1

ബലാല്‍സംഗത്തിന്റെ താത്വികമായ ഒരു അവലോകനമാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ ബുദ്ധിജീവികള്‍ ഉദ്ദേശിക്കുന്നത്. ബലാത്സംഗവീരന്മാരും അല്പ്പവസ്ത്രധാരിണികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവരെ സ്റ്റാറ്റസ് അപ്‌ഡേറ്റ്കളിലൂടെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ സംഭവങ്ങള്‍ വീക്ഷിച്ചാല്‍ ‘ഒരു ഡീസന്റ് പാര്‍ട്ടിയെ തരത്തിന് കിട്ടിയാല്‍’ ഒന്ന് റേപ്പ് ചെയ്തുകളയാം എന്നതാണ് പുതിയ ട്രെന്‍ഡ് എന്ന് തോന്നുന്നു. ഇനി അത് നടന്നില്ലെങ്കില്‍ ഫേസ്ബുക്കില്‍ ഒരു റേപ്പ് അവലോകന സ്റ്റാറ്റസ് അപ്‌ഡേറ്റ് എങ്കിലും നിര്‍ബന്ധമാണ്. ഫേസ്ബുക്ക് പൊട്ടക്കുളങ്ങളിലെ ഫണീന്ദ്രന്‍മാരായ പുളവന്മാര്‍ക്കിടയില്‍ ഒരു ഉറുമ്പിനെപ്പോലും റേപ്പ് ചെയ്യുന്ന കാര്യം മനസ്സില്‍ പോലും ചിന്തിക്കാത്തവന്‍ മുതല്‍, അല്പവസ്ത്രധാരിണിയായ പെണ്ണിനെ എവിടെക്കണ്ടാലും റേപ്പ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നവന്‍വരെ ആന്റിറേപ്പ് പ്രൊറേപ്പ് ആക്റ്റിവിസ്റ്റ് മോഡില്‍ വിലസുകയും സ്വന്തം പ്രൊഫൈലിനു റേപ്പ് അപ്‌ഡേറ്റ് വഴി പരമാവധി മൈലേജ് കൂട്ടുകയും ചെയ്യുമ്പോള്‍ ‘നാടോടുമ്പോള്‍ നടുവേ ഓടണം’ എന്നും ‘ചേരയെ തിന്നുന്ന നാട്ടിലെത്തുമ്പോള്‍ അതിന്റെ നടുമുറി തിന്നണം’ എന്നുമുള്ള പ്രമാണങ്ങള്‍ അനുസരിച്ചു ബലാത്സംഗത്തിന്റെ മനശാസ്ത്രം താത്വികമായിത്തന്നെ തന്നെ നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

ഒരു ഫെമിനിസ്റ്റിനോടു ബലാത്സംഗ വീരന്മാരുടെ മാനസികാവസ്ഥയെപറ്റി അഭിപ്രായമാരാഞ്ഞാല്‍ ‘ പുരുഷമേധാവിത്ത പന്നികളും, സ്ത്രീ സമൂഹത്തെ അടക്കി കാല്‍ക്കീഴില്‍ ഇട്ടു ചവിട്ടിഞെരിക്കാന്‍ വെമ്പുന്നവന്മാരും സര്‍വ്വോപരി സ്ത്രീശരീരത്തെ കാമപൂര്‍ത്തികുള്ള ഉപകരണമായി മാത്രം കണക്കാക്കുന്നവനുമാണ് ഒരു തികഞ്ഞ ബലാത്സംഗവീരന്‍ എന്നാവും മറുപടി. ടീവിയിലും ഇന്റെര്‍നെറ്റിലും ഒക്കെ കാണുന്ന ഒരു മോഡേണ്‍ മലയാളി ബലാത്സംഗ ആക്റ്റിവിസ്സ്റ്റിനോടു ചോദിച്ചാല്‍ ‘ സ്ത്രീ കളെ ക്കാണുമ്പോള്‍ അമിതമായ കാമവികാരമുണ്ടാകുന്നവന്‍, മനോരോഗി, കൂടുതല്‍ ഹോര്‍മോണ്‍ ഉള്ളവന്‍ തുടങ്ങി; മാന്യമല്ലാത്ത വസ്ത്രം ധരിച്ച പെണ്ണിന് അര്‍ഹിക്കുന്നത് കൊടുത്ത വീരപുരുഷന്‍ എന്ന് വരെയുന്ന നിര്‍വചനങ്ങള്‍ കേള്‍ക്കാനാവും.

എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ നടത്തിയ ഒരു പഴയകാല പഠനം സൂചിപ്പിക്കുന്നത് പുരുഷസമൂഹത്തിലെ ഇരുപത്തിയഞ്ച് ശതമാനം വരെ വന്നേക്കാവുന്ന ആള്‍ക്കാര്‍ ‘ഒരു ഡീസന്റ് പാര്‍ട്ടിയെ തരത്തിന് കിട്ടിയാല്‍ വേദനിപ്പിക്കാതെ ഒന്ന് ചെറുതായി റേപ്പ് ചെയ്യുന്നതില്‍ വല്യ കുഴപ്പമില്ല’ എന്ന് ചിന്തിക്കുന്നവരാണെന്ന് അത്രേ ! ബലാല്‍സംഗം, സമ്മതം കൂടാതെയുള്ള സ്പര്‍ശനം തുടങ്ങി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ മനശാസ്ത്രപരമായി പൊതുവെ നാലായി തിരിച്ചിരിക്കുന്നു. എന്നാലും ഈ തരംതിരിവ് പൂര്‍ണ്ണമായും ബലാത്സംഗവീരന്മാരെ കണ്ടെത്താനുള്ള ഒരു ഉപാധിയായി ഉപയോഗിക്കപ്പെടുവാന്‍ യോഗ്യതയുള്ള ഒന്നല്ല എന്നും മനശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു.
താത്വികമായി അവലോകനം ചെയ്യുമ്പോള്‍ ഈ നാല് വിഭാഗങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ളതും വളരെ അപകടകാരികളായിട്ടുള്ളതുമായ ചിലര്‍ സ്ത്രീ ശരീരത്തെ അക്രമത്തിലൂടെ കീഴ്‌പ്പെടുന്നതിലൂടെ ലൈംഗികമായി ഉത്തേജനവും ആവേശവും ലഭിക്കുന്നവരത്രേ.

രണ്ടാം വിഭാഗമാകട്ടെ ചിന്താസരണിയിലുള്ള അപക്വമായ വ്യതിയാനങ്ങള്‍ മൂലം സാഹചര്യങ്ങളെ തെറ്റായ രീതിയില്‍ വിശകലനം ചെയ്യുന്നു. അല്പവസ്ത്രധാരിണിയായ സ്ത്രീയെ അസമയത്ത് ഒറ്റയ്ക്ക് കണ്ടാല്‍ അവര്‍ ലൈഗികബന്ധം ആഗ്രഹിക്കുന്നു എന്നും മറ്റും ചിന്തിച്ചു കൂട്ടുന്ന ഇവര്‍ സാഹചര്യങ്ങളെ മുതലെടുത്ത് ലൈംഗികഅക്രമങ്ങള്‍ക്ക് മുതിരുന്നു.

മൂന്നാമത്തെ കൂട്ടര്‍ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികവികാരങ്ങളുടെയും മറ്റും ഫലമായി ഉള്ളില്‍ അടങ്ങിക്കൂടുന്ന ക്രോധം സ്ത്രീ ശരീരത്തിന് നേരെയുള്ള അക്രമമായി അനുകൂല സാഹചര്യത്തില്‍ പ്രകടമാക്കുന്നു.

നാലാമാത്തെക്കൂട്ടര്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരും തത്ഫലമായി മാനസികമായ അസ്വസ്ഥതകള്‍ അനുഭവികുന്നവരും ആയിരിക്കുമത്രേ.

