ബാഹുബലിക്ക് മലയാളത്തിലും ട്രെയിലര്‍ : ഇത് കാത്തിരിക്കേണ്ട ചിത്രം

0
291

രാജമൌലിയുടെ ബ്രഹ്മാണ്ടചിത്രം ബാഹുബലിയ്ക്ക് മലയാളത്തിലും ട്രെയിലര്‍. പ്രഭാസ്, തമന്ന, അനുഷ്‌ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരേസമയം തെലുങ്കിലും തമിഴിലും ആയാണ് നിര്‍മിക്കുന്നത്. മലയാളം, ഹിന്ദി, ഒരു പിടി വിദേശഭാഷകള്‍ എന്നിയവില്‍ മൊഴിമാറ്റം നടത്തുന്നുമുണ്ട്. ഗ്രീക്ക്, റോമന്‍ യുദ്ധസിനിമകള്‍ക്ക് ഏറെ ആരാധകര്‍ ഉള്ള നമ്മുടെ നാട്ടില്‍ നമ്മുടെ ചരിത്രത്തില്‍ വേരുകളുള്ള ഒരു ചിത്രം എത്തുമ്പോള്‍ അത് ഏറ്റവും മികച്ച രീതിയില്‍ തന്നെ തയ്യാറാക്കാന്‍ ആണ് സംവിധായകന്റെ ശ്രമം എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ബാഹുബലിയുടെ മലയാളം ട്രെയിലര്‍ ഇവിടെ കാണാം.