ഫ്ലിപ്പ്കാര്‍ട്ടിന് പണി കിട്ടാന്‍ സാധ്യത.!

  0
  298

  flipkart1

  ഫ്ലിപ്പ്കാര്‍ട്ട് നടത്തിയ ബിഗ്‌ ബില്യണ്‍ ഡേ വെറും പറ്റിക്കല്‍ പരിപാടിയായിരുന്നോ ?

  പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ ഓഫറിലൂടെ 600 കോടി രൂപയുടെ ഉത്പന്നങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റഴിച്ചതിനെതിരെ അന്വേഷണം. നിയമവിരുദ്ധമായി വില്പന നടന്നിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം നടത്തുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഏതാണ്ട് 1000 കോടി രൂപയോളം പിഴ ചുമത്തേണ്ടി വരും.

  വന്‍ വിലക്കിഴിവ് നല്‍കി ഉത്പന്നങ്ങള്‍ വിറ്റഴിച്ചതിനെതിരെ കച്ചവടക്കാരും ഉത്പന്ന നിര്‍മാതാക്കളും പരാതി ഉന്നയിച്ചതോടെ ഇതെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു.

  വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചുകൊണ്ടാണ് ‘ബിഗ് ബില്യണ്‍ ഡേ’ വില്പന അരങ്ങേറിയത്. എന്നാല്‍, ഈ ഓഫര്‍ പ്രയോജനപ്പെടുത്താനെത്തിയ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നിരാശയായിരുന്നു ഫലം. പല ഉത്പന്നങ്ങളും ആദ്യ മണിക്കൂറുകളില്‍ തന്നെ സ്‌റ്റോക് തീര്‍ന്നതായി അറിയിപ്പും വന്നിരുന്നു.