1

അതെന്താണ് സംഭവം, കൊള്ളാമല്ലോ ഐഡിയ.. ടൈറ്റില്‍ കാണുമ്പോള്‍ തന്നെ ബാറ്ററി ലൈഫിനെ പഴി പറഞ്ഞുകൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കുന്ന നമ്മള്‍ ഓരോരുത്തരും മനസ്സില്‍ പറഞ്ഞ ഡയലോഗ് ആയിരിക്കും അത്. സംഭവം സത്യമാണ്. ഉപയോക്താവിന് തന്റെ ഇഷ്ടാനുസരണം ആവശ്യമുള്ള ഫീച്ചറുകള്‍ ഉള്ള ഹാര്‍ഡ്‌വെയര്‍ മോഡ്യൂളുകള്‍ തിരഞ്ഞെടുത്തു സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കാനുള്ള അവസരം നല്‍കുക എന്ന ചിന്തയോടെഡച്ച് ഡിസൈനര്‍ ആയ ഡിവ് ഹാക്കിന്‍സ് ഡിസൈന്‍ ചെയ്ത ”ഫോണ്‍ ബ്ലോക്ക്‌സ്’ ഗൂഗിളിന്റെ കീഴില്‍ യാഥാര്‍ത്ഥ്യമായി എന്ന വാര്‍ത്തയാണ് നിങ്ങള്‍ക്ക് മുന്‍പിലേക്ക് ഞങ്ങള്‍ ഇട്ടു തരുന്നത്. അത് വഴി ടൈറ്റിലില്‍ പറഞ്ഞ പോലെ ബാറ്ററി അടക്കം ഫോണ്‍ ഓഫ് ചെയ്യാതെ തന്നെ തന്നെ പുതിയത് മാറ്റാനുള്ള സൌകര്യവും ഈ ഫോണില്‍ ഗൂഗിള്‍ ഒരുക്കുന്നുണ്ട്.

https://www.youtube.com/watch?v=intua_p4kE0

മുന്‍പ് മണ്ടന്‍ ആശയം എന്ന് ചിലരെങ്കിലും എഴുതിത്തള്ളിയഡിവ് ഹാക്കിന്‍സിന്റെ ആശയം മോട്ടോറോള മൊബിലിറ്റി ഗൂഗിളിന്റെ കീഴില്‍ ആയിരിക്കുമ്പോള്‍ഹാക്കിന്‍സിനെ കൂടെ കൂട്ടി ഗൂഗിള്‍പ്രോജെക്റ്റ് അരാ എന്ന പേരില്‍ ആരംഭിക്കുകയാണ്. എന്നാല്‍ മോട്ടോറോള പിന്നീട ലെനോവ പാളയത്തില്‍ എത്തിയതോടെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഡിവിഷന്‍ പ്രോജെക്റ്റ് അരായെ ഏറ്റെടുക്കുകയായിരുന്നു.

02

മോഡ്യൂലര്‍ ഫോണ്‍ എന്നും ഇതിനെ വിളിക്കുന്നതിനു കാരണം പല മോഡ്യൂള്‍ ആയിട്ടാണ് ഈ ഫോണ്‍ നിര്‍മ്മിക്കുന്നത് എന്നതാണ്. അതുകൊണ്ട് തന്നെ കസ്റ്റമൈസ് ചെയ്യാന്‍ വളരെയതികം സാദ്ധ്യതകള്‍ ഇതിലുണ്ട്. എന്‍ഡോ സ്‌കെല്ടന്‍ എന്ന് വിളിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിതമായ ബേസില്‍ മോഡ്യൂളുകളായി കിട്ടുന്ന ഡിസ്‌പ്ലേ, കീ ബോര്‍ഡ്, ബാറ്ററി, സെന്‍സര്‍, ക്യാമറ, സ്പീക്കര്‍, എന്നിവ കൂട്ടിച്ചേര്‍ത്തു ഈ ഫോണ്‍ നിര്‍മ്മിക്കാം. ക്യാമറ, സ്റ്റൊരേജ് യുണിറ്റ്, സ്പീക്കര്‍, ബാറ്ററിഎന്നിവയെല്ലാം തന്നെ നമുക്കാവശ്യമായ കപാസിറ്റി ഉള്ള മോഡ്യൂള്‍ ഉപയോഗിക്കാം.

