ബാര്‍ബി ഗേള്‍ മാഡം ബാര്‍ബിയാകുന്നു..!!!

518

Untitled-1

കുട്ടികളുടെ ഇഷ്ടകഥാപാത്രമാണ് ബാര്‍ബി ഗേള്‍. ഈ ബാര്‍ബി ഗേള്‍ കളിപ്പാട്ടങ്ങള്‍ പെണ്‍കുട്ടികള്‍ വാരി കൂട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഇപ്പോള്‍ ഇതാ ബാര്‍ബി ഗേള്‍, മാഡം ബാര്‍ബിയാകുന്നു. ബാര്‍ബിക്ക് ഈ എക്‌സിക്യുട്ടീവ് പരിവേഷം നല്‍ക്കുന്നത് ലോകപ്രസിദ്ധ ഫാഷന്‍ ഡിസൈനറായ കാള്‍ ലാഗര്‍ഫെല്‍ഡാണ്.

വെള്ള ഷര്‍ട്ട്, കറുപ്പ് ബ്ലെസര്‍, കറുപ്പ് സാറ്റിന്‍ ടൈ, കറുപ്പ് ജീന്‍സ് തുടങ്ങി ആകെ കുടി ഒരു മാഡം പരിവേഷം. പരിമിതമായ എണ്ണം മാത്രമാണ് ബാര്‍ബിയുടെ ഈ മാഡം ലുക്ക് എഡിഷന്‍. ലിമിറ്റഡ് എഡിഷന്‍ ബാര്‍ബികള്‍ തീര്‍ത്തും വ്യത്യസ്തവും കുടുതല്‍ സ്‌റ്റൈലിഷുമാണ് എന്ന് ബാര്‍ബി നിര്‍മാതാക്കളായ മാറ്റെല്‍ അറിയിച്ചു.