Untitled-1

പലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടക്കുന്ന ഇസ്രയേല്‍ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണാഹ്വാനം സജീവമാകുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയാണ് പ്രചാരണം. സാധാരണക്കാരായ ആളുകളാണ് ബഹിഷ്‌കരണ പ്രചാരണ രംഗത്ത് സജീവമായുള്ളത്. ഇസ്രയേലിന് തുറന്ന പിന്തുണ നല്‍കുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിന് സാമ്പത്തിക തിരിച്ചടി നല്‍കുകയെന്ന സന്ദേശവുമായാണ് ഇസ്രായേലിന്റെയും സഖ്യകക്ഷികളുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ ആഹ്വാനം നടക്കുന്നത്.

അറബ് വിപണിയിലുള്ള ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളുടെയും ഇസ്രായേലിന്റെ സാമ്പത്തിക നിക്ഷേത്തില്‍ മറ്റിതര രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങളുടെയും പേരും ഇതിന്റെ ബാര്‍കോഡ് നമ്പറും ഉള്‍പ്പെടെയാണ് ഇതിനായി പ്രചരിക്കുന്നത്. 2003ല്‍ അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയപ്പോളും 2005ല്‍ ഡന്‍മാര്‍ക് പത്രത്തില്‍ മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോളും അറബ് ലോകത്ത് ശക്തിപ്പെട്ട ബഹിഷ്‌കരണം വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രചാരണം ചൂട് പിടിക്കുന്നതോടെ ബഹിഷ്‌കരണം ഫ്രലപ്രദമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്ക് പുറമെ ഇമെയില്‍, എസ്.എം.എസ് എന്നിവയിലും പ്രചാരണം നടക്കുന്നുണ്ട്. ശത്രുവിനോട് സമാധാനപരമായി പ്രതികരിച്ച് സാമ്പത്തിക നട്ടെല്ലൊടിക്കാന്‍ കഴിയുമെന്ന നിലക്കും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ നേരിട്ട് പങ്കാളിയാകാനും കഴിയുന്നതിനാല്‍ ഉല്‍പ്പന്ന ബഹിഷ്‌കരണം പൊതുജനങ്ങളില്‍ മുന്‍പത്തെക്കാള്‍ സ്വീകാര്യത നേടുകയാണ്.

 

You May Also Like

ഒബാമയെ വെള്ളം കുടിപ്പിച്ച പെണ്‍കുട്ടി

അമേരിക്കന്‍ പ്രസിഡണ്ട്‌ ആണോ എന്നൊന്നും ഈ കുട്ടിക്ക് അറിയേണ്ട കാര്യമില്ല!

കാമുകി ഗര്‍ഭിണി ആണെന്ന് അച്ഛനോട് പറഞ്ഞ് വൈറല്‍ വീഡിയോ ഇറക്കിയ മകന്‍ അച്ഛനെ വെച്ച് വീണ്ടും വീഡിയോ ഇറക്കി

തറെ കാമുകി ഗര്‍ഭിണി ആണെന്ന് അച്ഛനോട് പറഞ്ഞ് വൈറല്‍ വീഡിയോ ഇറക്കിയ മകന്‍ അച്ഛനെ വെച്ച് വീണ്ടും വീഡിയോ ഇറക്കി. മുന്‍പ് അച്ഛനെ പറ്റിക്കാനായി വീഡിയോ ഇറക്കി എട്ടിന്റെ പണി വാങ്ങിയ മകന്‍ ഇക്കുറി പക്ഷെ അച്ഛനെ നല്ലവനാക്കി കാണിക്കുവാനാണ് വീണ്ടും വീഡിയോ ഇറക്കിയത്.

കേരളത്തിലെ ഉയർന്നു വരുന്ന മുസ്ലിം -ക്രിസ്ത്യൻ അകൽച്ചയെ ഈ മരണംകൊണ്ടും മുതലെടുക്കുന്നു

ഇസ്രായേലിൽ ഒരു മലയാളി ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച കാര്യത്തിൽ ഉള്ള പോസ്റ്റുകൾ വായിക്കുകയായിരുന്നു.ആ പോസ്റ്റുകൾ തരുന്ന സൂചന കേരളത്തിലെ ഉയർന്നു വരുന്ന

യു എ ഇയില്‍ അശ്ലീല ചുവയുള്ള മസാജ് സെന്‍റര്‍ പരസ്യങ്ങള്‍ക്കെതിരില്‍ ജനരോഷം ശക്തമാകുന്നു

സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും നല്‍കി പരസ്യ കാര്‍ഡുകള്‍ ഇറക്കി അവ പബ്ലിക് പാര്‍ക്കിംഗില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഒട്ടിച്ചു പോകുന്ന മസാജ് സെന്‍റര്‍ നടത്തിപ്പുകാര്‍ക്കെതിരില്‍ യു എ ഇയില്‍ ജനരോഷം ശക്തമാകുന്നു.