ബര്‍ഗര്‍ പൊതിയാന്‍ ഇനി ഭക്ഷ്യയോഗ്യമായ പേപ്പറും

    287

    1

    ബര്‍ഗര്‍ തിന്നുമ്പോള്‍ അതിന്റെ പേപ്പര്‍ നമുക്കൊരു അരോചകമായി തോന്നാറുണ്ട് പലപ്പോഴും. ബര്‍ഗര്‍ മാത്രമല്ല മറ്റു പല ഫാസ്റ്റ്‌ ഫുഡ് കഴിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ ഇതിനൊരു പരിഹാരമായി ബ്രസീലിയന്‍ ബര്‍ഗര്‍ നിര്‍മ്മാതാക്കളായ ബോബ്സ്‌ രംഗത്ത്‌ വന്നിരിക്കുന്നു. ഭക്ഷ്യയോഗ്യമായ എഡിബിള്‍ പേപ്പറും ആയാണ് ഇവര്‍ വന്നിരിക്കുന്നത്. നമുക്കത്രയും ഇഷ്ടമായ ബര്‍ഗര്‍ തിന്നുവാന്‍ ഇനി പുറമെയുള്ള പേപ്പര്‍ മടക്കി സമയം കളയേണ്ട എന്ന് ചുരുക്കം. ആ പേപ്പര്‍ അടക്കി നമുക്ക് ഭക്ഷിക്കാം.

    ബോബ്സിന്റെ ഈ നീക്കം വന്‍ വിജയത്തിലാണ് കലാശിച്ചിരിക്കുന്നത്. വന്‍ തിരക്കാണ് ബോബ്സ്‌ കൌണ്ടറുകളില്‍ കാണാന്‍ കഴിയുന്നത് എന്ന് വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമങ്ങള്‍ പറയുന്നു. മുകളില്‍ ഉള്ള വീഡിയോയില്‍ ഇനി നമുക്ക് എത്ര മാത്രം സിമ്പിള്‍ ആയി ബര്‍ഗര്‍ ഭക്ഷിക്കാം എന്ന് കാണിച്ചു തരുന്നു. അതെ സമയം ഈ പേപ്പര്‍ എന്തുപയോഗിച്ചാണ് ഉണ്ടാക്കിയത് എന്ന് വ്യക്തമല്ല. ചൈനയില്‍ ഇത്തരം റൈസ്‌ പേപ്പറുകള്‍ മുന്‍പ്‌ തന്നെ സാധാരണ ആണെങ്കിലും ഒരു കമ്പനി ബര്‍ഗറിനു വേണ്ടി ഉപയോഗിക്കുന്നത് ആദ്യമാണ്.