച്ചു ഇറങ്ങിയ ചോരയുടെതാണ്, നിരങ്ങി നിരങ്ങി ആ മനുഷ്യ രൂപത്തിന് അടുത്തെത്തി,
രവിയല്ലേ അത്, അടുത്ത് ചെന്നു ഒന്നുകൂടെ സൂക്ഷിച്ചു നോക്കി.

Advertisement

ഹോ!!!!!!!! രവി തന്നെ ആണ്, പക്ഷേ അവന്റെ തലയുടെ ഒരു ഭാഗം എവിടെ, ??!!!!!!!
അടുത്തൊരു കരിങ്കല്ല് കിടക്കുന്നു, അതില്‍ ചോരയും മാംസവും തലമുടിയും പറ്റിപ്പിടിച്ചിരിക്കുന്നു..
അലറി കരയണം എന്ന് തോന്നി ,ശബ്ദം പുറത്ത് വരുന്നില്ല..

കാല്‍പെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത്.. കോട മഞ്ഞ് കാഴ്ച്ചയെ മറച്ചിരിക്കുന്നു. രണ്ട് രൂപങ്ങള്‍ പതിയെ നടന്നു തന്റെ അടുത്ത് എത്തി. ഇപ്പൊ പിടി കിട്ടി, ഹേമ..പക്ഷേ ഈ പുരുഷ രൂപം ആരുടേത് ആണ്? എവിടെയോ കണ്ടു മറന്ന പോലെ..

‘ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല അല്ലേ?’
‘നിന്റെ കൂട്ടുകാരന്റെ കിടപ്പ് കണ്ടോ? ഹാ ഹാ..’
ഇത്രയും പറഞ്ഞു ഒരു ഭ്രാന്തനെ പോലെ അവന്‍ അലറി ചിരിക്കാന്‍ തുടങ്ങി,
ഇവന്‍ ….. ഇവന്‍ റോബിന്‍ അല്ലേ… അന്ന് തങ്ങളെ ചോദ്യം ചെയ്തതിനു ഞങ്ങള്‍ കൈകാര്യം ചെയ്തു വിട്ട റോബിന്‍!!
‘നീ …നീ റോബിന്‍ അല്ലേ????!!!!!!!!!!!!!!!!’
‘നീ എന്നെ മറന്നിട്ടില്ല അല്ലേ!!!!, ഒന്നും മറക്കരുത്…., കഴിഞ്ഞ വര്‍ഷം ഇതേ സമയം നിനക്ക് ഓര്‍മ്മ ഉണ്ടോ??????ഉണ്ടോടാ ????
ഒരു പാവം പെണ്ണിനെ നീയും നിന്റെ കൂട്ടുകാരനും കൂടി പിച്ചിചീന്തിയത് ഇതേ ദിവസമാ………’
അവന്റെ പുറകില്‍ നിന്ന് കരച്ചില്‍ കേട്ടു, ഹേമയുടെ
‘നിനക്കറിയുമോ, നീയും അവനും കൂടെ എന്റെയും ഹേമയുടെയും സ്വപ്നങ്ങളെയാ ചവിട്ടി അരച്ചത്..
എന്റെ പെണ്ണിനെ ആണെടാ നീയും അവനും കൂടെ…..’
അവന്റെ ശബ്ദം ഒരു നിമിഷം പതറിയ പോലെ തോന്നി…

ഹേമ പതിയെ തന്റെ മുന്നിലേക്ക് നീങ്ങി നിന്നു,
അവളുടെ കണ്ണുകളില്‍ ആ പഴയ തീജ്വാല , അതില്‍ ദഹിച്ചു പോകും എന്ന് തോന്നിപ്പോയി..’
‘നിന്റെ കൂട്ടുകാരന് വേണ്ടി എന്തും ചെയ്യുന്നവനല്ലേ നീ, അവനു വേണ്ടി നീ എന്നെ ചതിച്ചില്ലേ…’
‘അവനു നീ എന്ന പോലെ എനിക്കും ഉണ്ടായിരിക്കും ഒരു കൂട്ടുകാരന്‍ എന്ന് നീ ഓര്‍ത്തില്ല,’
‘ചതിക്ക് ചതി..!!!!!!!!!!!!!’

Advertisement

റോബിന്റെ മാറിലേക്ക് വീണവള്‍ തേങ്ങാന്‍ തുടങ്ങി.
‘നിന്റെ രവിയെ കഴിഞ്ഞ ഒരു വര്‍ഷം ആയി, ഞങ്ങള്‍ കൊല്ലാതെ കൊന്നു, അവനെ അന്നേ കൊല്ലാഞ്ഞതു നിനക്ക് വേണ്ടി ആയിരുന്നു, നിന്നെ ഇവിടെ വരുത്താന്‍, ഇപ്പോള്‍ നിന്നെയും കിട്ടി’..
ഇത്രയും പറഞ്ഞതും റോബിന്‍ തന്റെ കയ്യിലിരുന്ന കൂറ്റന്‍ കരിങ്കല്ല് എന്റെ തലയിലേക്ക് ഇട്ടു.,കല്ല് വീണുകൊണ്ടിരുന്ന ആ ചെറിയ ഇടവേളയില്‍ ഹേമയുടെ ചുണ്ടില്‍ വിരിയുന്ന ചിരി എനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു,കഴിഞ്ഞ വര്‍ഷം തന്റെ ചുണ്ടില്‍ ഇതേ സമയം ഉണ്ടായിരുന്ന അതേ പുഞ്ചിരി!!!!.

****************************

ഈ ചെകുത്താന്റെ പാചകപ്പുരയില്‍ ഈ രണ്ട് ചെകുത്താന്മാരും എത്തിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ആറ്. കോടമഞ്ഞ് പാറയുടെ വിടവുകളില്‍ കൂടി പുറത്തേക്ക് വമിക്കുന്നുണ്ട്.. ആ മഞ്ഞില്‍ തങ്ങളുടെ ആത്മാവുകള്‍ കൂടെ അലിഞ്ഞു പുറത്തേക്കു പോയിരുന്നെങ്കിലെന്ന് ആശിക്കാറുണ്ട്,ചെയ്തു കൂട്ടിയ മഹാ പാതകത്തിനുള്ള ശിക്ഷ, മോക്ഷം കിട്ടാതെ ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അസ്ഥികൂടങ്ങളായിട്ട് കഴിച്ചു കൂട്ടുക എന്നതായിരിക്കും, ഇനിയും എത്ര നാള്‍ ഇങ്ങനെ?

[NB: An old story with some തിരുത്തല്സ്!]

Advertisement

 171 total views,  1 views today

Advertisement
history17 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment18 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment18 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment18 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment18 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment19 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment19 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business19 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment20 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment20 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment22 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured1 day ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 day ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »