delta-airlines

ഞാനൊരു കമ്മ്യൂണിസ്റ്റ്‌ കാരനല്ല ,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളോട് യാതൊരുവിധ കൂറുമില്ല..ഇനി ഉണ്ടാകുകയുമില്ല….പക്ഷെ പിണറായി വിജയന്‍ എന്ന നേതാവിനെ ഒരുപാട് ഇഷ്ടമാണ്..മോദിയെയും കേജ്രിവാളിനെയും വൈ എസ് ആറിനെയും എന്തുകൊണ്ട് ഇഷ്ടപ്പെട്ടോ അതെ കാരണം തന്നെയാണ് പിണറായിയോടുള്ള മമതയിലും..

കുറ്റങ്ങളും കുറവുകളും ഉണ്ടാകാം..പക്ഷെ പറയുന്ന വാക്കിലും ചെയ്യുന്ന പ്രവര്‍ത്തിയിലും ഇനി ലോകം മുഴുവന്‍ ഇടിഞ്ഞ് തന്‍റെ തലയില്‍ വീഴുമെന്ന അവസ്ഥയിലാനെങ്കില്‍ കൂടി ഉറച്ചു നില്‍ക്കുന്ന നട്ടെല്ലുള്ള ഒരു നേതാവിനെ അദ്ധെഹത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്…കേരളത്തിലെ ചുരുക്കം മാത്രം കണ്ട് വരാറുള്ള ഇനം…

മാധ്യമങ്ങളാല്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ട വേറൊരു നേതാവ് ഉണ്ടോ എന്നത് സംശയമാണ്..

എന്നും വിഎസ്സിനെ വിഗ്രഹവല്‍ക്കരിച്ച് കാട്ടാനായിരുന്നു ഇവിടുത്തെ മാധ്യമപുംഗവന്മാരുടെ ശ്രേമം..വിഎസ്സ് മാത്രം ശരി ബാക്കിയുള്ളവര്‍ എല്ലാം തെറ്റ് എന്നുള്ള മീഡിയ കാമ്പയിനിങ്ങില്‍ കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ആക്രമിക്കപ്പെട്ടിടുള്ളത് പിണറായി ആയിരുന്നു…

ആരും തളര്‍ന്ന്പോകുന്ന ആ അവസ്ഥയിലും ചങ്കുറപ്പോടെ മാധ്യമ വിചാരണകളെ നേരിട്ട് തലയെടുപ്പോടെ നിലനില്‍ക്കാന്‍ പിണറായിക്ക് സാധിച്ചുവെങ്കില്‍ അത് ഉറച്ച ഒരു നട്ടെല്ലിന്റെ പിന്‍ബലം ഉള്ളത് കൊണ്ടാണ്…

16 കൊല്ലത്തെ സെക്രട്ടറി പതവി ഒഴിയുമ്പോള്‍ എന്താണ് പിണറായിയുടെ സംഭാവന ,..സംശയലേശമില്ലാതെ ഇങ്ങനെ പറയാം..

“നാട് നന്നാകണം..പക്ഷെ അത് ഞങ്ങള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ മതി “- എന്നുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ കാലാകാലമായുള്ള അവിഞ്ഞ നയവും പാര്‍ട്ടിയുടെ വികൃതമായ മുഖവും പുറം ലോകമറിഞ്ഞ് ചരിത്രത്തിലേ ഏറ്റവും ദയനീയമായ കാലഘട്ടത്തിലൂടെ പാര്‍ട്ടി സഞ്ചരിക്കുമ്പോരും വല്യ പിളര്‍പ്പുകള്‍ ഒന്നും ഉണ്ടാകാതെ സിപിഎംനെ സിപിഎംആയി നിലനിര്‍ത്തി പാര്‍ട്ടിയുടെ STRUCTURE അത് പോലെ നിലനിര്‍ത്താന്‍ ഇത്രയും കാലം പിണറായിക്ക് സാധിച്ചു എന്നത് വല്യ കാര്യമാണ്…

ബാറ്റന്‍ പിണറായില്‍ നിന്നും കോടിയേരിയിലേക്ക് എത്തുമ്പോള്‍ ഇനി കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അവസ്ഥ എന്തായിരിക്കും..
ഒരുപക്ഷെ കേരളത്തിന് ശക്തനായ ഒരു മുഖ്യനെ കിട്ടിയേക്കാം,പിണറായിലൂടെ…അല്ലെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ ചരിയാത്ത കുറച്ചധികം കസേരകള്‍ നിയമസഭയില്‍ ഉണ്ടാകാം..ഉണ്ടാകട്ടെ…

You May Also Like

പൊതു സ്ഥലങ്ങളില്‍ മുലയൂട്ടുന്നതെങ്ങിനെ ?

ഈയിടെ ചെറുപ്പക്കാരിയായ ഒരു അമ്മ സങ്കടത്തോടെ പറഞ്ഞു. നമ്മുടെ നാട്ടില്‍ കൊച്ചു കുഞ്ഞിനേയും കൊണ്ട് ട്രെയിനില്‍ സഞ്ചരിച്ചപ്പോള്‍ കുഞ്ഞു വിശന്നു കരയുകയും അവളുടെ അമ്മ ട്രെയിനില്‍ വച്ച് മുലയൂട്ടുവാന്‍ ആവശ്യപ്പെടുകയും ചെയ്തുവത്രേ. ചുറ്റും നിന്ന ചിലരുടെ നോട്ടവും പരിഹാസം കലര്‍ന്ന ചില സംസാരങ്ങളും അവളെ വളരെ വിഷമിപ്പിച്ചു. അവള്‍ മുലയൂട്ടാന്‍ തുനിഞ്ഞപ്പോള്‍ ചില കോളേജു പയ്യന്മാര്‍ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു ചാറ്റ് ചെയ്യുന്നു എന്ന ഭാവത്തില്‍ അവള്‍ക്കു നേരെ പിടിച്ചുവത്രേ.

മൗദൂദി ഔട്ട്‌?

2011 മെയ് 21 ലെ പ്രബോധനത്തിലെ “ഇസ്ലാമിന്റെ രാജപാതയും രാഷ്ട്രീയ ഇടപെടലുകളും” എന്ന ലേഖനം ശ്രദ്ധേയമാണ്.…

ഇനി മെയില്‍ എവിടെ വെച്ച്, എപ്പോള്‍ വായിച്ചുവെന്ന് അയച്ചയാള്‍ക്ക് പിടികിട്ടും

മെയില്‍ കണ്ടില്ലല്ലോ, അയ്യോ മെയില്‍ അയച്ചിരുന്നുവോ ഞാന്‍ മെയില്‍ തുറന്നിട്ട്‌ തന്നെ നാലഞ്ചു ദിവസമായി എന്നൊക്കെ പറഞ്ഞു മുങ്ങിക്കളയുന്ന ആളുകള്‍ക്ക് എട്ടിന്റെ പണിയുമായി ജിമെയില്‍ സ്ട്രീക്ക് എന്ന ജിമെയില്‍ പ്ലഗിന്‍ രംഗത്ത്.

ഇവള്‍ ജൂനിയര്‍ ചിത്രയോ ?

തന്റെ ശബ്ദമാധുര്യം കൊണ്ട് മലയാളികളെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ കൊച്ച് പാട്ടുകാരി.