ഫേസ്ബുക്കില്‍ ചിലര്‍ ആവശ്യപ്പെടുന്നതുപോലെ വേശ്യാവൃത്തി നിയമവിധേയമാക്കല്‍, കൂടുതല്‍ ചുവന്ന തെരുവുകളുടെ നിര്‍മ്മാണം തുടങ്ങിയവ മുകളില്‍ പറയുന്ന ഏതെങ്കിലും ഘടകത്തെ തടയാന്‍ ഉതകും എന്ന് കരുതപ്പെടുന്നില്ല. എന്നിരുന്നാലും സമൂഹത്തില്‍ ഉള്ള നല്ലൊരു ശതമാനം ആള്‍ക്കാര്‍ ചില സാഹചര്യങ്ങളില്‍ അക്രമകരമായ ലൈംഗിക സമീപനം സ്വീകരിക്കാന്‍ സാധ്യതയുള്ളവരാണെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു മുന്‍കരുതലുകള്‍ എടുക്കുകയും, ലൈഗികമായ അക്രമങ്ങളെ തടയാനുള്ള നിയമം കര്‍ക്കശമാക്കുകയും ചെയ്യുക; ലൈഗിക വിദ്യാഭ്യാസം പഠനത്തിന്റെ ഭാഗമാക്കുക; ലൈംഗിക വൈകല്യങ്ങള്‍ നേരത്തെകൂട്ടി കണ്ടെത്തി ചികിത്സക്ക് വിധേയമാക്കുക, സാമൂഹ്യ ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അക്രമങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാമെന്നു വികസിത രാജ്യങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

You May Also Like

മുത്രപ്പുര തേടി ഇറങ്ങിയ രണ്ടു ബാലികമാരെ മൃഗീയമായി കൊന്നു !!! പരിതപിക്കുകയല്ല വേണ്ടത്, മറിച്ചു പോരാടുകയാണ് !!!

ഇന്ത്യപോലൊരു വലിയ രാജ്യത്ത്, ആവശ്യത്തിനു മൂത്രപ്പുരകളൊ മറ്റു അത്യാവശ്യ സൗകര്യങ്ങളൊ ആവശ്യത്തിനു ഇല്ല എന്ന് പറഞ്ഞാല്‍ അതിനു ഒരു എതിര്‍ അഭിപ്രായം പറയാന്‍ ആരും വരില്ല. സംഗതി സത്യം ആണ്. ഇങ്ങനെ ഉള്ള ഒരു രാജ്യത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ മുത്രപ്പുര അന്വേഷിച്ചു ഇറങ്ങി,പിറ്റേന്ന് ലോകം കണ്ടത് പിച്ചി ചീന്തിയ നിലയില്‍ ഉപേക്ഷിക്കപ്പെട്ട അവരുടെ ശരീരങ്ങള്‍ ആണ്.

പുരോഹിത വര്‍ഗം നമ്മെ നയിക്കുന്നതെങ്ങോട്ട് ?

യാത്രയുടെ വിരസത അകറ്റാന്‍ വേണ്ടിയാവണം ഡ്രൈവിങ്ങിനിടയില്‍ സുഹൃത്ത് ഒരു ചൂടന്‍ ചര്‍ച്ചയ്ക്കു തിരി കൊളുത്തി.. വിഷയവും പൊള്ളുന്നത് തന്നെ “ആത്മീയ കച്ചവടം”. ‘അവീര്‍ റൌണ്ട് എബൌട്ട്‌’ ചൂണ്ടിക്കാട്ടി കൊണ്ട് അവന്‍ പറഞ്ഞു തന്ന സംഭവത്തോടെ ഞങ്ങളാ ചര്‍ച്ചയ്ക്കു തുടക്കമിട്ടു .സുഹൃത്തിനെ അവിശ്വസിക്കേണ്ട ഒരു അവസ്ഥയും എനിക്കിത് വരെ സംജാതമായിട്ടില്ല അതിനാല്‍ അവന്‍ വിവരിച്ചു തന്ന ഈ വാര്‍ത്തയും വിശ്വസനീയം തന്നെ.

സൗദിയില്‍ പത്ത് മലയാളികള്‍ വീട്ടുതടങ്കലില്‍

സൗദി അറേബ്യയില്‍ ജോലി തട്ടിപ്പിനിരയായി പത്ത് മലയാളികള്‍

ഈ “എ പ്ലസ്സുകൾ” നമുക്ക് കാണിക്കേണ്ടിടത് കാണിച്ചാൽ പോരെ? ഡോ. സൗമ്യ സരിന്റെ പോസ്റ്റ്

നമ്മുടെ സന്തോഷപ്രകടനം ചിലപ്പോ വേറെ ഒരു കുട്ടിയുടെ ദുഃഖം ആയേക്കാം! വേറെ ഒരു അച്ഛന്റെയോ അമ്മയുടേയോ സങ്കടമായേക്കാം