ബച്ചന്‍ ദുല്‍ഖറിന് കൊടുത്ത ഫോട്ടോ, ദുല്‍ഖര്‍ ബച്ചന് എഴുതിയ കുറിപ്പ്

  0
  265

  new

  കഴിഞ്ഞ ദിവസം ഇന്ത്യന്‍ സിനിമയുടെ കുലപതി അമിതാഭ് ബച്ചന്‍ മണിരത്നം അണിയിച്ചു ഒരുക്കിയ ഓക്കേ കണ്മണി എന്നാ ചിത്രം കാണുകയും അതിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനെ പ്രകീര്‍ത്തിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

  ഇതിനു തൊട്ടു പിന്നാലെ ദുല്‍ഖര്‍ ബച്ചന് നന്ദിയും പറഞ്ഞു. പണ്ട് അച്ഛന്‍ മമ്മൂട്ടിയോടൊപ്പം ബച്ചനെ കാണാന്‍ പോയ കഥയും അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത ഓര്‍മ്മയും ദുല്‍ഖര്‍ പങ്കു വയ്ക്കുന്നു.

  ‘കുറച്ചുനാളായി ഈ ചിത്രം അന്വേഷിച്ച് നടക്കുകയായിരുന്നു ഞാന്‍. കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് ഞാന്‍ ആഗ്രഹിച്ച സെലിബ്രേറ്റികളിലൊരാളാണ് മിസ്റ്റര്‍ ബച്ചന്‍. ആഗ്രഹം വാപ്പച്ചിയോട് പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. 1995 ല്‍ അമ്മയുടെ ഷോ നടക്കുമ്പോള്‍ ഞാന്‍ വാപ്പച്ചിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ എസ്എല്‍ആര്‍ ക്യാമറയുമായി നന്നരാവിലെ താജ് മലബാറില്‍ പോയി. അവിടെ ചെന്നപ്പോള്‍ മിസ്റ്റര്‍ ബച്ചന്‍ ഇഡ്ഡലി കഴിക്കുകയായിരുന്നു. അദ്ദേഹം എന്നോട് ഇഡ്ഡലി കഴിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ നേരത്തെ കഴിച്ചിട്ട് വന്നതാണെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാന്‍ കഴിഞ്ഞില്ല.

  രണ്ടു സൂപ്പര്‍സ്റ്റാറുകള്‍ അവരുടെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നത് കേട്ടുകൊണ്ടിരുന്നു. അവരുടെ ഇടയില്‍ ഇരുന്ന് ഒരു പ്ലേറ്റ് ഇഡിലി മുഴുവന്‍ കഴിച്ചുതീര്‍ത്തു.

  ഇപ്പോള്‍ അമിതാബ് ബച്ചന്‍ എന്റെ ഓകെ കണ്‍മണി എന്ന ചിത്രത്തെ കുറിച്ച് ബ്ലോഗില്‍ എഴിതിയോ, അപ്പോള്‍ മുതല്‍ എന്റെ ജീവിതം ഒരു വൃത്തത്തിലായതുപോലെ തോന്നി. ആ വാക്കുകള്‍ക്ക് നന്ദി. അഭിനയം കൊണ്ടും അഭിനന്ദനങ്ങള്‍ കൊണ്ടും അങ്ങ് എന്നും ഞങ്ങള്‍ക്ക് പ്രചോദനമാണ്’

  ദുല്‍ഖര്‍ പറഞ്ഞവസാനിപിക്കുന്നു….