ബാര്‍ബി ഡോളിന് കാളിയുടെ രൂപം : സംഭവം വിവാദമാകുന്നു..!!!

283

barbbiii

ബാര്‍ബി ഡോള്‍ എന്നും കുട്ടികളുടെ ഇഷ്ട കഥാപാത്രമാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ..!!! അങ്ങനെ സൂപ്പര്‍ ഹിറ്റായി ഓടി കൊണ്ടിരുന്ന ബാര്‍ബി ഒരു വെറൈറ്റിക്ക് വേണ്ടി ഒന്ന് മാറി ചിന്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ബാര്‍ബി ഹിന്ദു ദൈവം “മഹാകാളി” യുടെ രൂപത്തില്‍ ഇറങ്ങിയത്..!!!

അര്‍ജന്റീനയിലെ “ബാര്‍ബി ദ പ്ലാസ്റ്റിക് റിലീജ്യന്‍” എന്ന എക്‌സിബിഷനില്‍ ആണ് കാളിയുടെ രൂപത്തില്‍ ബാര്‍ബി ഗേളിനെ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജന്റീനക്കാരായ മാരിയനെല്ല പൂള്‍ പാവോലിനി എന്നീ കകരകൗശല വിദഗ്ധരാണ് ഇതിനു പിന്നില്‍.

എന്നാല്‍ വിഷയം ഹിന്ദുമതവിഭാഗത്തിനിടയില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. പല ഹിന്ദുമത സംഘടനകളും ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി ദൈവങ്ങളെ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറയുന്നു. ഇതിനെതിരെ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിക്കാനും അവര്‍ ഒരുങ്ങി കഴിഞ്ഞു. പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘാടകരുടെ ഓണ്‍ലൈന്‍ പേജുകളില്‍ പുറത്തു വന്നിരിക്കുന്ന കാളീരൂപമുള്ള ബാര്‍ബികള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്

നാലു കൈകളും ഒരു കയ്യില്‍ തലയുമുള്ള കാളിയുടെ രൂപത്തില്‍ ബാര്‍ബി കാളി എന്നും ജയ് കാളി മാ എന്നും എഴുതിയിട്ടുണ്ട്.