ബന്ധങ്ങളും ബന്ധനങ്ങളും

287

karuthapakal

എന്താണ് ബന്ധങ്ങള്‍ ? ബന്ധങ്ങള്‍ക്കെല്ലാം പേരുകളുണ്ടോ? ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ ഉണ്ടെന്ന് തോന്നാം. അച്ഛന്‍, അമ്മ, സഹോദരന്‍, ഭര്‍ത്താവ്, ഭാര്യ, കാമുകന്‍, കാമുകി, സുഹൃത്ത് എന്നിങ്ങനെ ബന്ധങ്ങളെ പേരിട്ടു വിളിക്കുമ്പോള്‍ പേരില്ലാത്ത ചില ബന്ധങ്ങളെപ്പറ്റി ചിന്തിക്കുന്നതും രസകരമാണ്.

ചില ബന്ധങ്ങള്‍ തുടക്കത്തില്‍ തിരമാല കണക്കെ ഉയര്‍ന്നു പൊങ്ങി പതിയെ ഇല്ലാതെയാവുന്നു, ചിലര്‍ തുടക്കത്തിലെ ബന്ധങ്ങളെക്കാള്‍ കൂടുതല്‍ അടുക്കനാണ് ശ്രമിക്കുന്നത് . ഈ ബന്ധങ്ങള്‍ക്കെല്ലാം രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്ന ഒരു മറുപുറം ഉണ്ടെന്നുള്ളതാണ് സത്യം.

ഭാര്യ ഭര്‍ത്താവിനോടും, ഭര്‍ത്താവ് ഭാര്യയോടും മറച്ചു വെക്കുന്ന സത്യങ്ങള്‍. കൂട്ടുകാര്‍ തമ്മില്‍, അല്ലെങ്കില്‍ മാതാപിതാക്കള്‍ മക്കളോട് എന്നിങ്ങനെ ഒരുപാട് പരസ്യ രഹസ്യങ്ങള്‍ അടങ്ങി ഉള്‍ക്കൊണ്ടിട്ടുള്ളതാണ് നാം കാണുന്ന ബന്ധങ്ങള്‍. ഇതില്‍ നിന്നും ഉള്‍തിരിഞ്ഞു ചോദ്യങ്ങളാണ്. ബന്ധങ്ങള്‍ കപടമാണോ ? അല്ലെങ്കില്‍ പുറമേ കാണുന്ന ചട്ടകൂടും അതിനുള്ളില്‍ ചങ്ങലയാല്‍ ബന്ധിച്ച ബന്ധങ്ങളോ?

ബന്ധങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇങ്ങനെ എന്തെല്ലാം രസങ്ങള്‍. ഈ ബന്ധങ്ങളെല്ലാം കൂടിച്ചേര്‍ന്ന ജീവിതത്തെക്കുറിച്ച് ചിന്തിച്ചാലോ?

Advertisements