ബഹിരാകാശത്തു നിന്നുള്ള ആദ്യ മ്യൂസിക് വീഡിയോ യൂട്യൂബില്‍ വൈറലായി

115

U158P5029T2D590186F24DT20130514074405

പുതിയൊരു റെക്കോര്‍ഡുമായാണ് ബഹിരാകാശ യാത്രക്കാരനായ ക്രിസ് ഹഡ്ഫീല്‍ഡ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങുന്നത്. ബഹിരാകാശത്തുവച്ച് ആദ്യമായി മ്യൂസിക്ക് വീഡിയോ നിര്‍മ്മിച്ചതിന്റെ റെക്കോര്‍ഡാണ് ക്രിസ് സ്വന്തമാക്കിയത്.

പ്രശസ്ത ഇംഗ്ലീഷ് ഗായകനായ ഡേവിഡ് ബോവിയുടെ Space Oddity എന്ന ഗാനമാണ് ഈ കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ഗിറ്റാറും പിടിച്ച് ആലപിച്ചിരിക്കുന്നത്. മെയ് 12ന് അപ് ലോഡ് ചെയ്ത വീഡിയോ 48 ലക്ഷത്തിലേറെ തവണ കണ്ടു കഴിഞ്ഞു.