പ്രശസ്തമായ ചിത്രങ്ങള്‍ക്ക് സ്പൂഫ് വേര്‍ഷന്‍ ഇറക്കുന്നത് അങ്ങ് ഹോളിവുഡില്‍ ഒരു സ്ഥിരം സംഭവമാണ്. നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള പരിപാടിയൊന്നും ഇതുവരെ ആരും ചെയ്തിട്ടില്ല. ബോളിവുഡിലും മറ്റ് സിനിമ ഇന്‍ഡസ്ട്രികളിലും ഇറങ്ങുന്ന പല സിനിമകളും അവയുടെ തന്നെ സ്പൂഫ് ആണെന്ന്! ഒരു ന്യൂ ജെന്‍ കണ്ടുപിടുത്തവും ഉണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മള്‍ട്ടിസ്റ്റാറര്‍ ചിത്രമായ ഡബിള്‍ ബാരല്‍ ഒരു സ്പൂഫ് ചിത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍,ഡബിള്‍ ബാരല്‍ സ്പൂഫല്ല, ഗ്യാംഗ്സ്റ്റര്‍ കോമഡി ചിത്രമാണ്. വിഷയത്തിലേയ്ക്ക് നമ്മുക്ക് തിരിച്ചു വരാം. ഹോളിവുഡ് ചിത്രങ്ങളുടെ സ്പൂഫ് വേര്‍ഷനുകള്‍ തേടി ഇനി പുറത്തേക്ക് നോക്കേണ്ട കാര്യമില്ല. നമ്മുടെ അയാള്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ നിന്നുള്ള പുട്ട് ചട്ണി എന്ന ചെറുപ്പക്കാരുടെ കൂട്ടം കിടിലന്‍ സ്പൂഫ് ചിത്രങ്ങള്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.

ക്രിസ്റ്റഫര്‍ നോളന്റെ ബാറ്റ്മാന്‍ ചിത്രങ്ങളെ അധികരിച്ച് ഇതിനു മുന്‍പും പുട്ട് ചട്ണി സ്പൂഫ് വീഡിയോ ഇറക്കിയിരുന്നു. അവ ബൂലോകത്തിലൂടെ ഞങ്ങള്‍ നിങ്ങളുടെ പക്കല്‍ എത്തിക്കുകയും ചെയ്തിരുന്നു.

ബാറ്റ്മാന്‍ ചെന്നൈ സ്വദേശിയായിരുന്നുവെങ്കില്‍?

ഇപ്പോഴിതാ, ബാറ്റ്മാന്‍ സ്പൂഫ് വീഡിയോ പരമ്പരയിലെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ് പുട്ട് ചട്ണി. ആ കിടിലന്‍ സ്പൂഫ് വീഡിയോ ഒന്ന് കണ്ടുനോക്കാം.

You May Also Like

അയാളുടെ പ്രാര്‍ത്ഥന

ഡിസംബറിലെ ഒരു തണുത്ത പ്രഭാതം! മഞ്ഞു മേഘങ്ങളെ വിട്ടു ഉദിച്ചുയരാന്‍ മടിക്കുന്ന സൂര്യനെപ്പോലെ, ഉണര്‍ന്നിട്ടും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ അയാള്‍ പുലര്‍ച്ചെ കണ്ട സ്വപനത്തിന്റെ അനുഭൂതിയില്‍ അങ്ങിനെ മയങ്ങി കിടന്നു. ഒരു തിങ്കളാഴ്ചയായിരുന്നു അത്….കഴിഞ്ഞു പോയ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിന്ന് അടര്‍ന്നു മാറാന്‍ ‍കൂട്ടാക്കാത്ത മനസുമായി അയാള്‍ ഇന്നലെകളിലെ ഓര്‍മകളിലേക്ക് വെറുതെ മനസ്സിനെ പായിച്ചു .

ഇങ്ങനെയും പ്രണയിക്കാം..

അന്നും നമ്മുടെ കഥാനായകന്‍ പുതിയ ഒരു വേഷപ്പകര്ച്ചയോടെ ആ കലുങ്കില്‍ രാവിലെ തന്നെ സ്ഥാനം പിടിച്ചു,തന്റെ കാമുകിയുടെ കല്യാണം ഇന്നലെയായിരുന്നു.പക്ഷെ ആ നിരാശയോന്നും ഇഷ്ട്ടന്റെ മുഖത്ത് കാണാനില്ല ,അല്ലേലും നമ്മളിതെത്ര കണ്ടിരിക്കുന്നു എന്നാ ഭാവം.മുഖത്ത് 100 വോള്‍ട്ട് ചിരി എപ്പോഴുമുള്ളത് പോലെ തന്നെ.പതിവുള്ള ഒരു പരിസര നീരിക്ഷണം നടത്തി അപ്പോഴാ കൂട്ടുകാരന്റെ കമന്റ്‌,അളിയാ നിന്റെ ആദ്യ ലൈനിന്റെ കുട്ടിയല്ലേ ആ നില്കുന്നത്,ശരിയാ അത് തന്നെ തന്റെ കാമുകിയുടെ തനി കോപ്പി.ഓര്‍മ്മകള്‍ പിന്നോട്ടോടി…തന്റെ ആദ്യ പ്രണയം!!!

മാതൃകാകുടുംബം – കോവിഡ് ബാധിച്ച ഭർത്താവ് ടെറസിന്റെ മുകളിൽ നിന്ന് വീണു, ഭാര്യ പൊലീസിന് ഫോൺ ചെയ്തിട്ട് പോയി മകളോടൊപ്പമിരുന്നു

മാതൃകാ കുടുംബം… വീട്ടിൽ കാർ സുന്ദരിയായ ഭാര്യ, സുന്ദരിയായ മോൾ… കോവിഡ് രോഗിയായ സ്വന്തം ഭർത്താവ്… വർക്കല സ്വദേശി പ്രകാശ് മുകളിലത്തെ നിലയിൽ നിന്നും വീണു ഗുരുതരമായ പരിക്കേറ്റിട്ടും ആശുപത്രിയിൽ പോലും എത്തിക്കാൻ കുട്ടക്കതിരുന്ന ഒരു കുടുംബം… സ്വന്തം എന്നു പറഞ്ഞിട്ട് എന്താ കാര്യം.

ജീവിതമെന്ന വണ്ടിയുടെ എഞ്ചിനീയര്‍

പത്താംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. എന്നാലും ഐ.എ.എസ്സില്‍ കുറഞ്ഞ ഒരു ജോലിയും ചെയ്യില്ല എന്ന് വാശി പിടിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നാട്ടില്‍, ബിരുദത്തിനു പഠിക്കുമ്പോഴും ടു വീലര്‍ മെക്കാനിക്കായി സ്വന്തം ചിലവിനുള്ള പൈസയുണ്ടാക്കുന്ന സജീവിനെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.