1
നിമിഷങ്ങള്‍ മാത്രം നീളുന്ന ലൈംഗിക സുഖത്തിന് വേണ്ടി ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ അവളുടെ ജീവിതമാണ് അവിടെ വീണുടയുന്നതെന്ന് അത് ചെയ്യുന്നവര്‍ മനസ്സിലാക്കുന്നില്ല. ബലാല്‍ക്കാരത്തിനു വിധേയരാവുന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അവ എന്തൊക്കെയാണെന്ന് നോക്കൂ.

ബലാല്‍ക്കാരം കഴിഞ്ഞയുടനെയുള്ള പ്രതികരണം.

പല സ്ത്രീകളിലും ഇത് വ്യത്യസ്തങ്ങള്‍ ആയിരിക്കും. ചിലര്‍ മാനസിക സംതുലനം പാലിക്കും എങ്കിലും അവരുടെ മനസ്സ് ഏതാണ്ട് മരവിച്ച സ്ഥിതിയില്‍ തന്നെ ആയിരിക്കും. നടന്ന കാര്യം വിശ്വസിക്കുന്നതില്‍ കുറെ നേരത്തേക്ക് അവര്‍ക്ക് കഴിയുകയില്ല. മാനസിക ഷോക്കില്‍ എത്തപ്പെടുന്ന ഇവര്‍ നടന്ന കാര്യം വിശ്വസിക്കാതിരിക്കാന്‍ ശ്രമിക്കും. മറ്റു ചിലര്‍ വേറെ രീതിയില്‍ ആവും പ്രതികരിക്കുക. വിഷമവും ദേഷ്യവുമെല്ലാം ഉടന്‍ തന്നെ ഇവര്‍ പ്രകടിപ്പിക്കും. കൃത്യം നടന്നയുടനെ തങ്ങളെ പരിചരിക്കുന്ന ആളുകളോട് ഇവര്‍ ദേഷ്യം പ്രകടിപ്പിക്കുകയും ചിലപ്പോള്‍ അവരെ ശാരീരികമായി ആക്രമിക്കുകയും ചെയ്യും.

ഒരു യുവതി, ബലാല്‍ക്കാരത്തിനു ശേഷമുള്ള ജീവിതത്തില്‍ എങ്ങിനെ കാര്യങ്ങളെ നേരിടും എന്നത് മറ്റൊരുപാട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. കാര്യങ്ങളെ പോസിറ്റീവ് ആയി നേരിടാനുള്ള കഴിവ്, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ തുടങ്ങിയവ പ്രധാന കാര്യങ്ങള്‍ തന്നെയാണ്. ബലാല്‍സംഗത്തിന് ഇരയായി എന്നാ കാര്യത്തെ പ്രാധാന്യം കുറച്ച് കാണുവാന്‍ കഴിഞ്ഞാല്‍ വളരെ നല്ലതായിരിക്കും. പക്ഷേ അതിനു കഴിഞ്ഞില്ല എങ്കില്‍ പിന്നീടങ്ങോട്ടുള്ള ജീവിതം ദുസ്സഹമാവും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണം കൂടി ഇല്ലാതെ വരുകയാണെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച്, ജീവിതത്തില്‍ മുന്നേറുവാന്‍ കഴിഞ്ഞു എന്ന് വരില്ല.

ബലാല്‍ക്കാരത്തിനു വിധേയയാകുന്ന ഒരു സ്ത്രീക്ക് കൃത്യം നടന്നു കഴിയുമ്പോള്‍ തന്നെ ശാരീരികവും മാനസികവുമായ മുറിവുകള്‍ ഉണ്ടാവുന്നു. ഈ ക്ഷതങ്ങള്‍ കുറെ നാളുകള്‍ കൊണ്ട് ഉരുത്തിരിയുന്നതാണ്. മാനസികമായ ആഘാതം രണ്ടു വര്ഷം മുതല്‍ ജീവിതകാലം മുഴുവനും നീണ്ടു നില്‍ക്കുന്നതാവാനും മതി.