03

ചെറിയ സ്പീക്കര്‍ മാറ്റി വലുതോ, 2 മെഗാ പിക്‌സല്‍ ക്യാമറ മാറ്റി 5 മെഗാ പിക്‌സലോ വയ്ക്കാം. ചുരുക്കിപ്പറഞ്ഞാല്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് വേണ്ടി ആന്‍ഡ്രോയിഡ് എന്ത് ചെയ്ത , അതുപോലെ ഹാര്‍ഡ്‌വെയറുകള്‍ക്ക് വേണ്ടി ഇത് ഉപകരിക്കും.

04

വെര്‍ജ്.കോം അവരുടെ കൈകളില്‍ എത്തിയ ആദ്യ പ്രോജെക്റ്റ് അരാ ഉപകരണം ടെസ്റ്റ് ചെയ്ത് റിവ്യൂ അവരുടെ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അവയുടെ ചിത്രങ്ങള്‍ ആണ് നിങ്ങള്‍ ഈ പോസ്റ്റില്‍ കാണുന്നത്. ഈ വര്‍ഷമാദ്യം 50 ഡോളര്‍ വിലയോടെ പ്രോജെക്റ്റ് അരാ ഫോണ്‍ വിപണിയില്‍ എത്തിക്കാം എന്നാണ് ഗൂഗിള്‍ കണക്ക് കൂട്ടുന്നത്.

05

രണ്ടാമത്തെ പ്രോജെക്റ്റ് അരാ ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഗൂഗിളിന്റെ മൌണ്ടന്‍ വ്യൂ ആസ്ഥാനത്ത് നടക്കവേയാണ് അവര്‍ ഈ ഫോണിന്റെ ആദ്യ മോഡല്‍ അവിടെ കൂടിയവരുടെ മുന്‍പിലേക്ക് അവതരിപ്പിച്ചത്. മുന്‍ഭാഗത്ത് ഒരു 720p ഡിസ്‌പ്ലേ മോഡ്യൂളും റസീവര്‍ മോഡ്യൂളും പിന്‍ഭാഗത്ത് ക്യാമറയ്ക്കും ബാറ്ററിക്കും മൈക്രോയുഎസ്ബിക്കുമായി എട്ടു മോഡ്യൂളുകളും ആണുള്ളത്. കാന്തിക ബലത്തിലാണ് ഈ മോഡ്യൂളുകള്‍ അവിടെ ഘടിപ്പിക്കുക. സ്ലൈഡ് ചെയ്ത് കൊണ്ടാണ് അവ പുറത്തേക്ക് എടുക്കുന്നത്.

06

ഫോണ്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഈ മോഡ്യൂളുകള്‍ എങ്ങിനെ എടുത്ത് മാറ്റി പുതിയത് വെക്കാം എന്നതിനെക്കുറിച്ച് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനു വേണ്ടി അവര്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആപ്പ് തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. അവ ഈ മോഡ്യൂളുകള്‍ യുഎസ്ബി ഡ്രൈവ് പ്രവര്‍ത്തിക്കുന്ന പോലെ പ്രവര്‍ത്തിപ്പിക്കും. അതുവഴി കാലിയായ ബാറ്ററി വരെ നമുക്ക് എടുത്തു മാറ്റാം. ഫോണ്‍ ഓഫ് ചെയ്യാതെ തന്നെ അതും സാധ്യമാകും. അതിനു വേണ്ടി 30 സെക്കന്ഡ് സമയം ഫോണ്‍ ഓഫ് ചെയ്യാതെ നിര്‍ത്താനുള്ള വിദ്യ ഗൂഗിള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആ 30 സെക്കന്ഡ് സമയം ഒന്ന് മുതല്‍ രണ്ടു വരെ നീട്ടി കിട്ടുവനാണ് ഇപ്പോള്‍ പ്രോജക്റ്റ് ടീമിന്റെ ശ്രമം. പുതിയ ഫോണ്‍ ഇറങ്ങും മുന്‍പേ അത് പ്രാവര്‍ത്തികമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

