ബിഎസ്എ സൈക്കിള്‍,കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്, പിന്നെ സെല്ലോ പേന; കഴിഞ്ഞു പോകുന്ന പതിറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ.!

623

new4

തൊണ്ണുറുകളുടെ മധ്യത്തില്‍ തുടങ്ങി 2015ന്‍റെ തുടക്കത്തില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മളെ പിടിച്ചിരുത്തുന്ന ചില ഓര്‍മ്മകളുണ്ട്. തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് പായുന്ന നമ്മള്‍ ഒരോരുത്തരുടേയും മനസ്സില്‍ മായാതെ നില്‍ക്കുന്ന ചില കാഴ്ചകള്‍, ഓര്‍മ്മകള്‍, നൊസ്റ്റാള്‍ജിയകള്‍ ഉണ്ട്…

new

നമ്മള്‍ പതിവായി ചവിട്ടിയിരുന്ന, അല്ലെങ്കില്‍ ചവിട്ടാന്‍ കൊതിച്ചിരുന്ന ബിഎസ്എ സൈക്കിള്‍, പെണ്‍കുട്ടികളുടെ ഹരമായിരുന്ന ലേഡി ബേര്‍ഡ് സൈക്കിള്‍, കൊച്ചു കുട്ടികളെ അടക്കി ഭരിച്ചിരുന്ന കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് ചാനല്‍, സ്കൂളുകളില്‍ എത്തിയ നാള്‍ മുതല്‍ നമ്മള്‍ ഒരുപാട് സ്നേഹിച്ചിരുന്ന സെല്ലോ പേന, ചലച്ചിത്ര ഗാനങ്ങള്‍ കേട്ടിരുന്ന പഴയ റേഡിയോ, ടിവിയുടെ ആന്‍റ്റിന ഇതെല്ലാം ഇന്ന് വെറും ഓര്‍മ്മകളായി മാറിയിരിക്കുന്നു.

new3

കുട്ടികാലത്ത് സ്കൂള്‍ വിട്ടു ക്രിക്കറ്റ് കളിക്കാന്‍ പാടത്തേക്ക് ഓടിയിരുന്ന നമ്മുടെ പുതിയ തലമുറ വീഡിയോ ഗെയിംസ് കളിക്കാനാണ് തിടുക്കം കൂട്ടുന്നത്. സെല്ലോ,ലെക്സി,ഫ്ലെയര്‍ തുടങ്ങിയ പേനകളുടെ പേരുകള്‍ പറഞ്ഞു നടന്ന നമ്മുടെ അടുത്ത് ഇപ്പോഴത്തെ കുട്ടികള്‍ പറയുന്നത്, നോക്കിയ,ആപ്പിള്‍, ഷവോമി എന്നൊക്കെയാണ്…new1

 

അതെ ലോകം മാറുകയാണ്, അതിന് അനുസരിച്ച് നമ്മളും, പക്ഷെ ചില ഓര്‍മ്മകള്‍ മായില്ല, അവയെ നമ്മള്‍ മറക്കുകയുമില്ല..

Advertisements