ബലാല്‍സംഗം കഴിയുന്ന ആദ്യ ദിവസങ്ങളില്‍ അതിയായ വിഷമവും ആത്മഹത്യ ചെയ്യണം എന്ന തോന്നലും ഒക്കെ കണ്ടു എന്ന് വരാം. ജീവിതത്തിന്റെ നിയന്ത്രണം കയ്യില്‍ നിന്ന് പോയി എന്നാ തരത്തിലുള്ള ചിന്തകളും, വിശപ്പ്‌ കുറയുക, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. ഉറക്കക്കുറവ്, കൂട്ടുകാരോടും ബന്ധുക്കളോടും സംസാരിക്കാനും മറ്റുമുള്ള താത്പര്യക്കുറവ് എന്നിവ പ്രകടമാവാം. ലൈംഗിക കാര്യങ്ങളില്‍ വിരക്തിയുണ്ടാവുക സ്വാഭാവികമാണ്.

ബലാല്‍കാരം നടന്നയുടനെ ഇവയൊക്കെ സംഭവിക്കാം.

  • അതിയായ മാനസിക സംഘര്‍ഷം അല്ലെങ്കില്‍ അസ്വാഭാവികമായ ശാന്തത. ഇത് മാനസികമായ ഷോക്കിന്റെ ലക്ഷണം ആണ്.
  • കരച്ചില്‍/ അതിയായ ആകാംഷ.
  • ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരുക, തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രാപ്തി നഷ്ടപ്പെടുക, ദിനചര്യകള്‍ ചെയ്യുവാനുള്ള ശേഷി നശിക്കുക.
  • വികാരങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള കഴിവ് നഷ്ടപ്പെടുക.
  • ബലാല്‍സംഗം നടന്നത് എങ്ങിനെയാണെന്ന് മറക്കുക. ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മറ്റു കാര്യങ്ങളും മറന്നു എന്ന് വരാം.

അതിന് ശേഷം..

ഈ കാലയളവില്‍ ബലാല്‍സംഗ ഇരകള്‍ തങ്ങളുടെ ജീവിതം നേരെയാക്കാന്‍ ശ്രമിക്കും. അങ്ങിനെയൊരു സംഭവം  ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കുവാന്‍ ഇവര്‍ ശ്രമിച്ചു എന്ന് വരാം. തങ്ങളുടെ ജീവിത ശൈലി തന്നെ ഇവര്‍ മാറ്റുന്നത് സാധാരണമാണ്. ജോലി ഉപേക്ഷിക്കുക, പുതിയ സ്ഥലത്തേക്ക് താമസം മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിനോടൊപ്പം തങ്ങളുടെ രൂപത്തില്‍ തന്നെ ഇവര്‍ മാറ്റങ്ങള്‍ വരുത്തുന്നതായും കണ്ടുവരുന്നുണ്ട്. വസ്ത്രധാരണത്തില്‍ മാറ്റം വരുത്തുക, മുടിയുടെ സ്റ്റൈല്‌ മാറ്റുക എന്നെ കാര്യങ്ങും ചെയ്തു എന്ന് വരാം. എന്നാല്‍ ഇതൊന്നും വലിയ പ്രയോജനം ചെയ്യുകയില്ല എന്ന് മാത്രമല്ല, അകാരണമായ ഭീതികള്‍, ഉറക്കമില്ലാത്ത രാത്രികള്‍ തുടങ്ങിയവയൊക്കെ പതിയെ ഇവരെ ആക്രമിച്ച് തുടങ്ങും. വേദനാ ജനകങ്ങളായ ഇത്തരം അനുഭവങ്ങളെ നേരിടുകയാവും അവരുടെ വിധി.

പിന്നീടുള്ള ജീവിതത്തില്‍ ഇവര്‍ക്ക് മാനസികവും ശാരീരികവുമായ അനേകം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തോടുള്ള സമീപനത്തില്‍ വ്യത്യാസം വരുകയും, മറ്റുള്ള ആളുകളോടുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. ലൈംഗിക കാര്യങ്ങളില്‍ പിന്നീടുള്ള ജീവിതത്തില്‍ ഒരുതരം മരവിപ്പായിരിക്കും ഇവര്‍ക്കുണ്ടാവുക. തങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരനുഭവം ആയി ഇതിനെ കാണുന്നത് തികച്ചും സ്വാഭാവികം തന്നെയാണ്. ചിലര്‍ക്ക് ജീവിതത്തില്‍ പിന്നീട് വിജയമുണ്ടാവും. എല്ലാവര്ക്കും അങ്ങനെ തന്നെ ആവട്ടെ.

