ബക്കറ്റിലെ തണുത്ത വെള്ളം തലയിലൂടെ കമഴ്‌ത്തി ഫേസ്ബുക്ക് മുതലാളി – വീഡിയോ

0
210

Untitled-1

ന്യൂ ജേഴ്സി ഗവര്‍ണര്‍ ആയ ക്രിസ് ക്രിസ്റ്റിയുടെ വെല്ലുവിളി സ്വീകരിച്ചാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് ബക്കറ്റില്‍ നിറച്ചു വെച്ച തണുത്ത വെള്ളം തലയിലൂടെ കമഴ്‌ത്തിയത്. ഗവര്‍ണറുടെ വെല്ലുവിളി സ്വീകരിച്ചു അത് ചെയ്ത മാര്‍ക്ക് എന്നാല്‍ മറ്റു മൂന്ന്‍ പേര്‍ക്ക് പണി കൊടുക്കുകയും ചെയ്തു. ബില്‍ ഗേറ്റ്സ്, ഷെറില്‍ സാന്‍ഡ്ബെര്‍ഗ്, റീഡ് ഹസ്റ്റിംഗ്സ് തുടങ്ങിയവരെ ഇത് ചെയ്യാന്‍ വെല്ലുവിളിച്ചാണ് മാര്‍ക്ക് ആ പ്രവര്‍ത്തി ചെയ്തത്.

എഎല്‍എസ് എന്ന സംഘടനയുടെ ധനശേഖരണാര്‍ത്ഥം ആണ് അമേരിക്കയില്‍ ഒന്നാകെ ഓണ്‍ലൈന്‍ ലോകത്ത് ഈ പരിപാടി വ്യാപകമാവുന്നത്.