ബസ്സോ ടാക്സിയോ ഓട്ടോയൊ എന്തുമാകട്ടെ, കേരളത്തില്‍ ഒരിക്കല്‍ കൂട്ടിയ ചാര്‍ജ്ജ് പിന്നെ കുറയ്ക്കില്ല.!

    220

    KSRTC

    കേരളത്തില്‍ ഒരിക്കല്‍ കൂടിയാല്‍ പിന്നെ അത് ഒന്ന് താഴേക്ക് വരാന്‍ വലിയ ബുദ്ധിമുട്ടാണ്..എന്ത് കൂടുന്ന കാര്യമാണ് ഈ പറയുന്നത് എന്നല്ലേ ? ഈ ഓട്ടോ ടാക്സി ബസ് ചാര്‍ജ്ജുകള്‍ ഒന്ന് കൂടിയാല്‍ പിന്നെ നോക്കണ്ട, ഒരു കാലത്തും അത് തിരിച്ചു വരില്ല. അതു ഇനി പെട്രോള്‍/ഡീസല്‍ എന്നിവ ഫ്രീയായിട്ട് കൊടുക്കുന്ന കാലം വന്നാല്‍ പോലും ഒരിക്കല്‍ കൂട്ടിയ ചാര്‍ജ്ജ് കേരളത്തില്‍ കുറയ്ക്കില്ല.!

    ഇപ്പോള്‍ തന്നെ ഡീസല്‍ വില അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് നേരിടുന്നത്. ഡീസലിന് ഒരു വര്‍ഷത്തിനിടെ ലിറ്ററിന് 8 രൂപയാണ് കുറഞ്ഞത്. വില കുറഞ്ഞ ഉടനെ കര്‍ണാടക സര്‍ക്കാര്‍ മുന്‍പ് കൂട്ടിയ ബസ് ചാര്‍ജ്ജ് അങ്ങ് കുറച്ചു.! ഡീസല്‍ വില കൂടുമ്പോള്‍ ബസ്സ് ചാര്‍ജ്ജ് കൂട്ടുക മാത്രം ചെയ്യാതെ കുറയുമ്പോള്‍ ചാര്‍ജ്ജ് കുറയ്ക്കണമെന്ന ആവശ്യം അവര്‍ അങ്ങ് അംഗീകരിച്ചു.! കേരളത്തില്‍ ഇതൊക്കെ നടക്കുമോ  ? കര്‍ണാടകയില്‍ ബസ് ചാര്‍ജ്ജ്  ഒരു രൂപ മുതല്‍ രണ്ട് രൂപ വരെ കുറയ്ക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

    കേരളത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്ഥമാണ്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തിലെ ലോക്കല്‍ ബസ്സുകളില്‍ എന്ന് ചിലര്‍ പരാതി പറയുന്നു. ഇവിടെ കൂട്ടല്‍ മാത്രമേ നടക്കുകയുള്ളു, കുറയ്ക്കുന്ന കാര്യം നടക്കില്ല.!