You May Also Like

സത്യത്തില്‍ ഈ കാറില്‍ കയറിയ കുവൈത്തികളുടെ എണ്ണമെത്ര ?

ഈ സിസിടിവി ദൃശ്യത്തില്‍ ഒരു എസ് യു വി നിര്‍ത്തുന്നതും അതില്‍ നിന്നും ജോലിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങുന്നതുമാണ് നിങ്ങള്‍ കാണുക.

ചന്ദ്രന് പകരം ഭൂമിയോട് അടുത്ത് മറ്റേതെങ്കിലും ഗ്രഹം ആയിരുന്നെങ്കില്‍ ? വീഡിയോ കാണാം

Vidya Vishwambharan ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് വ്യക്തമായി ചന്ദ്രനെ കാണാം.…

MBA പ്രൊജെക്ട് എന്ന അധികപ്പറ്റ്.. പിന്നെ കുറച്ച് അഹങ്കാരവും.

എം ബി എ, എന്നു കേള്‍ക്കുമ്പൊള്‍ നമുക്ക് ആദ്യം മനസില്‍ വരുന്നതു കോട്ടും ടൈയ്യും കെട്ടി ഏ സി യില്‍ ഇരിക്കുന്ന ഒരു ജോലിക്കാരനെ ആണെങ്കില്‍ കുറ്റം പറയരുതല്ലോ. അതാണു ഒരു സാധാരണ മലയാളിയുടെ അറിവിന്‍റെ ലോകം. എന്‍റെ മകന്‍, മകള്‍, മരുമക്കള്‍ എം ബി എ ക്കാരനാണു എന്നു പറയാന്‍ വലിയ അന്തസായി കാണുന്ന മാതാപിതാക്കളും നമുക്ക് അന്യമല്ല.

ക്രിയാത്മക വ്യക്തികളുടെ കറുത്ത മുഖങ്ങള്‍

നമുക്ക് ക്രിയാത്മകതയുള്ള ആളുകളോട് എന്നും ആരാധനയാണ്. അത് സമൂഹത്തിലെ ഏതു മേഖലയില്‍ ആയിരുന്നാലും ശരി അങ്ങിനെ ചിന്തിക്കുന്നതാണ് നമുക്ക് ഇഷ്ടം. അതാതു മേഖലകളില്‍ വിജയികള്‍ ആവുന്ന വ്യക്തികളെ നമ്മള്‍ ആരാധിക്കുന്നു. അവരുടെ അപദാനങ്ങള്‍ പാടുന്നു. ഇവര്‍ ഈ സ്തുതിഗീതങ്ങള്‍ക്ക് അര്ഹരാണോ? എന്നെങ്കിലും, എന്തെങ്കിലും അനീതികള്‍ ഇവര്‍ ചെയ്യുന്നുണ്ടോ? അല്ലെങ്കില്‍ ചെയ്തിട്ടുണ്ടോ? ഇല്ല എന്ന് വിചാരിക്കാനാവും നമ്മുടെ പ്രാര്‍ത്ഥന. എന്നാല്‍ സംഗതി അങ്ങിനെയല്ല എന്നാണു പുതിയ കണ്ടെത്തലുകള്‍. ഇന്ന് സമൂഹത്തിലെ എല്ലാ മേഖലകളിലും ഉന്നത സ്ഥിതികളില്‍ എത്തപ്പെട്ടു നില്‍ക്കുന്നവരെല്ലാം അത്ര പുണ്യവാളന്മാര്‍ ഒന്നും അല്ല. അവര്‍ക്കെല്ലാം ഒരു വ്യത്യസ്തമായ മുഖം കൂടി ഉണ്ട്. അത് നമുക്കൊരിക്കലും മാതൃകയാക്കാന്‍ കഴിയുന്ന മുഖങ്ങള്‍ അല്ല. കള്ളത്തിന്റെയും ചതികളുടെയും മുഖങ്ങള്‍ ആണ് അവ.