ബദിയടുക്കയിലെ ബിഗ്-കെ…!

0
308

krish

ലോകത്തിലെ ഏറ്റവും ചെറിയ എസ്. എല്‍. ആര്‍ ക്യാമറ നിര്‍മ്മിച്ച് മലയാളിയുടെ അഭിമാനമായ യുവശാസ്ത്രജ്ഞന്‍ കൃഷ്ണകുമാര്‍. സ്വന്തമായി നിര്‍മ്മിച്ച ഏറ്റവും ചെറിയ എസ്. എല്‍ ആര്‍ ക്യാമറയിലൂടെ പടമെടുത്ത് അമ്പരിപ്പിച്ച കൃഷ്ണകുമാര്‍ ഫോട്ടോഗ്രാഫിയെ പാഷനായി കാണുന്ന ഒരു കലാകാരനാണ്. മംഗലാപുരത്ത്  ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന കൃഷ്ണകുമാര്‍ നല്ലൊരു ചിത്രകാരനും, ഫോട്ടോഗ്രാഫറും, അനിമേറ്ററും, ഇലക്ട്രോണിക്‌സ് വിദഗ്ദനും കൂടിയാണ്. പഴയ സിംഗിള്‍ ലെന്‍സ് റിഫ്‌ലക്‌സ് ഫിലിം ക്യാമറ കൈക്കുള്ളിലൊതുങ്ങുന്ന വലുപ്പത്തില്‍ നിര്‍മ്മിക്കാന്‍ കൃഷ്ണന് നീണ്ട 5 വര്‍ഷങ്ങള്‍ വേണ്ടിവന്നു. തീപ്പെട്ടിക്കൂടിന്റെ വലുപ്പത്തില്‍ തയ്യാറാക്കപ്പെട്ട ആദ്യ ക്യാമറയിലെ പോരായ്മകളെ തുടര്‍ന്നാണ് 38 എം എം നീളവും 22 എം എം വീതിയുമുള്ള ഈ ക്യാമറ സൃഷ്ടിക്കപ്പെട്ടത്.

krish3
കൈകൊണ്ട് നിര്‍മ്മിക്കപ്പെട്ട 65 ഭാഗങ്ങളുള്ള ഈ കുഞ്ഞന്‍ ക്യാമറ രൂപം കൊണ്ടും ആരേയും വിസ്മയിപ്പിക്കും. ചെറിയ പിവിസി പൈപ്പിനുള്ളിലെ ലെന്‍സ് വൈഡായും, മാക്രോ ആയും ഫോക്കസ്സ് ചെയ്യാനാകും. സാധാരണ ഫിലിമിനെ രണ്ടായി മുറിച്ചാണ് ഈ ക്യാമറയില്‍ ഉപയോഗിക്കുന്നത്. ആരുകണ്ടാലുമൊന്നു ഞെട്ടിപ്പോകുന്ന ഉശിരന്‍ രൂപഭംഗിയും, ഫിനിഷിംഗും കൃഷ്ണകുമാറിന്റെ സ്വന്തം ക്യാമറയ്ക്കുണ്ട് എന്നതാണ് പ്രധാന സവിശേഷത.

കൃഷ്ണകുമാറിന്റെ ചിത്രങ്ങള്‍

krish1 krish2 krish4

Previous articleനടനവാഴ്‌വിന്റെ വിശ്വരൂപം
Next articleനന്നായി ഉറങ്ങാന്‍ ചില പൊടിക്കൈകള്‍…
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.