07

08

09

10

11

12

13

14

15

You May Also Like

മെക്‌സിക്കോയില്‍ ഉയരുന്നു, ആളുകള്‍ ഇല്ലാത്ത ഒരു ഹൈടെക്ക് നഗരം

ആധുനിക സങ്കേതങ്ങള്‍ പരീക്ഷിച്ച് നോക്കുവാന്‍ മനുഷ്യവാസം ഇല്ലാത്ത ഒരു നഗരം കെട്ടിപ്പടുക്കുന്നു.

വീട് നിര്‍മ്മാണം ചില അറിവുകള്‍

സ്വപ്നങ്ങള്‍ കാണാത്തവരുണ്ടാകില്ല. നല്ല ഒരു വീട് ഏതൊരു വ്യക്തിയുടെയും മാധുര്യമേറിയ സ്വപ്നമാണുതാനും. ലക്ഷങ്ങള്‍ മുടക്കി പണിത് തീര്‍ക്കുന്ന സ്വപ്ന സാഫല്യം ഒടുവില്‍ നരക തുല്യമായലത്തെ അവസ്ഥ പിന്നെ പറയാനുമുണ്ടോ? ബാങ്കില്‍ നിന്നും ലോണെടുത്തിട്ടാണല്ലോ പലരും വില്ലകളും മറ്റും ആധുനീക രീതിയില്‍ നിര്‍മ്മിച്ചെടുക്കുന്നതു. തുടര്‍ന്നു വായിക്കുമ്പോള്‍ ചിലപ്പൊള്‍ ഉപകാരപ്പെടില്ല എന്നു തോന്നുന്ന ചില കാര്യങ്ങള്‍ ഒരു പക്ഷെ ചിലര്‍ക്കെങ്കിലും ഉപകാരപെട്ടേക്കാം.

ജനങ്ങൾ ശ്വാസംമുട്ടി മരിക്കുമ്പോൾ ഒന്നും ചെയ്യാത്ത മോദിയുടെ ‘ഓക്സിജൻ പ്ലാന്റ് തള്ളുകൾ’

രണ്ടു ദിവസമായി ഒരു മാരക തള്ള് ഇറങ്ങിയിട്ടുണ്ട് : ഡൽഹിയിൽ ഞങ്ങൾ എട്ടു ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ പണം കൊടുത്തു. കേരളത്തിൽ 5 പ്ലാന്റിന്

ജനങ്ങളുടെ ഏറ്റവും വലിയ ശത്രു സര്‍ക്കാര്‍ ജീവനക്കാരോ?

കഴിഞ്ഞ കുറെ ദിവസ്സങ്ങളായി നടന്നു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരെ സാധാരണ ജനങ്ങളുടെ പ്രതിഷേധം അത്യന്തം അത്ഭുതമുളവാക്കുന്നതാണ്. അമ്മയെ കൊന്ന സംഭവങ്ങള്‍ക്ക് പോലും രണ്ടു അഭിപ്രായം ഉണ്ടാകുന്ന നമ്മുടെ നാട്ടില്‍ ഈ സമരത്തിനെതിരെ കക്ഷി, രാഷ്ട്രിയ, മത, ജാതി, സാമ്പത്തിക ഭേദമാന്യേ സകലരും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നില്‍ക്കുന്നത് വിചിത്രമായ കാഴ്ച തന്നെ! എന്ത് കൊണ്ടാണ് ഇത് സംഭാവിക്കുന്നത്. കേരള ജനതയുടെ ഏറ്റവും വലിയ ശത്രുക്കള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു എന്ന് വേണം അനുമാനിക്കാന്‍.അത് കൊണ്ട് തന്നെയാണ് അവര്‍ക്കെതിരെ വരുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പൊതു ജനങ്ങള്‍ ഗവേര്‍ന്മേന്റിനു അനുകൂലമായി നില്‍ക്കുന്നത്…