ബാഹുബലിയുടെ ബജ്രംഗി ഭായിജാന്‍; ഈ അച്ഛനാരാ മോന്‍ !

0
214

BajrangiBhaijaan-and-bahubali

ഇന്ത്യയില്‍ മുഴുവനായി ഇപ്പോള്‍ ഏറ്റവും വലിയ ഹിറ്റായി ഓടുന്ന ചിത്രമാണ് ബാഹുബലിയും ബജ്രംഗി ഭായിജാനും.

ബാഹുബലി 3൦൦ കോടി ക്ലബിലും ഭായിജാന്‍ 15൦ കോടി ക്ലബിലും എത്തി കഴിഞ്ഞു.

ഈ രണ്ടു ചിത്രങ്ങളുടെ വിജയത്തിന് പിന്നിലും ഒരുപോലെ സന്തോഷിക്കുന്ന ഒരാളുണ്ട്. പ്രമുഖ തെലുങ്ക് എഴുത്തുകാരന്‍ കെ.വി വിജയേന്ദ്രപ്രസാദാണ് ഈ രണ്ടു ചിത്രങ്ങള്‍ക്ക് വേണ്ടിയും കഥ എഴുതിയത്. ബാഹുബലി അണിയിച്ചു ഒരുക്കിയ രാജമൌലിയുടെ പിതാവ് കൂടിയാണ് വിജയേന്ദ്രപ്രസാദ്.

സല്‍മാന്‍ ഖാന്റെ ഏറ്റവും മികച്ച ചിത്രമായി ഭായിജാന്‍ മാറുമ്പോള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മുതല്‍ മുടക്കി എടുത്ത ബാഹുബലി ഹോളിവുഡ് സിനിമകളെ വെല്ലുന്നതാണ് എന്ന് നിരൂപകര്‍ പ്രശംസിക്കുന്നു.

ഇന്ത്യ-പാകിസ്താന്‍ ബന്ധനത്തിന്റെ കഥയാണ് ഭായിജാന്‍ പറയുന്നത് എങ്കില്‍ ബാഹുബലി പുരാണത്തില്‍ നിന്നും അടര്‍ത്തിഎടുത്ത ഒരു ഏടാണ്.

രണ്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായി മാരിയതോട് കൂടി, വിജയേന്ദ്രപ്രസാദ് ആണ് തിരകഥ എഴുതുന്നത് എങ്കില്‍ ഏത് ഭാഷയില്‍ വേണമെങ്കിലും എത്ര കോടി രൂപ മുടക്കി ഏത് തരം ചിത്രം എടുക്കാനും തങ്ങള്‍ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രമുഖ നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തി കഴിഞ്ഞു.