ബഹുമാന്യനായ ഭ്രാന്തന്
റോഡില്‍ ഗംഭീര തെറിവിളി അഭിഷേകം നടക്കുന്നു. അയാള്‍ പുറത്തേക്കിറങ്ങി നോക്കി. പതിവ് പോലെ ആ ഭ്രാന്തനാണ്. ഇന്ന് കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നത് ടൌണിലെ ഒരു ബിസിനെസ്സ് ടയിക്കൂണിനാണ്. മൂപ്പരുടെ നീല കാറിന്റെ ബോണറ്റിന് മീതെ കയറിയിരുന്നാണ് കഥാനായകന്റെ കലാപരിപാടി. എല്ലാ നാറിയ പരിപാടിയും കളിക്കുന്ന തേര്‍ഡ് റേറ്റ് ചെറ്റ ആണെങ്കിലും ചുറ്റും തടിച്ചു കൂടിയ നാട്ടുകാരുടെ മുമ്പില്‍ വില കളയാതിരിക്കാന്‍ ടയികൂണ് പ്രത്യേകം ശ്രദ്ധിച്ചു . അനര്‍ഗളം നിര്‍ഗളം ആയി ഒഴുകുന്ന തെറി പ്രവാഹത്തില്‍ അയാള്‍ ആവോളം നീരാടി.
185 total views

സ്ഥലത്തെ എസ്. ഐ. പോലും കുമ്പിട്ടു നില്ക്കുന്ന ആളോടാണ് താന്‍ ഈ കോപ്രായം കാണിക്കുന്നത് എന്നറിയാതെ ഭ്രാന്തന് ( അറിഞ്ഞാലും പ്രശ്നമില്ല ) തുടര്‍ന്നു . പറയാനുള്ളതെല്ലാം പറഞ്ഞു ഒരാട്ടും ആട്ടിയിട്ട് കാറിനു ഗ്രീന്‍ സിഗ്നല്‍ കൊടുത്തു. മറന്നു പോയ തന്റെ തന്തയും തള്ളയെയും ഓര്മി്പ്പിച്ചതിനുള്ള നന്ദി ഭ്രാന്തനോട് പ്രകടിപിക്കാന്‍ മുതലാളി ശ്രമികുന്നുണ്ടോ എന്ന് തോന്നി ആ മുഖം കണ്ടപ്പോള്‍ .
ഇതൊക്കെ കണ്ടു നിന്ന അയാള്‍ക്ക് ഭ്രാന്തനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. തനിക്കും ആ പരട്ട മുതലാളിയെ രണ്ടു തെറി പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഈ ജന്മം നടക്കില്ല . അതാണ് ആ പഹയന് പുഷ്പം പോലെ ചെയ്തെച്ചു പോയത്. ബഹുമാനം കൂടി കൂടി ആരും കാണാതെ അയാള്‍ ഭ്രാന്തന് ഒരു സല്യൂട്ട് കൊടുത്തു..
186 total views, 1 views today