ബാപ്പയുടെ ‘സ്ഥിരം നമ്പര്‍’ തന്നെ ദുല്‍ഖറിന്റെയും ഇഷ്ട നമ്പര്‍ !

0
296

Dulquar-Salman-in-Njaan-Photos-_5_

മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പര്‍ 369ആണ്. അദ്ദേഹത്തിന്റെ വാഹനങ്ങളില്‍ ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പര്‍ ഇതു തന്നെയാണ് എന്ന് തന്നെ പറയാം. ഇതേ നമ്പര്‍ തന്നെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഇഷ്ട നമ്പര്‍. പക്ഷെ ചെറിയ ഒരു വ്യത്യാസം ദുല്‍ഖര്‍ വരുത്തിയിട്ടുണ്ട്. ദുല്‍ഖര്‍ പുതിയതായി വാങ്ങിച്ച ട്രയംഫ് ബൈക്കിന്റെ നമ്പരില്‍ 369ന് മുന്‍പ് വേറെ ഒരു 9 കൂടി ഉണ്ട്.

KL 07 CC 9369 എന്നാണ് പുതിയ ബൈക്കിന്റെ നമ്പര്‍. 8,500 രൂപ ലേലത്തില്‍ മുടക്കിയാണ് ദുല്‍ഖര്‍ നമ്പര്‍ വാങ്ങിച്ചത്. ലേലത്തിനു അദ്ദേഹത്തിന്റെ എതിരെ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൂടെ മത്സരിക്കാന്‍ ഉള്ളത് തന്‍റെ ഇഷ്ട നായകനായ ദുല്‍ഖരാണ് എന്ന് അറിഞ്ഞപ്പോള്‍ എതിരാളി ആദ്യ വിളിക്ക് ശേഷം പിന്മാറുകയായിരുന്നു.