ബഹിരാകാശത്ത് നിന്നും ഐഫോണ്‍ 6 താഴേക്കിട്ടാല്‍ എന്ത് സംഭവിക്കും ?
എച്ഡി ബലൂണ്‍ ഫ്ലയിറ്റ് ഉപയോഗിച്ച് ഭൂമിയില്‍ നിന്നും 101,000 അടി മുകളിലേക്ക് പറക്കുക. എന്നിട്ട് ആപ്പിള്‍ ഐഫോണ്‍ 6 ആ ഉയരത്തില്‍ നിന്നും താഴേക്ക് ഇടുക…എന്ത് സംഭവിക്കും ?
124 total views

എച്ഡി ബലൂണ്‍ ഫ്ലയിറ്റ് ഉപയോഗിച്ച് ഭൂമിയില്‍ നിന്നും 101,000 അടി മുകളിലേക്ക് പറക്കുക. എന്നിട്ട് ആപ്പിള്‍ ഐഫോണ്‍ 6 ആ ഉയരത്തില്‍ നിന്നും താഴേക്ക് ഇടുക…എന്ത് സംഭവിക്കും ?
ഉത്തരം സിമ്പിള്‍..ഒന്നും സംഭവിക്കില്ല…അമേരിക്കയിലെ കാലിഫോര്‍ണിയ നഗരത്തിലെ അര്‍ബന്‍ ആര്‍മര്‍ ഗിയര്‍ എന്ന കമ്പനിയാണ് ഐഫോണ്‍ വിമാനത്തില്‍ കയറ്റി ആകാശത്തേക്ക് വിട്ട് ഇങ്ങനെ ഒരു ഭ്രാന്തന് പരീക്ഷണം നടത്തിയത്.
രണ്ട് ഗോപ്രൊ ക്യാമറയും ജിപിഎസ് ലൊക്കെറ്ററും ഒക്കെ വച്ച് പിടിപ്പിച്ചാണ് ഈ ആകാശ ബലൂണ്‍ കമ്പനി പറത്തി വിട്ടത്.
സ്ക്രീന്‍ ഗാര്‍ഡ് പോലും ഒട്ടിക്കാത്ത ഐഫോണ്‍ ആ ഉയരത്തിലെ അന്തരീക്ഷ ഉഷ്മാവിനെ തരണം ചെയ്യുമെന്നു പോലും ആദ്യം കമ്പനി പ്രതീക്ഷിച്ചിരുന്നില്ല. -56 ഡിഗ്രി സെല്‍ഷ്യസില്‍ ഫോണ്‍ ഓഫ് ആയി പോവുകയും ചെയ്തു. പക്ഷെ പിന്നീട് 100,000 അടി പൊക്കത്തില്‍ നിന്നും താഴേക്ക് ഇട്ട ഫോണിന് ആകെ പറ്റിയ പരിക്ക് എന്ന് പറയുന്നത് ചെറിയ ഒരു പൊട്ടല്‍ മാത്രമാണ്.!
മുന്‍പ് ഐഫോണ്‍ മിലിട്ടറി ഡ്രോപ്പ് ടെസ്റ്റ് നടത്തി വിജയിച്ചതാണ് എന്നും ഇപ്പോള്‍ സ്പെയിസ് ടെസ്റ്റിലും തങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് കമ്പനി അധികൃതര്‍ പറയുന്നു.
125 total views, 1 views today
