ബാറ്റ്മാന്‍ ചെന്നൈ പട്ടണത്തില്‍ ജനിച്ചിരുന്നെങ്കില്‍ : ഭാഗം 2

189

പ്രശസ്തമായ ചിത്രങ്ങള്‍ക്ക് സ്പൂഫ് വേര്‍ഷന്‍ ഇറക്കുന്നത് അങ്ങ് ഹോളിവുഡില്‍ ഒരു സ്ഥിരം സംഭവമാണ്. നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള പരിപാടിയൊന്നും ഇതുവരെ ആരും ചെയ്തിട്ടില്ല. ബോളിവുഡിലും മറ്റ് സിനിമ ഇന്‍ഡസ്ട്രികളിലും ഇറങ്ങുന്ന പല സിനിമകളും അവയുടെ തന്നെ സ്പൂഫ് ആണെന്ന്! ഒരു ന്യൂ ജെന്‍ കണ്ടുപിടുത്തവും ഉണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മള്‍ട്ടിസ്റ്റാറര്‍ ചിത്രമായ ഡബിള്‍ ബാരല്‍ ഒരു സ്പൂഫ് ചിത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍,ഡബിള്‍ ബാരല്‍ സ്പൂഫല്ല, ഗ്യാംഗ്സ്റ്റര്‍ കോമഡി ചിത്രമാണ്. വിഷയത്തിലേയ്ക്ക് നമ്മുക്ക് തിരിച്ചു വരാം. ഹോളിവുഡ് ചിത്രങ്ങളുടെ സ്പൂഫ് വേര്‍ഷനുകള്‍ തേടി ഇനി പുറത്തേക്ക് നോക്കേണ്ട കാര്യമില്ല. നമ്മുടെ അയാള്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ നിന്നുള്ള പുട്ട് ചട്ണി എന്ന ചെറുപ്പക്കാരുടെ കൂട്ടം കിടിലന്‍ സ്പൂഫ് ചിത്രങ്ങള്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.

ക്രിസ്റ്റഫര്‍ നോളന്റെ ബാറ്റ്മാന്‍ ചിത്രങ്ങളെ അധികരിച്ച് ഇതിനു മുന്‍പും പുട്ട് ചട്ണി സ്പൂഫ് വീഡിയോ ഇറക്കിയിരുന്നു. അവ ബൂലോകത്തിലൂടെ ഞങ്ങള്‍ നിങ്ങളുടെ പക്കല്‍ എത്തിക്കുകയും ചെയ്തിരുന്നു.

ബാറ്റ്മാന്‍ ചെന്നൈ സ്വദേശിയായിരുന്നുവെങ്കില്‍?

ഇപ്പോഴിതാ, ബാറ്റ്മാന്‍ സ്പൂഫ് വീഡിയോ പരമ്പരയിലെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ് പുട്ട് ചട്ണി. ആ കിടിലന്‍ സ്പൂഫ് വീഡിയോ ഒന്ന് കണ്ടുനോക്കാം.