മായാവി
കുട്ടൂസന്‍ തുടക്കത്തില്‍ തന്നെ മായാവിയെ പിടികൂടുന്നു.., കുപ്പിയിലാക്കുന്നു..
ഇനി നമുക്ക് പറക്കും കോട്ട് കണ്ടെത്താം എന്നും പറഞ്ഞ് കുട്ടൂസന്‍, ഡാങ്കിനി , ലുട്ടാപ്പി ഇത്യാദികള്‍ ആനമലയുടെ മുകളിലേക്ക് പോകുന്നു..
ആനമലയുടെ മുകളില്‍ നിന്ന് മന്ത്രിച്ചാല്‍ എന്തും സാധിക്കാമത്രെ ..

അങ്ങിനെ ആനമലയുടെ മീതെ ചെന്ന് കുട്ടൂസന്‍ മന്ത്രം ചൊല്ലുന്നു..

ജീംഭോം സംഭോം
കൂന്താളി ശൂന്താളി ഭൂഭൂ
കങ്കണ ഭിങ്കണ ഉടുപ്പു സടുപ്പൂസ്
ആളെ പറപ്പിക്കും കോട്ടു വാ..

കോട്ട് വരാന്‍ വേണ്ടിയാണ് മന്ത്രിച്ചത്.. ബട്ട് വന്നത് കോട്ടുവാ..
കുട്ടൂസന്‍ നിര്‍ത്താതെ കോട്ടുവായിടാന്‍ തുടങ്ങി..

ഹങ്ങനെ ആ പദ്ധതിയും സ്വാഹ..

സൈദ്ധാന്തികമായി ഈ കഥയെ വ്യവഹരിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് , ഈ ആനമല എന്ന സംഭവം തീര്‍ത്തും അന്ധവിശ്വാസാത്മകമായ ഒരു ചിന്താമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്..

ചോദിച്ചാല്‍ എന്തും കിട്ടുന്ന ഒരു മല..
അതൊരു അരാജകത്വലോകത്തെ പറ്റിയുള്ള സ്വപ്‌നം ഉള്‍ വഹിക്കുന്നുണ്ട്..

പിന്നെ കോട്ടുവാ എന്ന പദം
ശരിക്കും ഒരു ദ്വിത്വം അതിലുണ്ട്..
എന്ത്‌കൊണ്ട് കുട്ടൂസന്‍ ഉദ്ദേശിച്ചത് മല മനസ്സിലാക്കിയില്ല എന്നത് പുതിയ ആഖ്യാനങ്ങള്‍ക്ക് വിധേയമാക്കേണ്ട പ്രശ്‌നമാണ്,,

അമേരിക്കന്‍, സയണിസ്റ്റ്, ഫാഷിസ്റ്റ് മൂലശിലയില്‍ ഉരുവം കൊണ്ട ഒരു ചിന്താ മണ്ഡലത്തെ ആനമല ശരിക്കും സ്വാംശീകരിച്ചിരിക്കുന്നു..

ഉദ്ദേശിക്കാത്തത് മനസ്സിലാക്കുക എന്ന അതിവായന ഫാഷിസത്തിന്റെയും നാസിസത്തിന്റേയും ഘടനാത്മകതയാണ്..

———————-
കുടുതല്‍ നിരൂപണങ്ങള്‍ക്ക് എഴുതുക..
ശ്രീ ബുജി ഫെര്‍ണാണ്ടസ്
ബുദ്ധിജീവി മന്ദിരം – കോഴിക്കോട്

You May Also Like

ഗള്‍ഫ്‌ ഡ്രൈവിംഗ് ലൈസെന്‍സ് ആണ് മോനെ ലൈസെന്‍സ്

അന്ന് ഞാന്‍ ജോലിക്ക് കയറിയ സമയം. അത്യാവശ്യത്തിനു ഫ്രീ സമയം ഉണ്ടായിരുന്നു.

അവറാന്‍ ചേട്ടനെ പിടിച്ച പ്രേതങ്ങള്‍

വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ അവറാന്‍ ചേട്ടന് പേടി അല്പം കൂടുതലാ, കാരണം ഒരു വെള്ളിയാഴ്ച്ച ദിവസമാണ് കര്‍ത്താവ് മരിച്ചത്.

ആലിയും കണാരേട്ടനും പിന്നെ കബറിലെ ചോദ്യവും

എന്തായാലും ഒരടി ഇന്നും ഫര്‍ളായും (നിര്‍ബന്ധമായും) കിട്ടും. ഇന്നലെയും ക്ല്ലാസ്സില്‍ പോയില്ല. ചെത്തയ് തോട്ടില്‍ മിനിഞ്ഞാന്നത്തെ മഴ വെള്ളത്തില്‍ ഏറ്റു മീന്‍ കയറിയത്‌ മദ്രസ്സയിലേക്ക് വരുമ്പോള്‍ അസൈന്‍ ആണ് പറഞ്ഞത് മദ്രസ്സന്റെ പടിപ്പുര കാണാത്ത ആ പഹയന് എന്തും പറയാമല്ലോ

വിശുദ്ധ സൂക്കര്‍ബര്‍ഗിനോടുള്ള ജപം

ഹാക്കര്‍മാരില്‍ നിന്നും ഫേക്ക് ഫ്രണ്ട് റിക്വസ്റ്റ്കളില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ. ഞങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇടുന്ന ഫോട്ടോകള്‍ക്കും പോസ്റ്റുകള്‍ക്കും മാക്‌സിമം ലൈക് കളും കമന്റ് കളും തരാന്‍ അത് വായിക്കുന്നവരെ തോന്നിപ്പിക്കണേ. ഞങ്ങളുടെ ഫോട്ടോസും മറ്റു പോസ്റ്റുകളും കണ്ടിട്ട് അത് മൈന്‍ഡ് ചെയ്യാതെ സ്‌ക്രോള്‍ ഡൌണ്‍ ചെയ്യുന്നവരെ അങ്ങ് ഒരു പാഠം പഠിപ്പിക്കണമേ.